ബരാക് ഒബാമ വിതുമ്പി, തോക്ക് ലോബി കോണ്‍ഗ്രസിനെ ബന്ദിയാക്കിയിട്ടുണ്ടാകും!
വാഷിംഗ്ടണ്‍: തോക്ക് ലോബി കോണ്‍ഗ്രസിനെ ഇപ്പോള്‍ ബന്ദിയാക്കിയിട്ടുണ്ടാകും. പക്ഷെ, അവര്‍ക്ക് രാജ്യത്തെ ബന്ദിയാക്കാനാവില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ. രാജ്യത്ത് തോക്ക് ഉപയോഗിച്ചുള്ള കൊലപാതകങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഒബാമ പ്രതികരിച്ചത്. അമേരിക്കയില്‍ തോക്കുകളുടെ ഉപയോഗത്തിനും വില്‍പ്പനയ്ക്കും കര്‍ശന നിയന്ത്രണങ്ങള്‍ വേണമെന്ന് ഒബാമ പറയുന്നു.
ഭീകരവാദികളെ എങ്ങനെ തടയാമെന്നാണ് ഇനി ആലോചിക്കേണ്ടത്. വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും, വെടിവെയ്പ്പിനെ അതിജീവിച്ചവരും പങ്കെടുത്ത കൂട്ടായ്മയിലാണ് ഒബാമ ഇക്കാര്യം പറഞ്ഞത്. 20 കുട്ടികളുടെ മരണത്തിനിടയാക്കിയ ന്യൂ ടൗണിലെ വെടിവെപ്പിനെക്കുറിച്ച് പറഞ്ഞപ്പോള്‍ ഒബാമയുടെ കണ്ണുകള്‍ നിറഞ്ഞു.

ആയുധ നിര്‍മാണ ലോബികള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കണം. ജനങ്ങളുടെ സുരക്ഷയാണ് പരമപ്രധാനമെന്നും ഒബാമ പറയുകയുണ്ടായി. തോക്കുകള്‍ വില്‍ക്കുന്നതിനും വാങ്ങുന്നതിനും കൈവശം വെയ്ക്കുന്നതിനും നിയമങ്ങള്‍ കര്‍ശനമാക്കാനാണ് ഒബാമയുടെ തീരുമാനം.
എന്നാല്‍ ഇതിനെതിരെ നേതാക്കള്‍ പ്രതിഷേധിച്ച് രംഗത്തെത്തുകയും ചെയ്തു. ആരുടെയും അഭിപ്രായം ചോദിക്കാതെയുള്ള ഒബാമയുടെ പ്രഖ്യാപനം ശരിയല്ലെന്നാണ് ആരോപണം.












Click it and Unblock the Notifications