എമിറേറ്റ്‌സ് ഐഡി ഇല്ലെങ്കില്‍ ഇനി ശമ്പളവുമില്ല!!!
ദുബായ്: രാജ്യത്തെ മുഴുവന്‍ ഫെഡറല്‍ ഗവര്‍മെന്റ് ജീവനക്കാര്‍ക്കും ഇനി ശമ്പളം ലഭിക്കണമെങ്കില്‍ എമിറേറ്റ്‌സ് ഐഡി നിര്‍ബന്ധമാക്കി കൊണ്ട് സാമ്പത്തീക മന്ത്രാലയം വിജ്ഞാപനം പുറത്തിറക്കി.
തങ്ങളുടെ എമിറേറ്റ്‌സ് ഐഡിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ബന്ധപ്പെട്ട വകുപ്പിന് എത്രയും പെട്ടന്ന് സമര്‍പ്പിക്കാനും മന്ത്രാലയം പുറത്തിറക്കിയ പുതിയ വിജ്ഞാപനത്തില്‍ അറിയിക്കുന്നു.

രാജ്യത്തെ മുഴുവന്‍ പണമിടപാടും ക്യത്യമായി നിരീക്ഷിക്കാന്‍ ലക്ഷ്യം വെച്ചാണ് പുതിയ പദ്ധതിക്ക് സര്‍ക്കാര്‍ രൂപം നല്‍കിയിരിക്കുന്നത്.
തങ്ങളുടെ എമിറേറ്റ്‌സ് ഐഡിയില്‍ ഏതെങ്കിലും വിധത്തിലുള്ള മാറ്റങ്ങള്‍ ആവശ്യമുള്ള ജീവനക്കാര്‍ ബന്ധപ്പെട്ട വകുപ്പില്‍ നേരിട്ടെത്തി എത്രയും പെട്ടന്ന് അത് ശരിയാക്കി പുതിയ വിവരങ്ങള്‍ മന്ത്രാലയത്തിന് സമര്‍പ്പിക്കണമെന്ന് ഫെഡറല്‍ സാമ്പത്തീക മന്ത്രാലയം അണ്ടര്‍ സെക്രട്ടറി യൂനുസ് ഹാജി അല്‍ കൂരി അറിയിച്ചു.












Click it and Unblock the Notifications