ഇംഗ്ലീഷ് ഫുട്ബോള്‍ താരത്തിന് ലോട്ടറി അടിച്ചത് 10 കോടി: ജോലി ഉപേക്ഷിച്ചു, ഒരു വർഷം വീട്ടിലിരുന്നില്ല
അപ്രതീക്ഷിതമായി തേടിയെത്തിയ ഒരു മില്യണ്‍ പൌണ്ടിന്റെ (ഏകദേശം പത്തുകോടി ഇന്ത്യന്‍ രൂപ) ബംപർ ലോട്ടറിയുടെ വിശേഷങ്ങള്‍ പങ്കുവെച്ച് മുന്‍ ഫുട്ബോള്‍ താരം. ലോട്ടറി വിജയം തന്റേയും കുടുംബത്തിന്റേയും ജീവിതത്തിലുണ്ടാക്കിയ മാറ്റത്തേക്കുറിച്ചാണ് താരം വ്യക്തമാക്കുന്നത്. ഇംഗ്ലണ്ടുകാരനായ 29 കാരനായ ടെറി കെന്നഡി നേരത്തെ ഷെഫീൽഡ് യുണൈറ്റഡിന്റെ താരമാമായിരുന്നു.
ഇപ്പോഴത്തെ ഇംഗ്ലീഷ് ദേശീയ ടീം അംഗം ഹാരി മഗ്വെയർ ഉള്‍പ്പടേയുള്ളുവർ ഈ ടീമില്‍ കെന്നഡിയുടെ സഹതാരമായിരുന്നു. എന്നാല്‍ 2016 ല്‍ കാല്‍മുട്ടിനേറ്റ് പരിക്കിനെ തുടർന്ന് അദ്ദേഹത്തിന് ക്ലബ്ബ് ഫുട്ബോള്‍ കരിയർ അവസാനിപ്പിക്കേണ്ടി വന്നു.

ഫുട്ബോള്‍ കരിയർ അവസാനിപ്പിച്ച കെന്നഡിയെ തേടി കഴിഞ്ഞമാണ് ഒരു മില്യണ്‍ പൌണ്ടിന്റെ ലോട്ടറി സമ്മാനമെത്തുന്നത്. ഇതോടെ അദ്ദേഹം ഒരു ബിൽഡർ എന്ന ജോലി ഉപേക്ഷിക്കുകയും തന്റെ പങ്കാളിയായ കേ യോക്സാലിനൊപ്പം തന്റെ ആഗ്രഹങ്ങള്‍ നിറവേറ്റുന്നതിനായി 12 മാസം ചിലവഴിക്കുകയായിരുന്നു. വിജയാഘോഷം തുടരുന്ന ദമ്പതികള്‍ ഒരു നീണ്ട വാരാന്ത്യത്തിനായി ഡബ്ലിനിലേക്ക് പോകുന്നതിന് മുമ്പ് ടെനെറിഫിലേക്ക് പുറപ്പെട്ടിരിക്കുകയാണിപ്പോള്‍.

ഭാഗ്യ ജോഡികൾ ജോലി ഉപേക്ഷിച്ചതിന് ശേഷം നിരന്തരം യാത്ര ചെയ്യുകയാണ് ചെയ്യത്, കൂടാതെ ടോക്കിയോ, ന്യൂസിലാൻഡ്, ഹവായ്, തുർക്കി, ഇറ്റലി തുടങ്ങിയ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ സന്ദർശിക്കുകയും ചെയ്തു. മെക്സിക്കോയിൽ ഡോൾഫിനുകൾക്കൊപ്പം നീന്തലും ന്യൂയോർക്കിൽ ഹെലികോപ്റ്റർ സവാരി നടത്തുന്നതും അവരുടെ ഒരു വർഷത്തെ യാത്രയുടെ ഹൈലൈറ്റുകളിൽ ഉൾപ്പെടുന്നു.

ഇതുവരെയുള്ള അവരുടെ പ്രിയപ്പെട്ട യാത്ര ഒരു കരീബിയൻ ക്രൂയിസായിരുന്നുവെന്നതാണ് ശ്രദ്ധേയം. അതിനെ കേ വിശേഷിപ്പിച്ചത് 'ജസ്റ്റ് ബ്യൂട്ടിഫുള്‍' എന്നാണ്. "ശരാശരി, ഞങ്ങൾ ഓരോ മാസവും വ്യത്യസ്‌തമായി എവിടെയെങ്കിലും പോകാൻ കഴിഞ്ഞു, ഞങ്ങൾക്ക് കൂടുതൽ കാര്യങ്ങൾ ചെയ്യാനുണ്ട്, അതിനാൽ കൂടുതൽ നല്ല ഓർമ്മകൾ സൃഷ്‌ടിക്കാൻ ഞങ്ങൾ കൂടുതല്‍ സ്ഥലങ്ങളിലേക്ക് പോയിക്കൊണ്ടിരിക്കും''- കെന്നഡിയുടെ ഭാര്യ പറയുന്നു.

"മെക്സിക്കോയിൽ ഡോൾഫിനുകൾക്കൊപ്പം നീന്തുന്നതും ഞങ്ങളുടെ ബക്കറ്റ് ലിസ്റ്റിൽ ഉണ്ടായിരുന്നു, ഞങ്ങൾ ഇപ്പോൾ ആ അത്ഭുതകരമായ ആ നേട്ടം സ്വന്തമാക്കിയിരിക്കുന്നു. അതൊരു മാന്ത്രികമായ അനുഭവമായിരുന്നു. ലോട്ടറി വിജയിച്ചതിന് ശേഷം ഞങ്ങൾ നടത്തിയ എല്ലാ യാത്രകളും ഞങ്ങളുടെ ജീവിതത്തെ എന്നെന്നേക്കുമായി മാറ്റിമറിച്ചു."- അവർ തുടരുന്നു

ലോട്ടറി അടിച്ച് ഒരു വർഷമായിട്ടും, 'ഇത് യാഥാർത്ഥ്യമാണെന്ന് ഓർമ്മിപ്പിക്കാൻ സ്വയം നുള്ളി നോക്കണം' എന്നാണ് ടെറി കെന്നഡി പറയുന്നത്. "ഈ വിജയം നമ്മുടെ ജീവിതത്തെ എന്നെന്നേക്കുമായി മാറ്റിമറിച്ച ഒന്നാണ്, ലോകം ചുറ്റി സഞ്ചരിക്കാനുള്ള കഴിവ് ഉൾപ്പെടെ'' -ലോട്ടറി ജേതാവ് പറയുന്നു. എല്ലായ്പ്പോഴും നിങ്ങൾക്ക് സംഭവിക്കുമെന്ന് നിങ്ങൾ പ്രതീക്ഷിക്കുന്ന ഒന്നാണ്, പക്ഷേ ഇത് ഒരു സ്വപ്നം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സൗത്ത് യോർക്കിലെ ബാർൺസ്ലിയിൽ സ്വദേശിയായ ടെറി കഴിഞ്ഞ വർഷം നവംബറിലാണ് ലോട്ടറി സ്വന്തമാക്കുന്നത്. ആ സമയത്ത് ഒരു ബിൽഡിംഗ് സൈറ്റിൽ ഗ്രൗണ്ട് വർക്കറായി ജോലി ചെയ്യുകയായിരുന്നു അദ്ദേഹം, തനിക്ക് ലോട്ടറി അടിച്ചുവെന്ന് ടെറി മനസ്സിലാക്കുന്ന നിമിഷം അദ്ദേഹത്തിന്റെ സഹപ്രവർത്തകരിലൊരാൾ മൊബൈലില്‍ ഷൂട്ട് ചെയ്തിരുന്നു. ഇത് പിന്നീട് വലിയ തോതില്‍ വൈറലാവുകയും ചെയ്തു.

വൈറൽ വീഡിയോയിൽ, ടെറിയുടെ മുഖത്ത് അവിശ്വാസവും ഞെട്ടലും പ്രകടമാണ്, അദ്ദേഹത്തിന്റെ സഹപ്രവർത്തകർ അവനോടൊപ്പം ആക്രോശിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നു. "എല്ലാ പരിശോധനകളും നടത്തിയിട്ടും ഫോണിൽ കേൾക്കുന്നത് വരെ 1 മില്യൺ പൗണ്ട് നേടിയെന്ന് വിശ്വസിക്കാന്‍ സാധിച്ചില്ല'' ജീവിതം മാറ്റിമറിച്ച ഫോൺകോൾ ഓർമിച്ചുകൊണ്ട് ടെറി പറഞ്ഞു












Click it and Unblock the Notifications