ജനനേന്ദ്രിയത്തിന്റെ ടാറ്റു വരച്ചു; മായ്ച്ച ശേഷം ഭാര്യ വീട്ടില്‍ കയറ്റി
ലണ്ടന്‍: തുടയില്‍ ജനനേന്ദ്രയത്തിന്റെ ടാറ്റൂ വരച്ച് പൊല്ലാപ്പിലായ ഇംഗ്ലണ്ട് സ്വദേശി ഒടുവില്‍ ടാറ്റൂ മായ്ച്ച് കളഞ്ഞശേഷം വീട്ടിലേക്ക് തിരിച്ചു കയറി. മൂപ്പത്തിനാലുകാരനായ സ്റ്റ്യുവര്‍ട്ട് വാലന്റിനോ ആണ് മദ്യ ലഹരിയില്‍ സ്വന്തം ടാറ്റൂ ഗണ്‍ ഉപയോഗിച്ച് തുടയില്‍ ജനനേന്ദ്രിയത്തിന്റെ ടാറ്റൂ വരച്ച് പൊല്ലാപ്പിലായത്.
ട്രൗസറിന്റെ കീഴെ താഴോട്ട് ഇറങ്ങി നില്‍ക്കുന്ന രീതിയിലായിരുന്നു ടാറ്റൂ. ഇത്തരം ഒരു ടാറ്റു വരച്ച ഭര്‍ത്താവിന്റെ കുസൃതി ഭാര്യ സാമന്തയ്ക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ട്രൗസര്‍ ഇട്ടുകൊണ്ടു ഒരു ജോലിയും ചെയ്യാന്‍ പറ്റാത്ത നിലയിലായിരുന്നു സ്റ്റ്യുവര്‍ട്ട്. ബീച്ചില്‍ അവധി ആഘോഷിക്കാന്‍ പോകുവാനോ മകളെ എടുക്കുവാനോ ഇതുമൂലം പറ്റാത്ത അവസ്ഥയിലായി.

ഇതോടെ ഭര്‍ത്താവിനെ സാമന്ത വീട്ടില്‍ നിന്നും പുറത്താക്കി. ടാറ്റൂ മായ്ച്ചു കളയാതെ വീട്ടിലേക്ക് തിരിച്ചു വരേണ്ടെന്നായിരുന്നു ഭാര്യയുടെ ഓര്‍ഡര്‍. ഭാര്യ വീട്ടില്‍ നിന്നും പുറത്താക്കിയത് ഹൃദയം തകര്‍ക്കുന്ന കാര്യമാണെന്നായിരുന്നു സ്റ്റ്യുവര്‍ട്ട് പിന്നീട് പറഞ്ഞിരുന്നത്. ഇതോടെ അദ്ദേഹം പോര്‍ട്‌സ്മൗത്തിലെ ഒരു ടാറ്റൂ സെന്ററില്‍ അത് മായ്ച്ചുകളയായാനെത്തി.
ആയിരം പൗണ്ട് ഇല്ലാതെ ഇത്തരത്തില്‍ ടാറ്റൂ മായ്ച്ചു കളയാന്‍ പറ്റില്ല. എന്നാല്‍, സ്റ്റ്യുവര്‍ട്ട് വാര്‍ത്തയിലെ താരം ആയതുകൊണ്ടുതന്നെ ടാറ്റൂ സെന്റര്‍ അത് ഫ്രീ ആയി ചെയ്തു കൊടുത്തു. സഹിക്കാന്‍ പറ്റാത്ത വേദനയായിരുന്നു ടാറ്റൂ റിമൂവ് ചെയ്യുമ്പോള്‍. എന്നാല്‍, ഭാര്യയോടും മകളോടുമുള്ള സ്‌നേഹമാണ് തനിക്ക് വലുതെന്ന് സ്റ്റിയുവര്‍ട്ട് പറഞ്ഞു.












Click it and Unblock the Notifications