Get Updates
Get notified of breaking news, exclusive insights, and must-see stories!

Viral Video- ഹെലികോപ്ടറും സിനിമാ സ്റ്റൈല്‍ ചേസിംഗും.. ഒടുവില്‍ റേഞ്ച് റോവറിനെ ഇടിച്ചിട്ട് പൊലീസ് വാഹനം

എസെക്‌സ്: പൊലീസിനെ കബളിപ്പിച്ച് ആഡംബര കാറില്‍ കുതിച്ച ക്രിമിനലുകളെ അതിസാഹസികമായി പിടികൂടി എസെക്‌സ് പൊലീസ്. 40 മിനിറ്റോളം ക്രിമിനലുകളെ പിന്തുടര്‍ന്ന പൊലീസുകാര്‍ ഒടുവില്‍ അവരുടെ കാര്‍ ഇടിച്ചിട്ടാണ് ക്രിമിനലുകളെ കീഴ്‌പ്പെടുത്തിയത്.

എസെക്‌സ് പൊലീസ് യൂട്യൂബില്‍ പങ്ക് വെച്ച വീഡിയോ ഇതിനോടകം മികച്ച പ്രതികരണം നേടുന്നുണ്ട്. 30 കിലോമീറ്റര്‍ വേഗപരിധിയില്‍ വാഹനമോടിക്കേണ്ട റോഡില്‍ 70 കിലോമീറ്ററില്‍ അധികം വേഗത്തില്‍ റേഞ്ച് റോവര്‍ വാഹനം കടന്ന് പോയതോടെയാണ് സംഭവം പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്.

1

Image Credit: Youtube@Essex Police

ട്രാഫിക് സിഗ്നലുകള്‍ ഗൗനിക്കാതെ അതിവേഗതയില്‍ കടന്ന് പോയ വാഹനം മറ്റ് യാത്രക്കാരേയും ഭീഷണിയിലാക്കി. ഇതോടെയാണ് എസെക്‌സ് പൊലീസ് റേഞ്ച് റോവറിനെ പിന്തുടര്‍ന്നത്. ഹെലികോപ്ടറിലുടെ മറ്റൊരു സംഘം പൊലീസും റേഞ്ച് റോവറിന്റെ ദിശ നിരീക്ഷിക്കാന്‍ ഉണ്ടായിരുന്നു. ഇതിനിടെ സാമാന്യം തിരക്കുള്ള ജംഗ്ഷനില്‍ എത്താനിരിക്കെ റേഞ്ച് റോവറിന്റെ എതിര്‍ദിശയില്‍ വന്ന പൊലീസ് വാഹനം റേഞ്ച് റോവറിലേക്ക് ഇടിച്ച് കയറ്റുകയായിരുന്നു.

2

Image Credit: Youtube@Essex Police

ഉടന്‍ തന്നെ പിന്നാലെയെത്തിയ പൊലീസ് വാഹനം റേഞ്ച് റോവറിന്റെ ഡ്രൈവര്‍ സീറ്റിന് സമീപത്തേക്ക് എത്തി ഡ്രൈവര്‍ ഓടിരക്ഷപ്പെടുന്നത് തടയുകയും ചെയ്തു. ഇതോടെ ഡ്രൈവിംഗ് സീറ്റിലിരുന്ന ആള്‍ തന്നെ വിലങ്ങ് വെക്കാന്‍ ആവശ്യപ്പെടുന്നത് വീഡിയോയില്‍ കാണാം. അതേസമയം വേഗപരിധി ലംഘിച്ചതല്ലാതെ മറ്റെന്തെങ്കിലും കുറ്റകൃത്യത്തില്‍പ്പെട്ടയാളാണോ ഇയാള്‍ എന്ന് വ്യക്തമല്ല.

3

Image Credit: Youtube@Essex Police


വടക്ക് പടിഞ്ഞാറന്‍ എസ്സെക്‌സിലെ ഗ്രാമീണ റോഡുകളില്‍ 40 മിനിറ്റിലധികം നേരം പൊലീസ് ഇയാളെ പിന്തുടരുകയായിരുന്നു. അതേസമയം റേഞ്ച് റോവറില്‍ ഇടിച്ച് കയറ്റിയ പൊലീസ് വാഹനത്തിലെ ഡ്രൈവര്‍ക്ക് സാരമായ പരിക്കേറ്റിട്ടില്ല എന്ന് അധികൃതര്‍ പറഞ്ഞു. കൂട്ടിയിടിയില്‍ നിസാര പരിക്കുകളേറ്റ ഉദ്യോഗസ്ഥനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കി. പിറ്റേ ദിവസം മുതല്‍ ഇദ്ദേഹം ജോലിയില്‍ പ്രവേശിച്ചതായും പൊലീസ് വക്താവ് അറിയിച്ചു.

4

Image Credit: Youtube@Essex Police

അതേസമയം പൊലീസുകാരന്റെ ജോലിയോടുള്ള പ്രതിബദ്ധതയെ സോഷ്യല്‍ മീഡിയ പ്രശംസിച്ചു. പൊലീസിന്റേത് ഒരു സമയം ധീരവും സംയമനവും ഉള്‍ക്കൊണ്ട പ്രവൃത്തിയാണ് എന്ന് ഒരാള്‍ അഭിപ്രായപ്പെട്ടു. പൊലീസുകാരന് കൂടുതല്‍ പരിക്കില്ല എന്ന പ്രതീക്ഷിക്കുന്നതായി മറ്റൊരാള്‍ അഭിപ്രായപ്പെട്ടു. റേഞ്ച് റോവറിലെത്തിയ ആളുടെ മറ്റ് വിവരങ്ങള്‍ എന്താണ് പുറത്ത് വിടാത്തത് എന്നാണ് വേറെ ചിലര്‍ അഭിപ്രായപ്പെടുന്നത്.

വൈറല്‍ വീഡിയോ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+