കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യാത്രക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചാല്‍ 1.3 കോടി രൂപ നല്‍കും; വമ്പന്‍ വാഗ്ദാനവുമായി എമിറേറ്റ്സ്

Google Oneindia Malayalam News

ദുബായ്: കൊവിഡ് വൈറസിന്‍റെ വ്യാപനം മൂലം കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് എല്ലാ മേഖലയിലും നേരിടുന്നത്. വിമാനക്കമ്പനികളും ഇതില്‍ നിന്ന് മുക്തമല്ല. ഈ സാഹചര്യത്തിലാണ് ദുബായ് ആസ്ഥാനായി പ്രവര്‍ത്തിക്കുന്ന എമിറേറ്റ്സ് എയര്‍ലൈന്‍സ് പൈലറ്റുമാര്‍ക്കും ക്യാബിന്‍ ക്രൂവിനും നാല് മാസം ശബളമില്ലാത്ത അവധി നല്‍കിയിരിക്കുകയാണ്. ചെലവ് ചുരുക്കുന്നതിനുള്ള താത്കാലിക നടപടിയായിട്ടാണ് ശമ്പളമില്ലാത്ത അവധി നല്‍കാനുള്ള തീരുമാം. ശമ്പളമില്ലെങ്കിലും കമ്പനി നല്‍കുന്ന താമസ സൗകര്യം ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ജീവനക്കാര്‍ക്ക് ലഭിക്കും. അതേസമയം, കൊവിഡ് കാലത്ത് യാത്രക്കാര്‍ക്കായി വലിയ ആനുകൂല്യങ്ങളും എമിറേറ്റ്സ് പ്രഖ്യാപിച്ചിട്ടുണ്ട്.

 ചികിത്സാ വാഗ്ദാനം

ചികിത്സാ വാഗ്ദാനം


യാത്രക്കാര്‍ക്ക് സൗജന്യ കൊവിഡ് ചികിത്സാ വാഗ്ദാനമാണ് എമിറേറ്റ് നല്‍കുന്നത്. 14 ദിവസം വരേയുള്ള ക്വാറിന്‍റീന്‍ ചെലവും കമ്പനി വഹിക്കുമെന്നാണ് വാഗ്ദാനം. എമിറേറ്റ്സ് യാത്രക്കാര്‍ക്ക് വിദേശത്ത് വെച്ച് കൊവിഡ് സ്ഥിരീകരിക്കപ്പെട്ടാല്‍ 1,50,000 യൂറോ (1.3 കോടിയോളം ഇന്ത്യന്‍ രൂപ) വരെയുള്ള ചികിത്സാ ചിലവ് കമ്പനി നല്‍കും.

പ്രതിദിനം

പ്രതിദിനം

പ്രതിദിനം 100 യൂറോ (8500ലധികം ഇന്ത്യന്‍ രൂപ) വരെയുള്ള ക്വാറന്റീന്‍ ചെവലും കമ്പനി തന്നെ വഹിക്കുന്നു. എമിറേന്‍റസിന്‍റെ വെബ്സൈറ്റിലാണ് ഈ വിവരങ്ങള്‍ നല്‍കിയിരിക്കുന്നത്. യാത്ര ചെയ്യുന്ന തീയ്യതി മുതല്‍ 30 ദിവസം വരെയാണ് ഈ ആനുകൂല്യം ലഭിക്കുക. ഇതിനായി ഉപഭോക്താക്കള്‍ പ്രത്യേക പണം നല്‍കുകയോ രജിസ്റ്റര്‍ ചെയ്യുകയോ വേണ്ട.

എല്ലാ ക്ലാസുകളിലെയും

എല്ലാ ക്ലാസുകളിലെയും


എമിറേറ്റ്സ് വിമാനങ്ങളിലെ എല്ലാ ക്ലാസുകളിലെയും യാത്രക്കാര്‍ക്ക് പരിരക്ഷ ലഭ്യമാകും. ഒക്ടോബര്‍ 31 ന് മുമ്പ് വിമാനത്തില്‍ യാത്ര ചെയ്യുന്നവര്‍ക്കാണ് യാത്ര ചെയ്യുന്ന തീയ്യതി മുതല്‍ 31 ദിവസത്തേക്ക് ഈ ആനുകൂല്യം ലഭിക്കുക. ഈ സമയപരിധിക്കുള്ളില്‍ കൊവിഡ് സ്ഥിരീകരിക്കപ്പെട്ടാല്‍ പ്രത്യേക ഹെല്‍പ്പ് ലൈന്‍ നമ്പര്‍ വഴിയ എമിറേറ്റ്സുമായി ബന്ധപ്പെടണമെന്നാണ് അറിയിപ്പ്

ഏതുരാജ്യത്തേക്കും

ഏതുരാജ്യത്തേക്കും

ഏതുരാജ്യത്തേക്ക് ടിക്കറ്റെടുക്കുമ്പോഴും ഇതുസംബന്ധിച്ച വിവരങ്ങൾ എയർലൈൻസ് നൽകും. ലക്ഷ്യസ്ഥാനത്തെത്തി അവിടെനിന്ന്‌ മറ്റൊരുസ്ഥലത്തേക്ക് യാത്രചെയ്താലും ഈ സേവനം പ്രയോജനപ്പെടുത്താം. അന്താരാഷ്ട്ര യാത്രക്കാരുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിനായാണ് ഈ വാഗ്ദാനം. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദിന്റെ നിര്‍ദേശപ്രകാരമാണ് ഇത്തരം നീക്കം.

ആദ്യമായി

ആദ്യമായി

ആദ്യമായാണ് ഒരു വിമാനക്കമ്പനിയുടെ ഭാഗഗത്ത് നിന്നും ലോകമെമ്പാടും കൊവിഡ് ചികിത്സയ്ക്കും ക്വാറന്റീനുമുള്ള സഹായം പ്രഖ്യാപിക്കുന്നതെന്ന് എമിറേറ്റ്സ് ഗ്രൂപ്പ് ചെയര്‍മാനും ചീഫ് എക്സിക്യൂട്ടീവുമായ ശൈഖ് അഹ്‍മദ് ബിന്‍ സഈദ് അല്‍ മക്തൂം പറഞ്ഞു. അതേസമയം, ചില രാജ്യങ്ങള്‍ ഭാഗികമായി മാത്രമാണ് വ്യോമ ഗതാഗതം പുനഃരാരംഭിച്ചിട്ടുള്ളത്. നേരത്തെ 157 നഗരങ്ങളിലേക്ക് സര്‍വ്വീസ് നടത്തിയിരുന്ന എമിറേറ്റസ് 62 നഗരങ്ങളിലേക്ക് നിലവില്‍ സര്‍വീസ് തുടങ്ങാനാണ് തീരുമാനിച്ചിരിക്കുന്നത്.

മഹാരാഷ്ട്രയില്‍ ബിജെപിയെ പൂട്ടാന്‍ മഹാ സഖ്യത്തിന്‍റെ പുതിയ നീക്കം: തദ്ദേശ തിരഞ്ഞെടുപ്പിലും സഖ്യം?മഹാരാഷ്ട്രയില്‍ ബിജെപിയെ പൂട്ടാന്‍ മഹാ സഖ്യത്തിന്‍റെ പുതിയ നീക്കം: തദ്ദേശ തിരഞ്ഞെടുപ്പിലും സഖ്യം?

English summary
Emirates to provide Coronavirus-Related Medical Costs of travellers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X