സ്ഥിരമായി എനര്‍ജി ഡ്രിങ്ക് കഴിച്ചാല്‍ കണ്ണിന് എന്ത് സംഭവിക്കും? അമ്പതുകാരന് സംഭവിച്ച ദുരന്തം ഇങ്ങനെ
നിരന്തരം എനര്‍ജി ഡ്രിങ്കുകള്‍ കഴിച്ചത് ഇയാളുടെ ദഹനവ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചുവെന്ന് ഡോക്ടര്‍മാര്‍
ഫ്‌ളോറിഡ: മൂന്നാഴ്ചയോളം എനര്‍ജി ഡ്രിങ്ക് കഴിച്ച നിര്‍മ്മാണ തൊഴിലാളി ആശുപത്രിയില്‍. കണ്ണുകള്‍ക്ക് മഞ്ഞനിറം ബാധിച്ച ഇയാളുടെ കരളിന് തകരാറുകള്‍ സംഭവിച്ചതായി ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ഇയാളുടെ കണ്ണില്‍ നിന്ന് മഞ്ഞനിറത്തിലുള്ള ഒരു ദ്രാവകവും പുറപ്പെടുവിക്കപ്പെടുന്നുണ്ട്. അസഹ്യമായ വയറുവേദനയും ഛര്‍ദ്ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് രണ്ടാഴ്ച മുമ്പാണ് ഇയാളെ ഫ്‌ളോറിഡയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
എന്നാല്‍ ചികിത്സയിലിരിക്കെ പനി ബാധിച്ച ഇയാളുടെ മൂത്രത്തിന്റെ നിറം ഇരുണ്ടതും കണ്ണുകള്‍ മഞ്ഞനിറത്തിലാവുകയും ചെയ്തു. നിരന്തരം എനര്‍ജി ഡ്രിങ്കുകള്‍ കഴിച്ചത് ഇയാളുടെ ദഹനവ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചുവെന്നും ഇതുമൂലമാണ് ഇത്തരം ലക്ഷണങ്ങള്‍ പ്രകടമായതെന്നുമാണ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍. പിന്നീട് നടത്തിയ പരിശോധനയിലാണ് ഇയാള്‍ക്ക് ഹെപ്പറ്റൈറ്റിസ് രോഗവും കരളിന് ഗുരുതരമായ തകരാറും ഉള്ളതായി കണ്ടെത്തിയത്. അമിതമായി എനര്‍ജി ഡ്രിങ്കുകള്‍ ഉപയോഗിച്ചതാണ് ഇതിനുള്ള കാരണമെന്നും ഡോക്ടര്‍മാരുടെ വിദഗ്ദ സംഘം വിലയിരുത്തുന്നു.

വിറ്റാമിന്‍ ബി3 അല്ലെങ്കില്‍ നിയാസിന്‍ എന്ന നിക്കോട്ടിക് അടങ്ങിയ എനര്‍ജി ഡ്രിങ്ക് കഴിച്ചതാണ് രോഗാവസ്ഥയ്ക്ക് കാരണം. രോഗിയില്‍ ഹെപ്പറ്റൈറ്റിസ് ബി ബാധയ്്ക്ക് പിന്നിലുള്ള കാരണവും എനര്‍ജി ഡ്രിങ്കുകളുടെ ക്രമാതീതമായ ഉപയോഗമാണെന്ന് വിദഗ്ദരും വിധിയെഴുതുന്നു.












Click it and Unblock the Notifications