Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫ്രാന്‍സില്‍ ഇമ്മാനുവേല്‍ മാക്രോണ്‍ വീണ്ടും അധികാരത്തിലെത്തും, ലീ പെന്നിന് തോല്‍വി

പാരീസ്: ഫ്രാന്‍സില്‍ ഭരണമാറ്റം പ്രതീക്ഷിച്ചവര്‍ക്ക് വന്‍ തിരിച്ചടി. രണ്ടാം തവണയും ഫ്രഞ്ച് പ്രസിഡന്റായി ഇമ്മാനുവേല്‍ മാക്രോണ്‍ തന്നെ തിരിച്ചെത്തുമെന്ന് സര്‍വേകള്‍. ഫ്രഞ്ച് തിരഞ്ഞെടുപ്പിലെ ആദ്യ സര്‍വേ ഫലങ്ങളാണിത്. തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ മാക്രോണിന്റെ സുപ്രധാന എതിരാളി തീവ്ര വലത് കക്ഷി നേതാവ് മരിന്‍ ലീ പെന്‍ വലിയ തരംഗമുണ്ടാക്കിയിരുന്നു. ഇത് മാക്രോണ്‍ വലിയ വെല്ലുവിളി നേരിടുന്നതിന് കാരണമായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. എന്നാല്‍ മരിന്‍ ലീ പെന്നിന് അടിതെറ്റുമെന്നാണ് വിലയിരുത്തല്‍. മാക്രോണ്‍ 57 മുതല്‍ 58 ശതമാനം വരെ വോട്ട് നേടുമെന്നാണ് പ്രവചനം. ഫ്രഞ്ച് ടിവി ചാനലുകളില്‍ വന്ന സര്‍വേകള്‍ വോട്ടെണ്ണലിന്റെ സാമ്പിളുകളുടെ അടിസ്ഥാനത്തിലുള്ളതാണ്.

1

അതേസമയം വളരെ നേര്‍ത്ത ജയം കൂടിയാണിത്. 2017ലെ രണ്ടാം റൗണ്ട് പോരാട്ടത്തേക്കാള്‍ വളരെ നേരിയ ജയമാണിത്. ആ സമയത്ത് രണ്ട് പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളും നേര്‍ക്കുനേര്‍ വന്നപ്പോള്‍ മാക്രോണ്‍ 66 ശതമാനത്തില്‍ അധികം വോട്ട് നേടിയിരുന്നു. നേരിയതാണെങ്കില്‍ വിജയ മാര്‍ജിന്‍ മാക്രോണിന് ആശ്വാസം നല്‍കുന്നതാണ്. അതിലുപരി ആത്മവിശ്വാസത്തോടെ ഭരിക്കാനാവും. രണ്ടാം തവണയാണ് അഞ്ച് വര്‍ഷം ഭരിക്കാനുള്ള ലൈസന്‍സ് ജനങ്ങള്‍ അദ്ദേഹത്തിന് നല്‍കുന്നത്. ഫ്രാന്‍സില്‍ അധികാരം പിടിക്കാനുള്ള തീവ്ര കക്ഷികളുടെ ശ്രമത്തില്‍ ഏറ്റവും അടുത്തെത്തിയ ശ്രമവും ഇത് തന്നെയാണ്. 41.5 മുതല്‍ 43.0 ശതമാനം വരെ വോട്ട് അവര്‍ സ്വന്തമാക്കുമെന്നാണ് സര്‍വേ പ്രവചിക്കുന്നത്.

രാഷ്ട്രീയമായ ഭൂമികുലുക്കം തന്നെ ഫ്രാന്‍സില്‍ തിരഞ്ഞെടുപ്പ് ഫലം വന്നാല്‍ ഉണ്ടാകുമെന്നായിരുന്നു പ്രവചനം. എന്നാല്‍ എല്ലാം തെറ്റിയിരിക്കുകയാണ്. ഐഫല്‍ ടവറിലെ ചാമ്പ് ഡി മാര്‍സ് പാര്‍ക്കിലെ വലിയ സ്‌ക്രീനില്‍ ഫലം കാണിക്കുമ്പോള്‍ വലിയ ആവേശവും ജനങ്ങളില്‍ കാണാമായിരുന്നു. മാക്രോണ്‍ അനുയായികള്‍ ഫ്രാന്‍സിന്റെയും യൂറോപ്പ്യന്‍ യൂണിയന്റെയും പതാകകള്‍ വീശി. മാക്രോണ്‍ എന്ന് ഉച്ചത്തില്‍ ആളുകള്‍ വിളിക്കുന്നുണ്ടായിരുന്നു. അതേസമയം ലീ പെന്നിനെ അനുകൂലിക്കുന്നവര്‍ കടുത്ത നിരാശയിലായിരുന്നു. ഇവര്‍ കൂവി വിളിച്ചും, വിസിലടിച്ചുമാണ് ഇതിനെ എതിര്‍ത്തത്. പാരിസിന്റെ പ്രാന്തപ്രദേശങ്ങളിലുള്ള റിസപ്ഷന്‍ ഹാളില്‍ നിന്നാണ് ലീ പെന്‍ അനുകൂലികള്‍ വാര്‍ത്തയറിഞ്ഞത്.

പലരുടെയും പിന്തുണ ഈ ഘട്ടത്തില്‍ മാക്രോണ്‍ നേടിയിരുന്നു. അതിന് അദ്ദേഹം കടപ്പെട്ടിരിക്കുന്നത്. പ്രത്യേകിച്ച് ഇടതുപക്ഷത്തിന്റെ വോട്ട് മുഴുവന്‍ മാക്രോണിനാണ് കിട്ടിയത്. കാരണം തീവ്ര വലതുപക്ഷം ജയിക്കാതിരിക്കാന്‍ ഇവര്‍ കണ്ടെത്തിയ മാര്‍ഗമാണിത്. അതേസമയം മാക്രോണിന്റെ ആദ്യ ടേമിലുണ്ടായ പ്രതിഷേധം വീണ്ടും ആവര്‍ത്തിക്കാമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ വ്യവസായ സൗഹൃദ മാറ്റങ്ങളുമായി മുന്നോട്ട് പോകുമെന്ന് മാക്രോണ്‍ പറയുന്നു. ഒന്നാം സര്‍ക്കാരിന്റെ നയങ്ങളുടെ തുടര്‍ച്ചയുണ്ടാവും കാരണം പ്രസിഡന്റ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. ഫ്രഞ്ച് ജനത നല്‍കിയ സന്ദേശത്തെ കുറിച്ചും കേട്ടെന്ന് ആരോഗ്യ മന്ത്രി ഒളിവിയര്‍ വേരാന്‍ പറഞ്ഞു.

പാര്‍ലമെന്ററി തിരഞ്ഞെടുപ്പായിരിക്കും ഏറ്റവും വലിയ വെല്ലുവിളിയായി മാക്രോണിന്റെ മുന്നിലുണ്ടാവുക. തിരഞ്ഞെടുപ്പ് ജൂണിലായിരിക്കും നടക്കുക. ഇടതുപക്ഷവും തീവ്ര വലതുപക്ഷവും രണ്ട് വലിയ വെല്ലവിളികളായി മാക്രോണിന് മാറും. കഴിഞ്ഞ തവണ ഇടതുപക്ഷ നേതാവ് ഴാങ് ലുക്ക്, മെലെഞ്ചോണിന് കഴിഞ്ഞ തവണ വോട്ട് ചെയ്ത ഫിലിപ്പി ലാഗ്രൂ ഇത്തവണ മാക്രോണിനാണ് വോട്ട് ചെയ്തത്. എന്നാല്‍ താന്‍ പാര്‍ലമെന്റില്‍ മെലഞ്ചോണിന് വോട്ട് ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം പ്രധാനമന്ത്രിയായി മെലഞ്ചോണ്‍ തന്നെ വരണമെന്ന് യുവാവ് പറഞ്ഞു. ഫലത്തില്‍ എന്നാല്‍ ഈ പിന്തുണ മാക്രോണിന് നേട്ടമുണ്ടാക്കിയതായിട്ടാണ് വിലയിരുത്തല്‍.

യൂറോപ്പ്യന്‍ യൂണിയനില്‍ നിന്നുള്ള പ്രശ്‌നങ്ങള്‍ അടക്കം മാക്രോണിന്റെ മുന്നിലുണ്ടായിരുന്നു. അദ്ദേഹത്തിന് മുമ്പ് രണ്ട് പേര്‍ മാത്രമാണ് തുടര്‍ച്ചയായ രണ്ടാം തവണ അധികാരത്തിലെത്തിയത്. അതേസമയം ഫ്രാന്‍സ് ജനത പൂര്‍ണമായി മാക്രോണില്‍ തൃപ്തരല്ലെന്ന് വ്യക്തമാക്കുന്നുണ്ട്. പലരും വോട്ടെടുപ്പില്‍ നിന്ന് പോലും വിട്ടുനിന്നിട്ടുണ്ട്. ഇന്ധന വില അടക്കം വില വര്‍ധിച്ചതായിരുന്നു പ്രധാന വെല്ലുവിളി. ജീവിതചെലവ് വര്‍ധിച്ചത് ലീ പെന്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഇന്ധന നികുതി വെട്ടിക്കുറയ്ക്കുമെന്ന വാഗ്ദാനവും ലീ പെന്‍ നല്‍കിയിരുന്നു. വില്‍പ്പന നികുതി അടക്കം വര്‍ധിക്കില്ലെന്നും ഉറപ്പ് നല്‍കി. ഒപ്പം ആദ്യം ഫ്രഞ്ചുകാര്‍ എന്ന മുദ്രാവാക്യവും ഉയര്‍ത്തിപിടിച്ച്, പ്രാദേശിക വികാരം കത്തിക്കാനാണ് അവര്‍ ശ്രമിച്ചത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+