വിരുന്നുകാരിയെ ബലാത്സംഗം ചെയ്ത ആര്‍മി ക്യാപ്റ്റന്‍ 7 വര്‍ഷം തടവ്
കൗണ്ടി ദുറം: വീട്ടില്‍ വിരുന്നുകാരിയായെത്തിയ യുവതിയെ ബലാത്സംഗം ചെയ്തെന്ന കുറ്റത്തിന് ഇംഗ്ലണ്ടിലെ കൗണ്ടി ദുറം സ്വദേശിയെ ഏഴുവര്‍ഷം തടവിന് ശിക്ഷിച്ചു. ആര്‍മി ക്യാപ്റ്റനായ ഡാനിയേല്‍ ഹോവാര്‍ഡ്(29) ആണ് ശിക്ഷിക്കപ്പെട്ടത്. കഴിഞ്ഞവര്‍ഷം ഫിബ്രുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം.
അടുത്തമുറിയില്‍ ഭാര്യ ഉറങ്ങിക്കിടക്കുമ്പോള്‍ ഡാനിയേല്‍ തന്നെ ബലാത്സംഗം ചെയ്തെന്ന് കാട്ടിയാണ് യുവതി പരാതി നല്‍കിയത്. അതേസമയം, പരാതി കെട്ടിച്ചമച്ചതാണെന്നും തന്റെ വീട്ടിലെ സെക്സ് ടോയ് യുവതി ഉപയോഗിച്ചതാണെന്നും ഡാനിയേല്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍, ഡാനിയേലിന് ഇക്കാര്യം കോടതിയില്‍ തെളിയിക്കാന്‍ കഴിഞ്ഞില്ല.

ഡാനിയേല്‍ ബലാത്സംഗം ചെയ്തെന്ന പരാതിയില്‍ യുവതിയുടെ മൊഴി പൂര്‍ണമായും വിശ്വസനീയമാണെന്ന് തെളിവുകള്‍ വ്യക്തമാക്കുന്നതായി കോടതി പറഞ്ഞു. ഡിഎന്‍എ ടെസ്റ്റും സാഹചര്യ തെളിവുകളും ഡാനിയേലിന് പ്രതികൂലമായിരുന്നു. ഭാര്യ ഒരിക്കലും അറിയരുതെന്നു പറഞ്ഞാണ് ഡാനിയേല്‍ തന്നെ കീഴ്പ്പെടുത്തിയതെന്ന് യുവതി കോടതിയില്‍ വെളിപ്പെടുത്തി.
ബലാത്സംഗത്തിനുശേഷം യുവതി മാനസികമായി തകര്‍ന്നതായി അവരെ പരിശോധിച്ച ഡോക്ടറുടെ റിപ്പോര്‍ട്ടും തെളിവായി. ഭയംമൂലം ഒരു മുറിയില്‍ നിന്നും അടുത്ത മുറിയില്‍ പോകുവാന്‍ പോലും അമ്മയുടെ സഹായം തേടിയിരുന്നതായി യുവതി പറഞ്ഞു. ജീവിതത്തില്‍ എന്നെങ്കിലും പഴയ അവസ്ഥയിലേക്ക് തിരിച്ചുവരാന്‍ സാധിക്കുമെന്ന് കരുതുന്നില്ലെന്നും അവര്‍ വ്യസനത്തോടെ കോടതിയെ അറിയിച്ചു.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications