കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഗാന്ത്യം: പ്യോർട്ടോ റിക്കോയിലെ അരെസിബോ റേഡിയോ ടെലിസ്കോപ്പ് തകര്‍ന്ന് വീണു

Google Oneindia Malayalam News

യുഎസ് നാഷണൽ സയൻസ് ഫൌണ്ടേഷന്റെ പ്യോർട്ടോ റിക്കോയിലുള്ള അരെസിബോ റേഡിയോ ടെലിസ്കോപ്പ് തകര്‍ന്ന് വീണു. അന്‍പതി ഏഴ് വര്‍ഷത്തെ സേവനത്തിന് ശേഷമാണ് അരേസിബോ ഒബ്സർവേറ്ററി ഡീ കമ്മീഷന്‍ ചെയ്തത്. ഒരു കാലത്ത് ലോകത്തിലെ ഏറ്റവും വലിയ സിംഗിൾ ഡിഷ് റേഡിയോ ദൂരദർശിനിയായിരുന്നു ഇത്. സപ്പോർട്ട് കേബിളുകള്‍ പൊട്ടിയതാണ് തകര്‍ച്ചയ്ക്ക് കാരണമായത്. തകര്‍ന്ന സപ്പോട്ട് കേബിളുകള്‍ പുനഃസ്ഥാപിക്കുന്നത് പരാജയപ്പെട്ടതിനെ തുടര്‍ന്ന് ടെലിസ്കോപ്പ് ഡീ കമ്മീഷന്‍ ചെയ്യാന്‍ നേരത്തെ തീരുമാനിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. അതിന് മുമ്പ് ഭൂമികുലുക്കങ്ങളും മറീന കൊടുങ്കാറ്റും ടെലിസ്കോപ്പിന് കാര്യമായ കേടുപാടുകൾ വരുത്തിയിരുന്നു.

സംഭവത്തില്‍ ആര്‍ക്കും പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് പ്രശസ്ത ഗവേഷണ കേന്ദ്രത്തിന്റെ മേൽനോട്ടം വഹിക്കുന്ന നാഷണൽ സയൻസ് ഫൗണ്ടേഷൻ വ്യക്തമാക്കുന്നത്. "എൻ‌എസ്‌എഫ് ഈ സംഭവത്തിൽ അഘാതമായ ദുഖം രേകപ്പെടുത്തുന്നു. ഞങ്ങൾ മുന്നോട്ട് പോക്കില്‍, ശാസ്ത്ര സമൂഹത്തെ സഹായിക്കാനും പ്യൂർട്ടോ റിക്കോയിലെ ജനങ്ങളുമായി ഞങ്ങളുടെ ശക്തമായ ബന്ധം നിലനിർത്താനുമുള്ള വഴികൾ ഞങ്ങൾ തേടും.''- ഫൗണ്ടേഷന്‍ വ്യക്തമാക്കി.

areciboobservator

ആയിരം അടി വിസ്തീർണമുള്ള ഡിഷ് ആന്റിനെയായിരുന്നു അരെസിബോ ടെലിസ്കോപ്പിന്റെ പ്രത്യേകത. ഡിഷിന് 150 മീറ്റർ മുകളിലായി ആണ് റിസീവർ സ്ഥാപിച്ചിട്ടുള്ളത്. ഡിഷ് സ്ഥിരമായി നിൽക്കുകയും ട്രാൻസ്മിറ്ററുകളും റിസീവറുകളും ഫോക്കൽ പോയിൻറ് അനുസരിച്ച് നീക്കുകയും ആണ് ചെയ്തിരുന്നത്. ഡിഷ് ആന്റിനയ്ക്കു മുകളിലായി റിസീവർ പ്ലാറ്റ്ഫോമിനെ നിലനിര്‍ത്തിയിരുന്ന വലിയ കേബിളുകൾ പൊട്ടിയതിനെത്തുടർന്നാണ് ടെലിസ്കോപ്പിന് സാരമായ കേടുപാടുകൾ സംഭവിച്ചിരുന്നു.

English summary
End of a era: The Arecibo Observatory Telescope in Puerto Rico collapses
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X