കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാറിടം തുറന്ന് കാട്ടി ലോകത്തെ ഞെട്ടിച്ച പെണ്‍പ്രതിഷേധങ്ങള്‍... ഫെമെന് അകാലചരമം?

ഫെമെന്‍ എന്ന സംഘടനയില്‍ ഇപ്പോള്‍ അംഗങ്ങളായി ആരും ഇല്ലേ? പക്ഷേ ലോകത്ത് ഇപ്പോഴും ഫെമെന്‍ പ്രതിഷേധങ്ങള്‍ അരങ്ങേറുന്നുണ്ട്. അത് എങ്ങനെ

Google Oneindia Malayalam News

കീവ്: ലോകത്തെ ഞെട്ടിച്ച പ്രതിഷേധങ്ങളായിരുന്നു അവ. വസ്ത്രം ഊരിയെറിഞ്ഞ് മാറിടം പ്രദര്‍ശിപ്പിച്ച് സ്ത്രീകള്‍ ഒറ്റയ്ക്കും കൂട്ടമായും നടത്തിയ പ്രതിഷേധ സമരങ്ങള്‍.

ഫെമിനിസം വാക്കിലും എഴുത്തിലും ചെറിയ പ്രതിഷേധങ്ങളിലും മാത്രം കണ്ട് പരിചയിച്ച നമ്മളെ ശരിക്കും അസ്ത്രപ്രജ്ഞരാക്കുന്നതായിരുന്നു ലോകത്തിന്റെ പലഭാഗങ്ങളില്‍ നടന്ന ഫെമെന്‍ പ്രതിഷേധങ്ങള്‍. എന്നാല്‍ ആ 'ഫെമെന്‍' ഇപ്പോഴില്ലേ? അതിന് അകാലചരമം സംഭവിച്ചോ?

ഫെമെന്‍ എന്ന സംഘട അംഗങ്ങള്‍ എല്ലാം പിരിഞ്ഞ് പോയി ഇല്ലാതായിരിക്കുന്നു എന്നാണ് സ്ഥാപക അംഗങ്ങളില്‍ ഒരാളായ ഇയാന സറ്റ്നോവ പറഞ്ഞിരിക്കുന്നത്. സംഘടന ഇല്ലാതായതുകൊണ്ട് ഫെമെന്‍ മോഡല്‍ പ്രതിഷേധങ്ങള്‍ പക്ഷേ ഇല്ലാതായിട്ടില്ല. മാറിടം തുറന്ന് കാട്ടിയുള്ള, നഗ്നപ്രതിഷേധങ്ങള്‍ ഇപ്പോഴും സജീവമാണ്. 13 പ്രതിഷേധങ്ങള്‍ കാണാം...

എന്താണ് ഫെമെന്‍... എപ്പോഴാണ് ഫെമെന്‍

എന്താണ് ഫെമെന്‍... എപ്പോഴാണ് ഫെമെന്‍

2008 ല്‍ ഉക്രെയ്‌നില്‍ ആണ് ഫെമെന്‍ എന്ന ഫെമിനിസ്റ്റ് സംഘടന രൂപം കൊള്ളുന്നത്. പിന്നീട് ആസ്ഥാനം പാരീസിലേക്ക് മാറ്റി. ഏഴ് ബ്രാഞ്ചുകളായിരുന്നു ഫെമെന് ഉണ്ടായിരുന്നത്. ട്വിറ്ററില്‍ ഒന്നരലക്ഷത്തിലധികം ഫോളോവേഴ്‌സും ഉണ്ടായിരുന്നു.

മാറിടം കാട്ടി ഞെട്ടിപ്പിക്കുന്ന പ്രതിഷേധങ്ങള്‍

മാറിടം കാട്ടി ഞെട്ടിപ്പിക്കുന്ന പ്രതിഷേധങ്ങള്‍

സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടിയാണ് ഫെമെന്‍ രംഗത്ത് വന്നിരുന്നത്. ഭിന്ന ലിംഗക്കാരുടേയും ലൈംഗികത്തൊഴിലാളികളുടേയും പ്രശ്‌നങ്ങള്‍ അവര്‍ ഉന്നയിച്ചു. നഗ്നമാറിടങ്ങളുമായി അവര്‍ നടത്തിയ സമരങ്ങളായിരുന്നു ലോകത്തെ ഞെട്ടിച്ചത്.

ഡൊണാള്‍ഡ് ട്രംപിന്റെ 'മുന്നില്‍' മാറിടപ്രദര്‍ശനം

ഡൊണാള്‍ഡ് ട്രംപിന്റെ 'മുന്നില്‍' മാറിടപ്രദര്‍ശനം

അമേരിക്കന്‍ പ്രസിഡന്‌റ് ഡൊമാള്‍ഡ് ട്രംപിന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ പലപ്പോഴും വിവാദമായിട്ടുണ്ട്. മാന്‍ഡ്രിഡില്‍ സ്ഥാപിച്ച ച്രംപിന്റെ മെഴുകുപ്രതിമയ്ക്ക മുന്നില്‍ ഫെമന്‍ മോഡല്‍ പ്രതിഷേധം അരങ്ങേറി. ജനുവരിയുടെ തുടക്കത്തിലായിരുന്നു ഇത്.

ബെര്‍ലിന്‍ മതില്‍ തകര്‍ക്കാന്‍

ബെര്‍ലിന്‍ മതില്‍ തകര്‍ക്കാന്‍

ഉക്രെയ്‌നില്‍ ബെര്‍ലിന് മതില്‍ തകര്‍ക്കുന്ന പ്രതിഷേധവും ലോകം ഉറ്റുനോക്കിയ ഒന്നായിരുന്നു. പ്രതീകാത്മകം ആയിരുന്നു അത്. ഉക്രെയ്ന്‍രെ യൂറോപ്യന്‍ ഭാവി ഇല്ലാതാക്കുന്നത് ബെര്‍ലിന്‍ മതില്‍ ആണെന്ന് ആരോപിച്ചാണ് യുവതി അടിവസ്ത്രം മാത്രം ധരിച്ച്, മാറിടത്തില്‍ പ്രതിഷേധക്കുറിപ്പെഴുതി മതില്‍ പൊളിക്കാന്‍ ശ്രമിച്ചത്. 2016 നവംബറില്‍ ആയിരുന്നു ഇത്.

ഫ്രാന്‍സിലെ ബാന്‍ക്വെറ്റ് പാര്‍ട്ടിയില്‍

ഫ്രാന്‍സായിരുന്നു പിന്നീട് ഫെമെന്‌റെ ആസ്ഥാനം. ഫ്രാന്‍സിലെ വലത് പാര്‍ട്ടിയായ ഫ്രണ്ട് നാഷണല്‍ ആയിരുന്നു ഫെമെന്‍ ഗ്രൂപ്പിന്റെ സ്ഥിരം 'ടാര്‍ജറ്റ്' . 216 മെയ് മാസത്തില്‍ ഫ്രണ്ട് നാഷണലിന്റെ ബാന്‍ക്വെറ്റ് പാര്‍ട്ടി വേദിയിലേക്ക് മാറിട പ്രദര്‍ശന പ്രതിഷേധവുമായി നാല് സ്ത്രീകളാണ് ഇരച്ചുകയറിയത്. ഇവരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

മുന്‍ ഐഎംഎഫ് മേധാവിയെ ഓടിച്ചുവിട്ടത്

2015 ഫെബ്രുവരിയില്‍ മുന്‍ ഐഎംഎഫ് മേധാവി ഫ്രാന്‍സിലെ ലില്ലേയില്‍ എത്തിയപ്പോള്‍ കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നത്. ഏഴ് സ്ത്രീകളെ വേശ്യാവൃത്തിയ്ക്ക് സഹായിക്കുന്നു എന്ന ആക്ഷേപം ഉയര്‍ന്ന കാലമാണ്. മൂന്ന് സ്ത്രീകള്‍ നെഞ്ചില്‍ എഴുതിയതിയത് ഇങ്ങനെ ആയിരുന്നു- 'പിമ്പ്‌സ്, ക്ലയന്റ്‌സ്, ഗില്‍റ്റി', 'യുവര്‍ ടേണ്‍ ടുബി ഫക്ക്ഡ്'

മുസ്ലീം കോണ്‍ഫറന്‍സിനിടെ ഞെട്ടിച്ചത്

പാരീസില്‍ ഒരു മുസ്ലീം കോണ്‍ഫറന്‍സ് നടക്കുമ്പോഴും ഫെമെന്‍ മോഡല്‍ പ്രതിഷേധം അരങ്ങേറിയിരുന്നു. 'നോബഡി മെയ്ക്‌സ് മി സബ്മിറ്റ്' എന്ന് മാറിടത്തില്‍ എഴുതി രണ്ട് സ്ത്രീകളാണ് സമ്മേളന വേദിയിലേക്ക് ഇരച്ചുകയറിയത്. 2015 സെപ്തംബറില്‍ ആയിരുന്നു ഇത്.

മോറോക്കോയില്‍ നിന്ന് നാടുകടത്തി

സ്വവര്‍ഗ്ഗാനുരാഗത്തിന്റെ പേരില്‍ രണ്ട് പുരുഷന്‍മാരെ വിചാരണ ചെയ്യുകയായിരുന്ന മൊറോക്കന്‍ കോടതിയ്ക്ക് മുന്നിലും ഫെമെന്‍ പ്രതിഷേധം അരങ്ങേറിയിരുന്നു. മാറിട പ്രദര്‍ശനം നടത്തി പ്രതിഷേധിച്ച രണ്ട് സ്ത്രീകളെ അന്ന് അറസ്റ്റ് ചെയ്തു. സദാരചാരലംഘനം ആരോപിച്ച് ഇവരെ നാട് കടുത്തുകയും ചെയ്തു. 2016 ഏപ്രില്‍ മാസത്തില്‍ ആയിരുന്നു ഇത്.

ഡെബില്ലി പാലത്തിന് മുകളിലെ 'തൂങ്ങിമരണം'

ഇറാനിയന് പ്രസിഡന്‌റ് ഹസ്സന്‍ റൗഹാനിയുടെ പാരിസ് സന്ദര്‍ശനത്തിനെതിരേയും ഫെമെന്‍പ്രതിഷേധം ഉയര്‍ന്നു. ഡെബില്ലി പാലത്തിന് മുകളില്‍ ഇറാന്‍രെ പതാക പുതച്ചായിരുന്നു ഫെമെന്‍ പ്രവര്‍ത്തകയുടെ പ്രതീകാത്മക ആത്മഹത്യ. 2016 ജനുവരില്‍ ആയിരുന്നു ഇത്.

ചാനല്‍ ഷോയ്ക്കിടെ

യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് പ്രസിഡന്റ് മറിയോ ദ്രാഗി ഒരു ടെലിവിഷന്‍ പരിപാടിയില്‍ സംസാരിക്കവേയും ശക്തമായി ഫെമെന്‍ പ്രതിഷേധം അരങ്ങേറി. പച്ചത്തെറി ആലേഖനം ചെയ്ത ടീഷര്‍ട്ട് ധരിച്ചായിരുന്നു ഇത്.

പുട്ടിനും മെര്‍ക്കലിനും കിട്ടിയ പണി

2013 ഏപ്രില്‍ മാസത്തില്‍ ഹാനോവര്‍ മെസ്സെ ടെക് ഷോയില്‍ പങ്കെടുക്കാനെത്തിയ രഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പട്ടിനേയും ജര്‍മന്‍ ചാന്‍സലര്‍ ആഞ്‌ല മെര്‍ക്കലും ഫെമെന്‍ പ്രതിഷേധത്തിന്റെ ചൂടറിഞ്ഞു. മാറിട പ്രദര്‍ശനം മാത്രം അല്ല, പുളിച്ച തെറിയും കേള്‍ക്കേണ്ടി വന്നു.

ടുണീഷ്യയില്‍ തടവ് ശിക്ഷ... അറബ് ലോകത്ത്

അറബ് ലോകത്തും ഫെമെന്‍ പ്രതിഷേധം ഇരമ്പി. 2013 മെയ് മാസത്തില്‍ ആയിരുന്നു അത്. ടുണീഷ്യയിലെ കോടതിയ്ക്ക് മൂന്നില്‍ മൂന്ന് സ്ത്രീകളാണ് മാറിടം പ്രദര്‍ശിപ്പിച്ച് സമരം നടത്തിയത്. മൂന്ന് പേര്‍ക്കും പിന്നീട് നാല് മാസം തടവ് ശിക്ഷ ലഭിച്ചു.

ബെര്‍ലുസ്‌കോണിയുടെ വക

മുന്‍ ഇറ്റാലിയന്‍ പ്രധാനമന്ത്രി സില്‍വിയോ ര്‍െലുസ്‌കോണിയ്ക്കും ഫെമെന്‍ പ്രവര്‍ത്തകരുടെ പ്രതിഷേധം നേരിടേണ്ടിവന്നു. 2013 ഫെബ്രുവരിയില്‍ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനെത്തിയ ബെര്‍ലുസ്‌കോണിയ്ക്ക് മുന്നിലേക്ക് ഒരു കൂട്ടം ഫെമെന്‍ പ്രവര്‍ത്തകരാണ് പാഞ്ഞടുത്തത്. മതി ബെര്‍ലുസ്‌കോണി എന്ന് പറഞ്ഞുകൊണ്ടായിരുന്നു ആ പ്രതിഷേധം.

വത്തിക്കാനിലും മാറിട പ്രദര്‍ശനം

വ്‌ലാദിമിര്‍ പുടിനെ പോലെ തന്നെ ഫെമെന്‍ പ്രവര്‍ത്തകരുടെ സ്ഥിരം 'ഇര' ആയിരുന്നു കത്തോലിക്ക സഭയും. വത്തിക്കാനില്‍ മൂന്ന് ഫെമെന്‍ പ്രവര്‍ത്തകര്‍ കാണിച്ചത് കണ്ടാല്‍ ആരായാലും ഞെട്ടിപ്പോകും. 2014 നവംബറില്‍ ആയിരുന്നു അത്.

യൂറോ കപ്പിനെതിരെ

2012 ല്‍ ഫെമെന്‍ പ്രവര്‍ത്തകര്‍ വാഴ്‌സയിലെ നാഷണല്‍ സ്റ്റേഡിയത്തിന് മുന്നില്‍ അതി ശക്തമായ പ്രതിഷേധമാണ് പ്രകടിപ്പിച്ചത്. ഉക്രെയ്‌നും പോളണ്ടും ആയിരുന്നു അന്ന് യൂറോയുടെ ആതിഥേയര്‍. ടൂര്‍ണമെന്റ് ഈ രാജ്യങ്ങളില്‍ വേശ്യാവൃത്തി വര്‍ദ്ധിപ്പിക്കുന്നു എന്ന് പറഞ്ഞായിരുന്നു അന്നത്തെ പ്രതിഷേധം.

English summary
End of FEMEN? 13 most outrageous protests from feminist group
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X