കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക സന്തോഷ ദിനം: സേവനങ്ങളിൽ ലഭിച്ച സംതൃപ്തി ചോദിച്ചറിയുവാൻ ഉപഭോക്താക്കൾക്ക് എമിഗ്രേഷൻ മേധാവികളുടെ ഫോൺ വിളി!

  • By Desk
Google Oneindia Malayalam News

ദുബായ് : ഉപഭോക്താകൾക്ക് ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്‌സ് (ദുബായ് എമിഗ്രേഷൻ) നിന്ന് ലഭിച്ച വിസാ സേവനങ്ങളിലെ സംതൃപ്തി ചോദിച്ചറിയുവാൻ വകുപ്പിന്റെ ഉന്നത മേധാവികൾ എത്തി. ലോക സന്തോഷ ദിനത്തിലാണ് ദുബായ് എമിഗ്രേഷനിൽ നിന്ന് ലഭിച്ച സേവനങ്ങളുടെ നിജസ്ഥിതിയും, കസ്റ്റമ റുടെ സംതൃപ്തിയും ചോദിച്ചറിയുവാൻ പതിവിൽ വിപരീതമായി അവർക്ക് നേരിട്ട് ഉന്നത മേധാവികൾ ഫോൺ വിളിച്ചത്.

മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിന്റെ പ്രചാരണം തീപ്പാറും, 40 പേരുടെ ടീം, പ്രിയങ്കയും എത്തിയേക്കും!!

വകുപ്പിന്റെ മുഖ്യ- മേധാവി മേജർ ജനറൽ മുഹമ്മദ് അഹ്‌മദ്‌ അൽ മറിയും, ഉപമേധാവി മേജർ ജനറൽ ഉബൈദ് ബിൻ സുറൂറുമാണ്‌ ജീവനക്കാർക്കൊപ്പം ഉപയോക്താകളുമായി കഴിഞ്ഞ ദിവസം ഫോണിൽ സംവദിച്ചത്. വകുപ്പിന്റെ സേവന വിഭാഗമായ അമർ- ക്ലയന്റ് ഹാപ്പിനസ് ഡിപ്പാർട്ട്‌മെന്റിൽ നിന്നാണ് ദുബായ് എമിഗ്രേഷൻ ഉന്നത മേധാവികൾ ഉപഭോക്താകളുമായി ഫോണിൽ ബന്ധപ്പെട്ടത്.

Dubai

വകുപ്പിനെ സമീപിക്കുന്ന കസ്റ്റമറിന് ഒരു കാലതാമസവും കൂടാതെ ഏറ്റവും വേഗത്തിലും, സന്തോഷകരുമായാണ് വിസാ സേവനങ്ങൾ ലഭ്യമാവുന്നത്. വിസാ അപേക്ഷയിൽ എല്ലാ രേഖകളും ക്രത്യമാണെങ്കിൽ ഒരു കാത്തിരിപ്പിനും ഇടം നൽകാതെയാണ് വകുപ്പ് ഉപഭോക്താക്കൾക്ക് സേവനങ്ങൾ നൽകുന്നത്. അതിലെ കിത്യതയും നടപടിയും എത്രത്തോളം സന്തോഷകരമായി ലഭ്യമായിയെന്നറിയുവാൻ വേണ്ടിയാണ് പതിവിന് വിപരീതമായി സന്തോഷ ദിനത്തിൽ ദുബായ് എമിഗ്രേഷന്റെ ഏറ്റവും ഉന്നതർ ആളുകൾക്ക് ഫോണിൽ വിളിച്ചത്.

ദിനാചരണത്തോടനുബന്ധിച്ച്​ ദുബായ് രാജ്യാന്തര വിമാനത്താവളത്തിലും വകുപ്പിന്റെ വിവിധ കസ്റ്റമർ സെന്ററുകളിലും വൈവിധ്യമാർന്ന പരിപാടികളാണ് സംഘടിപ്പിച്ചത്. വകുപ്പി​​​െൻറ ഹാപ്പിനെസ് സന്ദേശ കാർഡും, മധുരപലഹാരങ്ങളും,സമ്മാനങ്ങളും ഈ ദിനത്തിൽ ദുബായിൽ വിമാനം ഇറങ്ങിയവർക്ക് ലഭിച്ചു. വിമാനത്താവളത്തി​െല പാസ്‌പോർട്ട് ചെക്കിംഗ് കൗണ്ടറുകളിൽ സന്തോഷ മുദ്രകളും പ്രത്യേകം പ്രത്യേകമായി പതിപ്പിച്ചുരുന്നു. ഓഫീസിൽ സേവനങ്ങൾ തേടിയെത്തിയ ഉപയോക്താകളെ സമ്മാനങ്ങളും മധുരവും നൽകിയാണ് സ്വാഗതം ചെയ്തത്.

വകുപ്പി​​​െൻറ മുഖ്യകാര്യാലയമായ ജാഫ്‌ലിയയിലെ ഓഫീസിലാണ് സന്തോഷ ദിനത്തിലെ പ്രധാന ചടങ്ങുകൾ നടന്നത് . സന്തോഷ ദിനത്തി​​​െൻറ പ്രസക്തി ഉളവാക്കുന്ന സന്ദേശ ഫ്ലക്​സുകൾ ഓഫീസിന്റെ വിവിധ ഭാഗങ്ങളിൽ പ്രദർശിപ്പിച്ചുരുന്നു. ജീവനക്കാർ ഓഫീസുകൾ തോറും വിവിധ സമ്മാനങ്ങളും മറ്റും നൽകി കൊണ്ട് എല്ലാം മേഖലയിലും സന്തോഷകരമായ അന്തരീക്ഷം സ്യഷ്‌ടിച്ച ടുത്തു.വകുപ്പിന്റെ പ്രധാന ഓഫിസിൽ അടുത്ത 28 തിയതി വരെ നീണ്ടു നിൽക്കുന്ന ഹാപ്പിനസ് കാർണിവലും നടക്കുന്നുണ്ട്.

വിവിധ തരത്തിലുള്ള വസ്ത്രങ്ങൾ,വിവിധ ഫുഡ് ഐറ്റങ്ങൾ, വാച്ചുകൾ ,ഫോണുകൾ, അടക്കമുള്ള നിരവധി സാധനങ്ങളുടെ വിലക്കുറവിൽ ഹാപ്പിനസ് കാർണിവലിൽ ലഭ്യമാണ്.ഇരുനൂറിലധികം രാജ്യക്കാർ സൗഹൃദത്തോടെയും സന്തോഷത്തോടെയും കഴിയുന്നയിടമാണ് യു.എ.ഇ. എല്ലാവർക്കും സന്തോഷ ജീവിതത്തി​​​െൻറ മഹത്തായ മാത​ൃക നൽകാനാണ് രാജ്യത്തെ ഭരണാധികാരികൾ എപ്പോഴും ആഗ്രഹിക്കുന്നത്.

യു.എ.ഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമി​​​െൻറ ഈ രംഗത്തെ കാഴ്ചപ്പാടുകൾ ഏറെ പ്രസക്തമാണെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻറ്​ ഫോറിനേഴ്സ് അഫയേഴ്സ് മേധാവി മേജര്‍ ജനറല്‍ മുഹമ്മദ്‌ അഹമ്മദ് അല്‍ മറി പറഞ്ഞു

English summary
Emigration officials phone call to customers to inquire about satisfaction in services
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X