ദീപാവലിക്ക് മധുരം നുണഞ്ഞ് വിമാനയാത്ര; വിഭവങ്ങളുമായി എമിറേറ്റ്സ്
ദുബായ്: ദീപാവലി പ്രമാണിച്ച് ഒരാഴ്ച വിമാനത്തിലെ ഭക്ഷണത്തിന് പ്രത്യേക വിഭവങ്ങള്‍ ഒരുക്കുകയാണ് യുഎഇ കമ്പനിയായ എമിറേറ്റ്സ്. ഈ മാസം 16 മുതല്‍ 22 വരെയാണ് വിമാനത്തില്‍ മധുരം വിളമ്പുക. ദുബായില്‍ നിന്ന്് ഇന്ത്യയിലേക്ക് വരുന്ന യാത്രക്കാര്‍ക്കാണ് എമിറേറ്റ്സിന്റെ ദീപാവലി വിഭവങ്ങള്‍.
ദീപാവലിയോട് ചേര്‍ന്ന് വിമാനത്തില്‍ പ്രത്യേക മധുരം വിളമ്പുമെന്ന് എമിറേറ്റ്സ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. വിഭവങ്ങള്‍ വിളമ്പുന്നതിന് പാരമ്പര്യമായ രീതി സ്വീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.

ഇന്ത്യയിലേക്കുള്ള യാത്രക്കാര്‍ക്ക് മാത്രമാണ് ഈ സൗകര്യം. ദീപാവലി അതിര്‍ത്തി കടന്ന് ആഘോഷിക്കുമ്പോള്‍ ഇന്ത്യക്കാര്‍ക്കുള്ള ഒരു അംഗീകാരം കൂടിയാണ് എമിറേറ്റ്സിന്റെ നടപടികള്‍.
എമിറേറ്റ്സിന്റെ പ്രധാന ലക്ഷ്യസ്ഥാനങ്ങളിലൊന്നാണ് ഇന്ത്യ. മുംബൈ, ചെന്നൈ, ദില്ലി, കൊച്ചി, ബംഗളൂരു എന്നിവിടങ്ങളിലേക്കാണ് ഇതില്‍ കൂടുതല്‍ യാത്രക്കാരും എത്തുന്നത്. ഇന്ത്യയിലേക്കുള്ള യാത്രക്കാരെ കൂടുതല്‍ ആകര്‍ഷിക്കുക എന്ന ലക്ഷ്യവും എമിറേറ്റ്സിനുണ്ട്.
കാരണം ഇന്ത്യയിലേക്കും തിരിച്ചുമുള്ള യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ഓരോ വര്‍ഷവും ഉണ്ടാകുന്നത്. ഏത് ക്ലാസുകളില്‍ യാത്ര ചെയ്യുന്നവര്‍ക്കും ദീപാവലി പ്രമാണിച്ചുള്ള ഭക്ഷണങ്ങള്‍ നല്കാന് എമിറേറ്റ്സ് തീരുമാനിച്ചിട്ടുണ്ട്.
മറ്റു വിമാനക്കമ്പനികളും പുതിയ ദീപാവലി പ്രഖ്യാപനങ്ങള്‍ നടത്തിയേക്കുമെന്നാണ് സൂചന. ദീപങ്ങളുടെ ഉല്‍സവമായാണ് ദീപാവലി അറിയപ്പെടുന്നത്. ഹിന്ദുക്കള്‍ മാത്രമല്ല, ജൈന, സിഖ് വിശ്വാസികളും ദീപാവലി കെങ്കേമമായി ആഘോഷിക്കാറുണ്ട്.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications