ഫ്രീ ടിക്കറ്റ് എന്നു കേട്ട് ഓടി പോകേണ്ട! വാർത്ത വ്യാജം, ആർക്കും സൗജന്യ ടിക്കറ്റില്ലെന്ന് എമിറേറ്റ്സ്

  • Posted By:
Subscribe to Oneindia Malayalam

ദുബായ്: വാർഷികാഘോഷത്തിന്റെ ഭാഗമായി സൗജന്യ വിമാന ടിക്കറ്റുകൾ നൽകുന്നുവെന്ന വാർത്ത വ്യാജമാണെന്ന് എമിറേറ്റ്സ് അധികൃതർ. എമിറേറ്റ്സ് വിമാനസർവ്വീസ് ആർക്കും സൗജന്യ ടിക്കറ്റുകൾ അനുവദിക്കുന്നില്ലെന്നും, ഉപഭോക്താക്കൾ വഞ്ചിതരാകരുതെന്നും എമിറേറ്റ്സ് അറിയിച്ചു.

ബെംഗളൂരുവിൽ പഠിക്കാൻ പോയി, റിയാസിന്റെ നിർബന്ധത്തിൽ ഇസ്ലാമായി! മതംമാറ്റിയത് രഹസ്യകേന്ദ്രത്തിൽ...

ഭർത്താവിനൊപ്പം കിടന്നുറങ്ങിയ യുവതിയും മുങ്ങി! ഒരൊറ്റ ദിവസം കോട്ടയത്ത് കാണാതായത് അഞ്ച് യുവതികളെ ...

എമിറേറ്റ്സ് വിമാന കമ്പനിയുടെ 33-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി എമിറേറ്റ്സ് യാത്രക്കാർക്ക് സൗജന്യ വിമാന ടിക്കറ്റുകൾ നൽകുന്നു എന്നായിരുന്നു സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്ന വാർത്ത. ഒരു യാത്രക്കാരന് രണ്ട് ടിക്കറ്റ് വീതം ലഭിക്കുമെന്നും വാർത്തയിലുണ്ടായിരുന്നു.

 പ്രചരിച്ചിരുന്നത്...

പ്രചരിച്ചിരുന്നത്...

33-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി എമിറേറ്റ്സ് യാത്രക്കാർക്ക് രണ്ട് വിമാന ടിക്കറ്റ് സൗജന്യമായി നൽകുന്നു എന്നാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നത്.

 ഉത്തരം നൽകണം...

ഉത്തരം നൽകണം...

എമിറേറ്റ്സ് ലോകത്തെ ഏറ്റവും മികച്ച വിമാന സർവ്വീസ് ആണെന്ന് നിങ്ങൾ കരുതുന്നുണ്ടോ എന്നും, ഉണ്ടെങ്കിൽ എന്തുകൊണ്ടാണെന്നും വ്യക്തമാക്കിയാലേ സൗജന്യ ടിക്കറ്റ് ലഭിക്കുകയുള്ളുവെന്നും ഈ വ്യാജ വാർത്തിയിലുണ്ടായിരുന്നു. എന്നാൽ ഒരു വ്യാജ വെബ്സൈറ്റ് പുറത്തുവിട്ട വാർത്ത തികച്ചും വസ്തുതാവിരുദ്ധമാണെന്നാണ് എമിറേറ്റ്സ് അറിയിച്ചിരിക്കുന്നത്.

ആർക്കുമില്ല...

ആർക്കുമില്ല...

എമിറേറ്റ്സ് വിമാന കമ്പനി ആർക്കും സൗജന്യ ടിക്കറ്റ് അനുവദിക്കുന്നില്ലെന്നും, ഇത്തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്നും എമിറേറ്റ്സ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. സോഷ്യൽ മീഡിയയിൽ ഇത്തരം വ്യാജ വാർത്തകൾ വ്യാപകമായി പ്രചരിക്കുന്ന സാഹചര്യത്തിലാണ് എമിറേറ്റ്സ് വീശദീകരണവുമായി രംഗത്തെത്തിയത്.

വിവരം തിരക്കുന്നു...

വിവരം തിരക്കുന്നു...

സൗജന്യ ടിക്കറ്റ് നൽകുന്നുവെന്ന വാർത്ത വ്യാപകമായി പ്രചരിച്ചതോടെ നിരവധി ഉപഭോക്താക്കളാണ് എമിറേറ്റ്സ് ഓഫീസുകളിലേക്ക് വിളിച്ചിരുന്നത്. സൗജന്യമായി ടിക്കറ്റ് ലഭിക്കാൻ എന്തുചെയ്യണമെന്നായിരുന്നു ഏവരുടെയും ചോദ്യം.

ഭർത്താവുമായി അകന്നുകഴിയുന്നു! യുവ എംഎൽഎ പ്രതിഭാ ഹരി വിവാഹബന്ധം വേർപ്പെടുത്തുന്നു, പേരും മാറ്റി...

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
emirates clarification about fake news which says giving free tickets.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്