ടാല്‍കം പൗഡര്‍ തിന്നുന്ന യുവതി; ഇതുവരെയായി അകത്താക്കിയത് 200 കിലോഗ്രാം
ലണ്ടന്‍: ഭക്ഷണക്കാര്യത്തില്‍ പലതരത്തിലുള്ള അഡിക്ഷനുള്ളവരെക്കുറിച്ചും കേട്ടിട്ടുണ്ട്. ഇവരില്‍ മുടി തിന്നുന്നവര്‍ മുതല്‍ കുപ്പിച്ചില്ല് തിന്നുന്നവര്‍ വരെ ഉള്‍പ്പെടുന്നു. ഇംഗ്ലണ്ടിലെ പോര്‍ട്‌സ്മൗത്തില്‍ നിന്നുള്ള യുവതിയുടെ ഇഷ്ട ഭക്ഷണം മുഖത്തിടുന്ന ടാല്‍കം പൗഡറാണ്. ടാല്‍കം പൗണ്ടറിനോടുള്ള പ്രിയം കാരണം കഴിഞ്ഞ 8 വര്‍ഷത്തിനിടെ അവര്‍ അകത്താക്കിയത് ഏകദേശം 200 കിലോഗ്രാം.
പോര്‍ട്മൗത്തില്‍ ക്ലീനിങ് ജോലി ചെയ്തുവരുന്ന ലിസ്സി ഫോസ്റ്റര്‍ എന്ന ഇരുപത്തിയഞ്ചുകാരിക്ക് തന്റെ വ്യത്യസ്തമായ ഭക്ഷണപ്രിയത്തെക്കുറിച്ച് തുറന്നു പറയാന്‍ മടിയൊന്നുമില്ല. ആദ്യത്തെ തവണ ഗര്‍ഭിണിയായപ്പോള്‍ ഏഴാംമാസത്തിലാണ് താന്‍ ആദ്യമായി ടാല്‍കം പൗണ്ടര്‍ രുചിച്ചുനോക്കിയതെന്ന് ലിസ്സി പറയുന്നു.

ഇപ്പോള്‍ ആഴ്ചയില്‍ 500 ഗ്രാമിന്റെ ഒരു ട്യൂബ് ലിസ്സി കഴിക്കുന്നു. എല്ലാം സമയത്തും ടാല്‍കം പൗഡര്‍ കഴിക്കുന്നത് താന്‍ ഇഷ്ടപ്പെടുന്നതായി ലിസ്സി പറഞ്ഞു. പ്രഭാത ഭക്ഷണത്തിനൊപ്പവും ടിവി കാണുമ്പോഴുമെല്ലാം താന്‍ ടാല്‍കം പൗഡര്‍ കഴിക്കും. ജോലിക്കു പോകുമ്പോള്‍ ലഘുഭക്ഷണമായി കഴിക്കാന്‍ ഒരു ട്യൂബ് ബാഗില്‍ കരുതുതുമെന്നും ലിസ്സി പറയുന്നു.
ശരീരത്തിന് ഇത് ഹാനികരമാകുമെന്നൊന്നും താന്‍ പരിഗണിക്കുന്നില്ല. ഇഷ്ട ഭക്ഷണം കഴിക്കുന്നു. ആദ്യമൊന്നും ഇക്കാര്യം മറ്റുള്ളവരോട് പറയാന്‍ ഇഷ്ടമായിരുന്നില്ല. ഒരിക്കല്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം ടൂര്‍ പോയപ്പോഴാണ് മറ്റുള്ളവരും തന്റെ ഭക്ഷണത്തെക്കുറിച്ച് അറിയുന്നത്. ഭര്‍ത്താവ് ഇതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടില്ല. അടുത്തിടെ ചുമ ബാധിച്ചിട്ടുണ്ട്. ഇത് ടാല്‍കം പൗഡര്‍ കഴിക്കുന്നതുകൊണ്ടാണോ എന്ന് സംശയമുണ്ടെന്നും ലിസ്സി പറഞ്ഞു.












Click it and Unblock the Notifications