കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖത്തറില്‍ പുതിയ തൊഴില്‍ നിയമം: പിരിച്ചുവിടാനാവില്ല, ചില നിബന്ധനകളുണ്ട്, പ്രവാസികള്‍ക്ക് ഗുണം

അവധിക്ക് പോയ തൊഴിലാളികളെ പിരിച്ചുവിടുന്നത് ഇനി നിയമവിരുദ്ധമായിരിക്കും.

  • By Ashif
Google Oneindia Malayalam News

ദോഹ: ഖത്തറില്‍ തൊഴിലാളികളെ പിരിച്ചുവിടുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തി പുതിയ നിയമം. ആരെയും എപ്പോഴും പിരിച്ചുവിടാമെന്ന തോന്നല്‍ തൊഴിലുടമക്ക് ഇനി വേണ്ട. അതിന് ചില മാനദണ്ഡങ്ങളുണ്ടെന്ന് തൊഴില്‍-സാമൂഹിക മന്ത്രാലയം അറിയിച്ചു.

അവധിക്ക് പോയ തൊഴിലാളികളെ പിരിച്ചുവിടുന്നത് ഇനി നിയമവിരുദ്ധമായിരിക്കും. അവധിക്ക് പോവുന്നതിന് മുമ്പ് വേണമെങ്കില്‍ നടപടിയെടുക്കാം. നാട്ടിലേക്ക് തിരിച്ചതിന് ശേഷം പിരിച്ചുവിട്ടെന്ന് നോട്ടീസ് നല്‍കാന്‍ പുതിയ നിയമപ്രകാരം സാധിക്കില്ല.

 അവധിയിലുള്ളവരെ പിരിച്ചുവിടരുത്

പുതിയ തൊഴില്‍ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 85ലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അവധിയിലുള്ള തൊഴിലാളിയെ പിരിച്ചുവിടുന്നത് കുറ്റകരമാണെന്ന് പറയുന്നതാണ് ആര്‍ട്ടിക്കിള്‍ 85. അവധി തുടങ്ങുന്നതിന് മുമ്പ് വേണമെങ്കില്‍ പിരിച്ചുവിടല്‍ നോട്ടീസ് നല്‍കാം.

നടപടികള്‍ ഇങ്ങനെ

അവധി തുടങ്ങുംമുമ്പ് നോട്ടീസ് നല്‍കിയാലും അവധിക്കാലത്ത് പിരിച്ചുവിടാന്‍ സാധിക്കില്ല. അവധിക്ക് പോയ തൊഴിലാളി തിരിച്ചെത്തിയതിന് ശേഷമേ തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ സാധിക്കൂ. ഖത്തര്‍ തൊഴില്‍ സാമൂഹിക മന്ത്രാലയം ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

തൊഴിലാളിയും മര്യാദ പാലിക്കണം

തൊഴിലുടമയ്ക്ക് മാത്രമല്ല പുതിയ നിയമം പണി കൊടുക്കുന്നത്. തൊഴിലാളിയുടെ നിയമവിരുദ്ധ നീക്കങ്ങള്‍ തടയുന്നതിനും പ്രത്യേക വകുപ്പുകളുണ്ട്. അവധിയില്‍ പോയ ശേഷം മറ്റു സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നതിനു ആര്‍ട്ടിക്കിള്‍ 84 വിലക്കേര്‍പ്പെടുത്തിട്ടുണ്ട്.

ആനുകൂല്യങ്ങള്‍ തടയാം

അവധിക്കാലത്ത് തൊഴിലാളി മറ്റൊരു സ്ഥാപനത്തില്‍ ജോലി ചെയ്യാന്‍ പാടില്ല. ഇങ്ങനെ ചെയ്യുന്നത് തൊഴിലുടമ അറിഞ്ഞാല്‍ തൊഴിലാളിയുടെ അവധികാല വേതനവും ആനുകൂല്യങ്ങളും തടയാന്‍ തൊഴിലുടമയ്ക്ക് അനുമതിയുണ്ട്. ഒരേ സമയം രണ്ടിടത്ത് ശമ്പളം വാങ്ങുന്നത് തടയുന്നതിനാണിത്.

പുതിയ നിയമത്തിന്റെ ഉദ്ദേശം

തൊഴിലാളിയുടെയും തൊഴിലുടമയുടേയും അവകശാങ്ങള്‍ സംരക്ഷിക്കുക എന്ന ഉദ്ദേശത്തോടെയാണ് പുതിയ നിയമം നടപ്പാക്കിയിരിക്കുന്നത്. മലയാൡകള്‍ ഉള്‍പ്പെടെയുള്ള നിരവധി വിദേശികളാണ് ഖത്തറില്‍ ജോലി ചെയ്യുന്നത്. ഫുട്‌ബോള്‍ ലോകകപ്പ് മല്‍സരം നടക്കാനിരിക്കുന്ന ഖത്തറില്‍ വന്‍ തൊഴില്‍ സാധ്യതകളാണ് തുറന്നിരിക്കുന്നത്.

ജോലി മാറ്റത്തിലെ നിബന്ധന

അതേസമയം, കരാര്‍ കാലാവധി കഴിഞ്ഞ തൊഴിലാളികള്‍ക്ക് ജോലിമാറ്റത്തിനുള്ള നിബന്ധനകളില്‍ സര്‍ക്കാര്‍ ഇളവുകള്‍ വരുത്തിയിരുന്നു. പുതിയ സ്ഥാപനത്തിലും നിലവില്‍ ചെയ്തിരുന്ന തൊഴില്‍ മാത്രമേ എടുക്കാവൂ എന്ന നിബന്ധന മാറ്റി. മലയാളികള്‍ക്ക് ഏറെ ഗുണം ചെയ്യുന്നതാണ് സര്‍ക്കാരിന്റെ നീക്കം.

ഒഴിവാക്കിയ നിബന്ധന

തൊഴില്‍ മാറുന്ന വ്യക്തി പുതിയ സ്ഥാപനത്തില്‍ നിലവിലെ വിഭാഗത്തില്‍പ്പെട്ട വിസയിലേക്ക് തന്നെ മാറണം എന്നായിരുന്നു മുന്‍ വ്യവസ്ഥ. അറുപത് വയസിന് താഴെയുള്ളവര്‍ക്ക് തൊഴില്‍ മാറ്റം സാധ്യമല്ലെന്ന വ്യവസ്ഥയിലും മാറ്റം വരുത്തിയിട്ടുണ്ട്. ഈ നിബന്ധനയും എടുത്തുകളഞ്ഞു.

English summary
To protect workers’ rights, the Ministry of Administrative Development, Labor and Social Affairs has asked employers not to terminate employees during leave. In two separate posts recently shared on social media platform of the Ministry, the authorities have reminded both employers and employees of two important clauses of Labour Laws dealing with the “Leave”.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X