കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്തിനും തയ്യാറായി ചൈന... വേണ്ടിവന്നാല്‍ രക്തരൂക്ഷിത യുദ്ധത്തിനും; ഷീ ജിന്‍പിങിന്റെ പ്രസംഗം

  • By Desk
Google Oneindia Malayalam News

ബീജിങ്: ചൈനയില്‍ വലിയ രാഷ്ട്രീയ മാറ്റം ആണ് ആന്തരികമായി സംഭവിച്ചിരിക്കുന്നത്. പ്രസിഡന്റ് ഷി ജിന്‍പിങിന് ആജീവനാന്ത കാലം രാഷ്ട്രത്തലവനായി തുടരാന്‍ അനുവദിക്കുന്ന ഭരണഘടന ഭേദഗതി നിലവില്‍ വന്നുകഴിഞ്ഞു. ചൈന വന്‍ ഏകാധിപത്യത്തിലേക്ക് പോകുമോ എന്ന ചോദ്യമാണ് ലോകം ചോദിക്കുന്നത്.

അതിനിടെയാണ് പ്രകോപനപരമായ പരാമര്‍ശവും ആയി ഷി ജിന്‍പിങ് രംഗത്തെത്തിയത്. നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസ്സിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ചൈനയെ വിഭജിക്കാന്‍ ശ്രമിച്ചാല്‍ അതിന് തക്കതായ മറുപടി നല്‍കും എന്നാണ് അദ്ദേഹം പറഞ്ഞത്. ലോകത്തിന് മുന്നില്‍ ചൈനയ്ക്ക് ഉന്നത സ്ഥാനം ലഭിക്കാന്‍ രക്തരൂക്ഷിതമായ പോരാട്ടങ്ങള്‍ക്ക് ചൈന തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

Xi Jinping

ദക്ഷിണ ചൈന കടലിന്റെ കാര്യത്തിലും തായ് വാന്റെ കാര്യത്തിലും അമേരിക്കയുമായി കടുത്ത അഭിപ്രായ വ്യത്യാസമാണ് ചൈനയ്ക്കുള്ളത്. ദക്ഷിണ ചൈന കടലില്‍ ചൈനയ്ക്ക് അവകാശമില്ലെന്ന വാദത്തില്‍ ഉറച്ച് നില്‍ക്കുകയാണ് അമേരിക്ക. ഇത് പലപ്പോഴും സംഘര്‍ഷ സാധ്യതകളിലേക്ക് പോലും നയിച്ചിരുന്നു. ഐക്യരാഷ്ട്ര സഭ അംഗീകരിക്കാത്ത രാജ്യമാണ് തായ് വാന്‍. റിപ്പബ്ലിക് ഓഫ് ചൈന എന്ന് വിളിക്കപ്പെടുന്ന തായ് വാന്‍ അവകാശപ്പെടുന്നത് തങ്ങളാണ് യഥാര്‍ത്ഥ ചൈന എന്നാണ്. അമേരിക്ക അടക്കമുള്ള പല രാജ്യങ്ങളും തായ് വാനെ പിന്തുണയ്ക്കുന്നും ഉണ്ട്.

ഏറ്റവും ഒടുവില്‍ ഉന്നത അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ക്ക് തായ് വാന്‍ സന്ദര്‍ശിക്കാന്‍ ട്രംപ് അനുമതി നല്‍കിയിരുന്നു. ഈ സംഭവത്തെ നേരിട്ട് പരാമര്‍ശിക്കാതെ രൂക്ഷമായ വിമര്‍ശനം ആയിരുന്നു ഷി ജിന്‍പിങ് ഉയര്‍ത്തിയത്. തായ് വാന്‍ തങ്ങളുടെ അധീനതയില്‍ ആണെന്ന വാദം ആയിരുന്നു ഷിന്‍പിങിന്റേത്. ഒരു കൂടിച്ചേരലിന് ഒരുങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.

ചൈനയെ വിഭജിക്കാനുള്ള ഏത് നീക്കത്തേയും പരാജയപ്പെടുത്തും എന്നും ഷി ജിന്‍പിങ് പറഞ്ഞു. രാജ്യത്തെ വിഭജിക്കാന്‍ ശ്രമിച്ചാല്‍ അതിന് ചരിത്രം ശിക്ഷ നല്‍കും എന്നും ഏത് ശത്രുവിനേയും തോല്‍പിക്കാനുള്ള പോരാട്ട വീര്യം ചൈനീസ് ജനതയ്ക്കുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

English summary
President Xi Jinping delivered a blistering nationalist speech on Tuesday, warning against any attempts to split China and touting the country's readiness to fight "the bloody battle" to regain its rightful place in the world.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X