കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മക്കയില്‍ അടിയന്തര യോഗം വിളിച്ച് സൗദി രാജാവ്; ക്ഷണിച്ചില്ലെന്ന് ഖത്തര്‍, ഇറാനെ ഒറ്റപ്പെടുത്തും

Google Oneindia Malayalam News

ദോഹ: സൗദിയുടെ എണ്ണക്കപ്പലുകള്‍ക്ക് നേരെ ഫുജൈറ തീരത്ത് വച്ച് ആക്രമണമുണ്ടായതോടെ ഗള്‍ഫില്‍ അശാന്തി നിലനില്‍ക്കുകയാണ്. തൊട്ടുപിന്നാലെ സൗദിയിലെ എണ്ണ കേന്ദ്രങ്ങള്‍ക്ക് നേരെയും ഡ്രോണ്‍ ആക്രമണമുണ്ടായി. ഇതേ തുടര്‍ന്ന് അടിയന്തര യോഗം വിളിച്ചിരിക്കുകയാണ് സൗദിയിലെ സല്‍മാന്‍ രാജാവ്. ജിസിസിയുടെയും അറബ് നേതാക്കളുടെയും രണ്ടു യോഗങ്ങളാണ് മക്കയില്‍ നടക്കുക.

ഈ മാസം 30ന് നടത്താന്‍ തീരുമാനിച്ച യോഗത്തിലേക്ക പക്ഷേ, ഖത്തറിനെ ക്ഷണിച്ചിട്ടില്ല. എന്തുകൊണ്ടാണ് വിളിക്കാത്തതെന്ന് വ്യക്തമല്ല. ഖത്തര്‍ വിദേശകാര്യ സഹമന്ത്രി സുല്‍ത്താന്‍ ബിന്‍ സഅദ് അല്‍ മുറൈഖിയെ ഉദ്ധരിച്ച് മന്ത്രാലയത്തിലെ മാധ്യമ വിഭാഗമാണ് വിവരം പുറത്തുവിട്ടത്. ഫുജൈറയിലേയും സൗദിയിലെയും ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഇറാന്റെ കൈകളുണ്ടെന്നാണ് സൗദിയുടെ ആരോപണം.....

സൗദിയുടെ എണ്ണ കേന്ദ്രങ്ങള്‍

സൗദിയുടെ എണ്ണ കേന്ദ്രങ്ങള്‍

സൗദിയുടെ എണ്ണ കേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ ചില ശക്തികള്‍ ശ്രമിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. യമനിലെ ഹൂത്തി വിമതരാണ് രണ്ടു സ്ഥലത്ത് ഡ്രോണ്‍ ആക്രമണം നടത്തിയത്. അതേസമയം, ഫുജൈറ തീരത്ത് ആക്രമണം നടത്തിയത് ആരാണെന്ന് ഇതുവരെ വ്യക്തമല്ല.

ഇറാന്‍ പിന്തുണയുണ്ടെന്ന് ആരോപണം

ഇറാന്‍ പിന്തുണയുണ്ടെന്ന് ആരോപണം

ഹൂത്തികള്‍ ഇറാന്‍ പിന്തുണയുള്ള ഷിയാ വിഭാഗമാണ്. അതുകൊണ്ടുതന്നെ ഇറാനാണ് രണ്ടു സംഭവങ്ങള്‍ക്ക് പിന്നിലുമെന്ന് സൗദിയും സഖ്യരാജ്യങ്ങളും സംശയിക്കുന്നു. ഈ സാഹചര്യത്തില്‍ മക്കയില്‍ ഈ മാസം 30ന് അടിയന്തര യോഗം ചേരാന്‍ സല്‍മാന്‍ രാജാവ് തീരുമാനിച്ചത്.

ക്ഷണിച്ചില്ലെന്ന ഖത്തര്‍

ക്ഷണിച്ചില്ലെന്ന ഖത്തര്‍

അറബ് ലീഗിന്റെയും ജിസിസിയുടെയും യോഗമാണ് നടക്കുക. രണ്ടിലും അംഗമാണ് ഖത്തര്‍. എന്നാല്‍ ഖത്തറിന് ഇതുവരെ ക്ഷണം ലഭിച്ചിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം പറയുന്നു. ഇറാനുമായി അടുപ്പം നിലനിര്‍ത്തുന്ന രാജ്യമാണ് ഖത്തര്‍.

പരിഹാരത്തിന് ശ്രമം

പരിഹാരത്തിന് ശ്രമം

അമേരിക്കയും ഇറാനും തമ്മിലുള്ള വിവാദം അവസാനിപ്പിക്കാന്‍ ഖത്തര്‍ ശ്രമിക്കുന്നുണ്ട് എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഖത്തര്‍ വിദേശകാര്യ മന്ത്രി ഇറാനില്‍ ചര്‍ച്ച നടത്തിയെന്നും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഖത്തറിനെ സംബന്ധിച്ചിടത്തോളം ഇറാനും അമേരിക്കയും സഖ്യരാജ്യങ്ങളാണ്.

പങ്കില്ലെന്ന് ഇറാന്‍

പങ്കില്ലെന്ന് ഇറാന്‍

എന്നാല്‍ സൗദിയുടെ കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയതില്‍ തങ്ങള്‍ക്ക് പങ്കില്ല എന്നാണ് ഇറാന്‍ പറയുന്നത്. യുദ്ധത്തിന് ഇറാന് താല്‍പ്പര്യമെന്നും സൈനിക കമാന്ററെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാനെതിരെ പൊതുവികാരം ഉയര്‍ത്തുന്നതിന്റെ ഭാഗമായിട്ടാണ് മക്കയില്‍ യോഗം വിളിച്ചിരിക്കുന്നത്.

രണ്ടു പാര്‍ട്ടികള്‍; കോണ്‍ഗ്രസും ബിജെപിയും ഇവര്‍ക്ക് പിന്നാലെ, പിടികൊടുക്കാതെ കെസിആറും ജഗനുംരണ്ടു പാര്‍ട്ടികള്‍; കോണ്‍ഗ്രസും ബിജെപിയും ഇവര്‍ക്ക് പിന്നാലെ, പിടികൊടുക്കാതെ കെസിആറും ജഗനും

English summary
Emergency summits in Saudi Arabia; Qatar says no invitation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X