ഒമാന്‍: തൊഴിലാളിയുടെ പാസ്പോര്‍ട്ട് കൈവശം വച്ചാല്‍ തൊഴിലുടമയെ പൊതുവിചാരണ ചെയ്യും
മസ്‌ക്കറ്റ്: തൊഴിലാളികളുടെ പാസ്‌പോര്‍ട്ട് കൈവശം വയ്ക്കരുതെന്ന് ഒമാനിലെ തൊഴിലുടമകള്‍ക്ക് കര്‍ശന നിര്‍ദേശം, ഏകദേശം രണ്ട് വര്‍ഷം മുമ്പ് ഇത് സംബന്ധിച്ച സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു. എന്നാല്‍ ഇപ്പോഴും തൊഴിലുടമ തൊഴിലാളിയുടെ പാസ്പോര്‍ട്ട് കൈവശം വയ്ക്കുന്നത് പതിവാണ്. ഇത് സംബന്ധിച്ച് ഒട്ടേറെ പരാതികള്‍ ലഭിച്ച സാഹചര്യത്തിലാണ് നിയമം കര്‍ശനമാക്കുന്നത്.
നിയമം ലംഘിയ്ക്കുന്ന തൊഴിലുടമകളെ നിയമപരമായി തന്നെ നേരിടുമെന്നും പൊതുവിചാരണയ്ക്ക് വിധേയരാക്കുമെന്നും മിനിസ്ട്രി ഓഫ് മാന്‍പവറിലെ ലേബര്‍ വെല്‍ഫെയര്‍ ഡയറക്ടര്‍ ജനറല്‍ സലീം ബിന്‍ സെയ്ദ് അല്‍ ബാദി പറഞ്ഞു .

നിയമം കര്‍ശനമാക്കിയതിന് സമ്മിശ്ര പ്രതികരണമാണ് ലഭിയ്ക്കുന്നത്. പാസ്‌പോര്‍ട്ട് തൊഴിലുടമ കൈവശം വയ്ക്കുന്നത് നിര്‍ത്തലാക്കണെന്ന് തൊഴിലാളികള്‍ അഭിപ്രായപ്പെടുമ്പോള്‍ തൊഴിലുടമകളില്‍ ഏറിയ പങ്കും തീരുമാനത്തെ അംഗീകരിയ്ക്കുന്നില്ല. പാസ്‌പോര്‍ട്ട് സ്വന്തം കൈവശമായാല്‍ ജോലി ഉപേക്ഷിച്ച് തൊവിലാളികള്‍ തങ്ങളുടെ അടുത്ത് നിന്ന് ഓടിപ്പോകുമെന്നാണ് സ്‌പോണ്‍സര്‍മാര്‍ പറയുന്നത് . എന്തായലും ഇത്തരം പരാതികള്‍ ലഭിച്ചാല്‍ പ്രശ്‌നം രമ്യമായി പരിഹരിയ്ക്കാന്‍ ആദ്യം ശ്രമം നടത്തു . ഈ ശ്രമം വിജയിച്ചില്ലെങ്കില്‍ പൊതുവിചാരണയ്ക്ക് വിധേയരാക് കും.












Click it and Unblock the Notifications