ദുബായിലും മന്ത്രവാദം, പക്ഷെ അത്രപോരെന്ന്...! മന്ത്രങ്ങളെഴുതിയ കുമ്പളം നശിപ്പിച്ചു
പുറംതോടില്‍ അറബിയില്‍ എഴുത്തുകളോട് കൂടിയ കുമ്പളങ്ങയാണ് കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ ആണിയും തറച്ചിട്ടുണ്ട്. ചില മനുഷ്യരൂപങ്ങളും കുമ്പളങ്ങയുടെ പുറത്ത് വരച്ചു ചേര്‍ത്തിട്ടുമുണ്ട്.
ദുബായ് : കാര്യ സിദ്ധിക്കും ശത്രുസംഹാരത്തിനും മന്ത്രവാദത്തെ കൂട്ടുപിടിക്കുന്നവര്‍ മനുഷ്യനുള്ളിടത്തോളം കാലം ഉണ്ടാകും. കൂടോത്രവും മന്ത്രവാദവും കേരളീയര്‍ക്ക് സുപരിചിതമാണ്. എന്നാലിതൊക്കെ കേരളീയരുടെ കുത്തകയാണെന്ന് കരുതിയാല്‍ തെറ്റി. ദുബായിലും ഇത്തരം കുബുദ്ധിക്കാര് ഉണ്ട്. അതിനുദാഹരണമാണ് അല്‍ഖാന്‍ ബീച്ചില്‍ ശനിയാഴ്ച കണ്ടെത്തിയ മന്ത്രവാദം ചെയ്ത മഞ്ഞ കുമ്പളം.
പുറംതോടില്‍ അറബിയില്‍ എഴുത്തുകളോട് കൂടിയ കുമ്പളങ്ങയാണ് കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ ആണിയും തറച്ചിട്ടുണ്ട്. ചില മനുഷ്യരൂപങ്ങളും കുമ്പളങ്ങയുടെ പുറത്ത് വരച്ചു ചേര്‍ത്തിട്ടുമുണ്ട്. ബീച്ചിലെത്തിയവരാണ് മന്ത്രവാദം ചെയ്ത കുമ്പളങ്ങ ആദ്യം കണ്ടത്. പിന്നീട് പോലീസില്‍ അറിയിക്കുകയായിരുന്നു. പോലീസ് ഇക്കാര്യം ഇസ്ലാമിക വകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുത്തി.

ഇസ്ലാമിക വകുപ്പിന്റെ നിര്‍ദേശ പ്രകാരം പുരോഹിതനെ കൊണ്ടു വന്ന് കുമ്പളങ്ങ നശിപ്പിക്കുകയായിരുന്നു. ആഭിചാരത്തിന് ഉപയോഗിക്കുന്ന ശമാം വെള്ളരിയാണിത്. ഇതിലെ മന്ത്രങ്ങള്‍ അപകടകരമല്ലെന്നാണ് പുരോഹിതന് പറയുന്നത്. ആണികളും മന്ത്രങ്ങളും നീക്കം ചെയ്ത ശേഷം പുരോഹിതന് കുമ്പളം കത്തി ഉപയോഗിച്ച് മുറിച്ച് നശിപ്പിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പൊലീസ് തന്നെ പുറത്തു വിട്ടു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ












Click it and Unblock the Notifications