ട്രംപിന്റെ ഉത്തരവ് പൊല്ലാപ്പായവരില് ഗള്‍ഫ് വിമാനകമ്പനികളും; ജീവനക്കാരെ മാറ്റിയെന്ന് എമിറേറ്റ്സ്
അമേരിക്കയിലേക്ക് പോവുന്ന വിമാനങ്ങളില്‍ നിന്ന് ജീവനക്കാരെ മാറ്റിയെന്ന് യുഎഇ കമ്പനിയായ എമിറേറ്റ്സ് അറിയിച്ചു.
ദുബായ്: ഏഴ് മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യാത്രാനിരോധനം ഏര്‍പ്പെടുത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇറക്കിയ ഉത്തരവ് വട്ടംകറക്കിയത് ഗള്‍ഫ് വിമാനകമ്പനികളെ. ഈ രാജ്യങ്ങളില്‍ നിന്നുള്ള പൈലറ്റുമാരെയും വിമാനജീവനക്കാരെയും മാറ്റുകയാണിപ്പോള്‍ കമ്പനികള്‍. അമേരിക്കയിലേക്ക് പോവുന്ന വിമാനങ്ങളില്‍ നിന്ന് ജീവനക്കാരെ മാറ്റിയെന്ന് യുഎഇ കമ്പനിയായ എമിറേറ്റ്സ് അറിയിച്ചു.

ലോകത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ യാത്ര നടത്തുന്ന വിമാനകമ്പനിയാണ് ദുബായ് സര്‍ക്കാരിന് കീഴിലുള്ള എമിറേറ്റ്സ്. 23000 വിമാനജീവനക്കാരും 4000 പൈലറ്റുമാരുമാണ് കമ്പനിയിലുള്ളത്. അമേരിക്ക, യൂറോപ്പ്, പശ്ചിമേഷ്യ തുടങ്ങി എല്ലാ പ്രദേശങ്ങളില്‍ നിന്നുള്ളവരും ഇതില്‍പ്പെടും.
അമേരിക്കയുടെ സൗഹൃദ രാജ്യമാണ് യുഎഇ. പ്രതിദിനം 11 അമേരിക്കന്‍ നഗരങ്ങളിലേക്ക് ദുബായില്‍ നിന്നു വിമാനങ്ങള്‍ പുറപ്പെടുന്നുണ്ട്. ന്യൂയോര്‍ക്ക്, വാഷിങ്ടണ്‍, ലോസ് ആഞ്ചലസ് തുടങ്ങിയ പ്രധാന നഗരങ്ങളും ഇതില്‍പ്പെടും.
എന്നാല്‍ അബൂദാബി കേന്ദ്രമായുള്ള ഇത്തിഹാദ് എയര്‍വേയ്സ് അമേരിക്കയിലെ മാറ്റങ്ങള്‍ സംബന്ധിച്ച് പ്രതികരിച്ചിട്ടില്ല. ഖത്തര്‍ എയര്‍വേയ്സ് യാത്രക്കാര്‍ക്ക് പ്രത്യേക നിര്‍ദേശം അവരുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഗ്രീന്‍ കാര്‍ഡോ നയതന്ത്ര വിസയോ യാത്രക്കാര്‍ക്ക് നിര്‍ബന്ധമാണെന്നാണ് വെബ്സൈറ്റില്‍ പറയുന്നത്. എമിറേറ്റ്്സും ഇത്തിഹാദും സമാനമായ നിര്‍ദേശം വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഇറാന്, ഇറാഖ്, ലിബിയ, സോമാലിയ, സുഡാന്, സിറിയ, യമന്‍ എന്നീ രാജ്യങ്ങളിലുള്ളവര്‍ക്കാണ് 90 ദിവസത്തേക്ക് അമേരിക്ക പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിരോധനം വിമാനകമ്പനികളെ സാരമായി ബാധിച്ചിട്ടുണ്ടെന്ന് അന്താരാഷ്ട്ര വ്യോമഗതാഗത അസോസിയേഷന് അറിയിച്ചു.
-
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ?












Click it and Unblock the Notifications