കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രംപിന്റെ ഉത്തരവ് പൊല്ലാപ്പായവരില്‍ ഗള്‍ഫ് വിമാനകമ്പനികളും; ജീവനക്കാരെ മാറ്റിയെന്ന് എമിറേറ്റ്‌സ്

അമേരിക്കയിലേക്ക് പോവുന്ന വിമാനങ്ങളില്‍ നിന്ന് ജീവനക്കാരെ മാറ്റിയെന്ന് യുഎഇ കമ്പനിയായ എമിറേറ്റ്‌സ് അറിയിച്ചു.

  • By Ashif
Google Oneindia Malayalam News

ദുബായ്: ഏഴ് മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യാത്രാനിരോധനം ഏര്‍പ്പെടുത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇറക്കിയ ഉത്തരവ് വട്ടംകറക്കിയത് ഗള്‍ഫ് വിമാനകമ്പനികളെ. ഈ രാജ്യങ്ങളില്‍ നിന്നുള്ള പൈലറ്റുമാരെയും വിമാനജീവനക്കാരെയും മാറ്റുകയാണിപ്പോള്‍ കമ്പനികള്‍. അമേരിക്കയിലേക്ക് പോവുന്ന വിമാനങ്ങളില്‍ നിന്ന് ജീവനക്കാരെ മാറ്റിയെന്ന് യുഎഇ കമ്പനിയായ എമിറേറ്റ്‌സ് അറിയിച്ചു.

Emirates

ലോകത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ യാത്ര നടത്തുന്ന വിമാനകമ്പനിയാണ് ദുബായ് സര്‍ക്കാരിന് കീഴിലുള്ള എമിറേറ്റ്‌സ്. 23000 വിമാനജീവനക്കാരും 4000 പൈലറ്റുമാരുമാണ് കമ്പനിയിലുള്ളത്. അമേരിക്ക, യൂറോപ്പ്, പശ്ചിമേഷ്യ തുടങ്ങി എല്ലാ പ്രദേശങ്ങളില്‍ നിന്നുള്ളവരും ഇതില്‍പ്പെടും.

അമേരിക്കയുടെ സൗഹൃദ രാജ്യമാണ് യുഎഇ. പ്രതിദിനം 11 അമേരിക്കന്‍ നഗരങ്ങളിലേക്ക് ദുബായില്‍ നിന്നു വിമാനങ്ങള്‍ പുറപ്പെടുന്നുണ്ട്. ന്യൂയോര്‍ക്ക്, വാഷിങ്ടണ്‍, ലോസ് ആഞ്ചലസ് തുടങ്ങിയ പ്രധാന നഗരങ്ങളും ഇതില്‍പ്പെടും.

എന്നാല്‍ അബൂദാബി കേന്ദ്രമായുള്ള ഇത്തിഹാദ് എയര്‍വേയ്‌സ് അമേരിക്കയിലെ മാറ്റങ്ങള്‍ സംബന്ധിച്ച് പ്രതികരിച്ചിട്ടില്ല. ഖത്തര്‍ എയര്‍വേയ്‌സ് യാത്രക്കാര്‍ക്ക് പ്രത്യേക നിര്‍ദേശം അവരുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഗ്രീന്‍ കാര്‍ഡോ നയതന്ത്ര വിസയോ യാത്രക്കാര്‍ക്ക് നിര്‍ബന്ധമാണെന്നാണ് വെബ്‌സൈറ്റില്‍ പറയുന്നത്. എമിറേറ്റ്്‌സും ഇത്തിഹാദും സമാനമായ നിര്‍ദേശം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഇറാന്‍, ഇറാഖ്, ലിബിയ, സോമാലിയ, സുഡാന്‍, സിറിയ, യമന്‍ എന്നീ രാജ്യങ്ങളിലുള്ളവര്‍ക്കാണ് 90 ദിവസത്തേക്ക് അമേരിക്ക പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിരോധനം വിമാനകമ്പനികളെ സാരമായി ബാധിച്ചിട്ടുണ്ടെന്ന് അന്താരാഷ്ട്ര വ്യോമഗതാഗത അസോസിയേഷന്‍ അറിയിച്ചു.

English summary
Emirates airline has had to change flight attendant and pilot rosters on services to the United States following the sudden U.S. travel ban on seven Muslim-majority countries, an airline spokeswoman said Sunday. "The recent change to the U.S. entry requirements for nationals of 7 countries applies to all travellers and flight operations crew," the spokeswoman said in emailed comments. "We have made the necessary adjustments to our crewing, to comply with the latest requirements."
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X