അമ്മായിയമ്മയുടെ ലീവ് നിർണായകമായി, ലീവെടുത്ത് ജോലിപോയ മരുമോൾക്ക് നഷ്ടപരിഹാരം 3 ലക്ഷം!
എന്നാല്‍ താന്‍ ഒരു ലീവ് എടുത്താല്‍ ഇത്രമാത്രം പ്രശ്നം ഉണ്ടാവുമെന്നൊന്നും ഇവര്‍ കരുതിയില്ല. അവരെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു.

പല കമ്പനികളും ജോയിന്‍ ചെയ്യുന്ന സമയത്ത് തന്നെ ലീവുകളെക്കുറിച്ച് പറയാറുണ്ട്. പരമാവധി ലീവ് നല്‍കാതിരിക്കാനാണ് പല കമ്പനികളും നോക്കാറുള്ളത്. എന്നാല്‍ മനുഷ്യരല്ലേ എപ്പോഴെങ്കിലുമൊക്കെ അവധി വേണ്ടിവരില്ലേ.. ഒരു അസുഖം വന്നാല്‍ ലീവ് എടുക്കാതെ എന്ത് ചെയ്യാനാണ്..അങ്ങനെ തീരെ വയ്യാതായപ്പോഴാണ് ഈ യുവതി തന്റെ കമ്പനിയിലേക്ക് വിളിച്ച് അവധി ചോദിച്ചത്..
എന്നാല്‍ താന്‍ ഒരു ലീവ് എടുത്താല്‍ ഇത്രമാത്രം പ്രശ്നം ഉണ്ടാവുമെന്നൊന്നും ഇവര്‍ കരുതിയില്ല.. അങ്ങനെ ലീവ് എടുത്ത യുവതിക്ക് തന്റെ ജോലി തന്നെ പോയി. അവരെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. എന്നാല്‍ യുവതിയെ ജോലിയില്‍ നിന്ന് പുറത്താക്കിയ കമ്പനിക്ക് കിട്ടയത് എട്ടിന്റെ പണിയും...

ചോദിച്ചത് ലീവ്..പക്ഷേ...
2022 ഒക്ടോബറിലെ ഒരു ഹാലോവീൻ പാർട്ടിക്ക് ശേഷമാണ് പുറത്താക്കലിലേക്ക് നയിച്ച സംഭവം. വെള്ളിയാഴ്ച ഒരു പാർട്ടി നടത്തിയ ശേഷം, തിങ്കളാഴ്ച്ച തോർലി തന്റെ ബോസിന് സന്ദേശമയച്ചു. എന്തുകൊണ്ടാണ് താൻ ലീവ് എടുക്കുന്നതെന്ന് യുവതി തൊഴിൽ ഉടമയോട് പറഞ്ഞെങ്കിലുംതിരിച്ച് ലഭിച്ച മറുപടി ഒട്ടും പ്രതീക്ഷിക്കാത്ത ഒന്നായിരുന്നു

കാരണം...
"ഹേ ക്രിസ്, നീ എന്നോട് ദേഷ്യപ്പെടുമെന്ന് എനിക്കറിയാം, പക്ഷേ എനിക്ക് ഇന്ന് വരാൻ കഴിയില്ല, ക്ഷമിക്കണം, ഞാൻ ഇത്രയും മോശമാകുമെന്ന് ഞാൻ കരുതിയിരുന്നില്ല, എനിക്ക് ഒട്ടും സുഖമില്ലായിരുന്നു., ഇന്ന് രാവിലെ ഉണർന്നു, എനിക്ക് പെട്ടെന്ന് അസുഖം വന്നു, ശരിയാകുമെന്നാണ് കരുതിയത് ... എന്റെ വയറിന് വല്ലാത്ത വേദന, ഞാൻ ആകെ വിറയ്ക്കുന്നു ... എനിക്ക് ശരിക്കും പുറത്തിറങ്ങാൻ കഴിയില്ല ബെഡ് ക്രിസ്, എന്നോട് ക്ഷമിക്കൂ!" എന്നാണ് യുവതി പറഞ്ഞത്. തനിക്ക് ലീവ് അനുവദിക്കുമെന്നാണ് കരുതിയതെങ്കിലും ഇനി വരണ്ടെന്നായിരുന്നു ലഭിച്ച മറുപടി.

കോടിതി കയറി...
നിയമപരമായി മുന്നോട്ട് പോകുമെന്ന് പറഞ്ഞപ്പോൾ നിയമപരമായി നേരിട്ടോളൂ എന്നാണ് യുവതിയോട് തൊഴിൽ ഉടമ പറഞ്ഞത്. യുവതി
തുടർന്ന്, കേസ് ഫയൽ ചെയ്യുകയും യുവതി പറഞ്ഞതിൽ സത്യമുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്ന് തൊഴിൽ ഉടമയ്ക്ക് മൂന്ന് ലക്ഷം രൂപ ജഡ്ജി പിഴ ചുമത്തുകയും ചെയ്തു. സ്ത്രീക്ക് മെനോറാജിയയുടെ 'ശാരീരിക വൈകല്യം' ഉണ്ടെന്ന് ജഡ്ജി കണ്ടെത്തി. അതുപോലെ ആ ദിവസം കടുത്ത വേദനയുള്ളതിനാൽ അവളെ പരിചരിക്കാൻ ഒരു ദിവസം അവധിയെടുത്തതായും കോടതി മനസ്സിലാക്കി.

ആ ലീവ്..
അതേസമയം,തോർലി ലീവെടുക്കുന്ന രീതിയിൽ ഒരു പാറ്റേൺ താൻ നിരീക്ഷിച്ചതായി അവകാശപ്പെട്ട കമ്പനി ഉടമ, പിരിച്ചുവിടാനുള്ള നിയമപരമായ നടപടിക്രമങ്ങൾ പാലിക്കേണ്ടതായിരുന്നുവെന്നും കൂട്ടിച്ചേർത്തു.












Click it and Unblock the Notifications