കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബുദ്ധിയില്‍ ഐസ്റ്റീനും സ്റ്റീഫന്‍ ഹോക്കിങ്‌സിനും മേലെ പന്ത്രണ്ടുകാരി

  • By Anwar Sadath
Google Oneindia Malayalam News

ലണ്ടന്‍: ബുദ്ധിയുടെ കാര്യത്തില്‍ അതിമാനുഷരെന്ന് ലോകം വാഴ്ത്തുന്ന ഐസ്റ്റീനും സ്റ്റീഫന്‍ ഹോക്കിങ്‌സിനും മേലെ ഐക്യു സ്‌കോര്‍ ചെയ്ത് ഒരു പന്ത്രണ്ടുവയസുകാരി. ഇംഗ്ലണ്ടിലെ എസ്സക്‌സ് സ്വദേശിനിയായ നിക്കോള്‍ ബാര്‍ ആണ് ഐക്യു പരീക്ഷയില്‍ 162 മാര്‍ക്ക് നേടി ശ്രദ്ധേയയായത്. ഐസ്റ്റീനും സ്റ്റീഫന്‍ ഹോക്കിങ്‌സിനും 160 ആണ് ഐക്യു.

സാധാരണക്കാരായവരുടെ ഐക്യു ലെവല്‍ ശരാശരി 100 ആണ് കണക്കാക്കപ്പെടുന്നത്. 140ന് മുകളിലായാല്‍ അവര്‍ ജീനിയസുകളായി കണക്കാക്കുന്നു. 162 ലഭിച്ച പെണ്‍കുട്ടിയാവട്ടെ ജീനിയസുകളേക്കാള്‍ മുകളിലെത്തിയിരിക്കുകയാണ്. ഇത്രയും മാര്‍ക്ക് നേടാന്‍ കഴിഞ്ഞതില്‍ താന്‍ അത്ഭുതപ്പെട്ടെന്നും ഏറെ സന്തോഷമുണ്ടെന്നും പെണ്‍കുട്ടി പ്രതികരിച്ചു. പഠിച്ച് ഒരു ഡോക്ടറാകാനാണ് നിക്കോളിന്റെ ആഗ്രഹം.

stephen-hawking

മകളുടെ അത്ഭുത വിജയത്തില്‍ മാതാപിതാക്കളും സന്തോഷം മറച്ചുവെച്ചില്ല. എല്ലായിപ്പോഴും എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കുന്ന പ്രകൃതമാണ് നിക്കോളിന്റെതെന്ന് അമ്മ പറയുന്നു. പഠനത്തിനും പാഠ്യേതര പ്രവര്‍ത്തനത്തിലും നിക്കോള്‍ മുന്‍പന്തിയിലാണ്. ചെറുപ്രായത്തില്‍ ബുക്കുകളിലെയും മാഗസിനുകളിലെയും തെറ്റുകള്‍ നിക്കോള്‍ കണ്ടുപിടിക്കാറുണ്ടായിരുന്നെന്ന് അമ്മ പറഞ്ഞു.

ഗട്ടര്‍ ക്ലീനിങ് ജോലി ചെയ്യുന്നയാളാണ് നിക്കോളിന്റെ പിതാവ് ജെയിസ്. ജിപ്‌സി കമ്മ്യൂണിറ്റിയില്‍പെട്ട തങ്ങള്‍ക്ക് ഇത് വലിയ നേട്ടമാണെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോള്‍തന്നെ മകളുടെ നേട്ടങ്ങള്‍ ഫേസ്ബുക്കില്‍ ഒട്ടേറെപേര്‍ ഷെയര്‍ ചെയ്തുകഴിഞ്ഞു. മകളുടെ കഴിവില്‍ തികച്ചും അഭിമാനിക്കുന്നെന്ന് പിതാവ് പറയുന്നു

English summary
england girl scores higher on IQ test, england girl Albert Einstein, england girl Stephen Hawking
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X