കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താനെ ഇന്ത്യ 'വളയുന്നു'; യാത്രാമധ്യേ സുഷമ ഇറാനില്‍, നയതന്ത്ര നീക്കം!! പാകിസ്താന്‍ കുടുങ്ങും

Google Oneindia Malayalam News

ദില്ലി/തെഹ്‌റാന്‍: ഇന്ത്യയെ മാത്രമല്ല കഴിഞ്ഞാഴ്ച പാകിസ്താനിലെ ഭീകര സംഘങ്ങള്‍ പ്രഹരിച്ചത്. ഇറാനെയുമാണ്. ഇന്ത്യയില്‍ 40 സൈനികര്‍ വീരമൃത്യു വരിച്ചപ്പോള്‍ ഇറാനില്‍ 27 വിപ്ലവ ഗാര്‍ഡുകളാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. രണ്ടു സംഭവത്തിന് പിന്നിലും പ്രവര്‍ത്തിച്ചത് ഒരേ ശക്തികള്‍.

എന്നാല്‍ ഇരുരാജ്യങ്ങളും ശക്തമായ ഒരുക്കം നടത്തുമെന്നാണ് വിവരം. ഇതിന്റെ ഭാഗമായിട്ടാണ് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഇറാനിലെത്തിയത്. ഇറാന്‍ സന്ദര്‍ശനം നേരത്തെ തീരുമാനിച്ചതല്ല. പുതിയ സാഹചര്യത്തില്‍ അവര്‍ വിദേശ യാത്രയ്ക്കിടെ ഇറാനില്‍ മിന്നല്‍ സന്ദര്‍ശനം നടത്തുകയായിരുന്നു. ഇറാന്‍ വിദേശകാര്യ സഹമന്ത്രിയുമായി സുഷമ ചര്‍ച്ച നടത്തി. ശക്തമായ തിരിച്ചടി കൊടുക്കണമെന്ന് ഇരുവരും ധാരണയിലെത്തിയെന്നാണ് സൂചനകള്‍....

 ഇന്ത്യയും ഇറാനും

ഇന്ത്യയും ഇറാനും

ഇന്ത്യയും ഇറാനും മികച്ച ബന്ധമാണ്. ഇറാന്‍-പാകിസ്താന്‍ അതിര്‍ത്തിയില്‍ ഏറെ കാലമായി സംഘര്‍ഷം നിലനില്‍ക്കുന്നു. ഇന്ത്യ പാകിസ്താന്‍ അതിര്‍ത്തിയിലും സംഘര്‍ഷമാണ്. ഈ സാഹചര്യത്തിലാണ് പാകിസ്താനിലെ ഭീകരസംഘങ്ങള്‍ ഒരേ സമയം രണ്ടിടത്തും ആക്രമണം നടത്തിയത്.

രണ്ടിടത്തും നടന്നത്

രണ്ടിടത്തും നടന്നത്

ഫെബ്രുവരി 13നാണ് ഇറാനില്‍ സൈന്യത്തിന് നേരെ ആക്രമണമുണ്ടായത്. ഫെബ്രുവരി 14ന് കശ്മീരിലും സൈന്യത്തിന് നേരെ ആക്രമണമുണ്ടായി. ഇറാനില്‍ 27 സൈനികര്‍ കൊല്ലപ്പെട്ടു. ഇന്ത്യയില്‍ 40 സൈനികരും. രണ്ടിടത്തും ആക്രമണം നടത്തിയ സംഘങ്ങള്‍ക്ക് നേരെ ഇരുരാജ്യങ്ങളും ശക്തമായ നടപടിക്ക് ഒരുങ്ങുകയാണ്.

ഇറാന്റെ നഷ്ടം

ഇറാന്റെ നഷ്ടം

തെക്ക് കിഴക്കന്‍ ഇറാനിലെ സിസ്താന്‍-ബലൂചിസ്താന്‍ പ്രവിശ്യയിലാണ് വിപ്ലവ ഗാര്‍ഡുകള്‍ക്ക് നേരെ ആക്രണമുണ്ടായത്. സൈനികരുമായി വന്ന വാഹനത്തിന് നേരെ സ്‌ഫോടക വസ്തുക്കളുമായി എത്തിയ അക്രമി പൊട്ടിത്തെറിക്കുകയായിരുന്നു. ഖാഷ്‌സാഹിദാനിലായിരുന്നു സംഭവം. 27 സൈനികര്‍ കൊല്ലപ്പെടുകയും 17 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.

ജയ്‌ഷെ അല്‍ ആദില്‍

ജയ്‌ഷെ അല്‍ ആദില്‍

ജയ്‌ഷെ അല്‍ ആദില്‍ എന്ന സംഘടനയാണ് ഇറാനിലെ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതെന്ന് ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറാനില്‍ ആക്രമണമുണ്ടായതിന്റെ തൊട്ടടുത്ത ദിവസമാണ് ഇന്ത്യന്‍ സൈനികരെ ആക്രമിച്ചത്. കശ്മീരിലെ പുല്‍വാമയിലുണ്ടായ ആക്രമണത്തില്‍ 40 സൈനികരാണ് കൊല്ലപ്പെട്ടത്.

ജയ്‌ഷെ മുഹമ്മദ്

ജയ്‌ഷെ മുഹമ്മദ്

ജമ്മുവില്‍ നിന്ന് കശ്മീര്‍ താഴ്‌വരയിലേക്ക് പോകുകയായിരുന്ന സിആര്‍പിഎഫ് വാഹന വ്യൂഹത്തിന് നേരെയാണ് ആക്രമണമുണ്ടായത്. 78 ബസുകളിലായി 2500ലധികം സൈനികരാണ് റോഡ് മാര്‍ഗം യാത്ര ചെയ്തിരുന്നത്. പാകിസ്താനിലെ ജയ്‌ഷെ മുഹമ്മദാണ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രംഗത്തുവന്നത്.

പാകിസ്താനിലെ സംഘങ്ങള്‍

പാകിസ്താനിലെ സംഘങ്ങള്‍

രണ്ടു സംഭവത്തിലും പാകിസ്താനിലെ സംഘങ്ങളാണ് പ്രവര്‍ത്തിച്ചത് എന്ന് ഇതിനോടകം വ്യക്തമായെന്ന് ഇന്ത്യയും ഇറാനും പറയുന്നു. ഈ സാഹചര്യത്തിലാണ് യോജിച്ച നീക്കത്തിന് ഇന്ത്യ കരുക്കള്‍ നീക്കുന്നത്. നയതന്ത്ര നീക്കങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ് ഇന്ത്യ.

ബള്‍ഗേറിയയിലേക്കുള്ള യാത്ര

ബള്‍ഗേറിയയിലേക്കുള്ള യാത്ര

ബള്‍ഗേറിയയിലേക്കുള്ള ത്രിദിന യാത്രയിലായിരുന്നു വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. യാത്രാ മധ്യേ അവര്‍ ഇറാനില്‍ ഇറങ്ങി. ഇറാന്‍ വിദേശകാര്യ സഹമന്ത്രി സയ്യിദ് അബ്ബാസ് അറഗാഷിയുമായി കൂടിക്കാഴ്ച നടത്തി. ശക്തമായ തിരിച്ചടി കൊടുക്കണമെന്ന് ഇരുരാജ്യങ്ങളും ധാരണയിലെത്തി.

 ഇറാന്‍ മന്ത്രി പറയുന്നു

ഇറാന്‍ മന്ത്രി പറയുന്നു

രണ്ടു ഭീകരാക്രമണങ്ങളാണ് ഇന്ത്യയും ഇറാനും നേരിട്ടിരിക്കുന്നത്. ഇന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രിയുമായി ചര്‍ച്ച നടത്തി. ഭീകരതക്കെതിരെ ഒരുമിച്ച് നീങ്ങാനും സഹകരണം ശക്തമാക്കാനും തങ്ങള്‍ ധാരണയിലെത്തിയെന്ന് ഇറാന്‍ മന്ത്രി അറഗാഷി ട്വിറ്ററില്‍ കുറിച്ചു.

 ഇറാന്‍ സൈന്യം പറയുന്നു

ഇറാന്‍ സൈന്യം പറയുന്നു

അക്രമികള്‍ക്ക് പാകിസതാന്‍ അഭയം നല്‍കുകയാണെന്ന് ഇറാന്‍ മേജര്‍ ജനറല്‍ മുഹമ്മദ് അലി ജഫാരി കുറ്റപ്പെടുത്തി. പാകിസ്താന്‍ സൈന്യവും ഐഎസ്‌ഐയുമാണ് അക്രമികളെ സംരക്ഷിക്കുന്നത്. ജയ്‌ഷെ അല്‍ ആദില്‍ എന്ന സംഘമാണ് ഇറാനില്‍ ആക്രമണം നടത്തിയതെന്നും അവര്‍ പാകിസ്താന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്നതാണെന്നും ഇറാന്‍ മേജര്‍ ജനറല്‍ പറഞ്ഞു.

ജുന്‍ദുല്ലയുടെ പിന്‍ഗാമികള്‍

ജുന്‍ദുല്ലയുടെ പിന്‍ഗാമികള്‍

ഇറാനില്‍ നേരത്തെയും സമാനമായ ആക്രമണങ്ങള്‍ നടന്നിരുന്നു. സുന്നി സായുധ സംഘമായ ജുന്‍ദുല്ലയാണ് ഇതെല്ലാം നടത്തിയതെന്ന് ഇറാന്‍ ആരോപിക്കുന്നു. ജുന്‍ദുല്ല നേതാക്കളില്‍ ചിലരാണ് ജെയ്ഷ് എല്‍ ആദില്‍ രൂപീകരിച്ചത്. 2012ലാണ് ഈ സംഘം രൂപീകരിക്കപ്പെട്ടതെന്ന് ഇറാന്‍ പറയുന്നു.

 എല്ലാ രാജ്യങ്ങളുമായും

എല്ലാ രാജ്യങ്ങളുമായും

പാകിസ്താന് ഇന്ത്യ ശക്തമായ താക്കീത് നല്‍കികഴിഞ്ഞു. പാകിസ്താനില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ചരക്കുകള്‍ക്ക് 200 ശതമാനം നികുതി ഏര്‍പ്പെടുത്തി. ഇതോടെ പാകിസ്താനില്‍ നിന്നുള്ള ചരക്കുകള്‍ ഇന്ത്യയിലേക്ക് വരാതെയാകും. പാകിസ്താനില്‍ കെട്ടിക്കിടക്കും. ഇതിന് പുറമെയാണ് അയല്‍രാജ്യങ്ങളെ ഇന്ത്യ കൂട്ടുപിടിക്കുന്നത്. ചൈന ഇപ്പോഴും പാകിസ്താന്റെ ഭാഗമാണ്. മറ്റു രാജ്യങ്ങളുമായെല്ലാം ഇന്ത്യ വിഷയം ചര്‍ച്ച ചെയ്യുകയാണ്.

സൗദി കിരീടവകാശിയുടെ വരവ്

സൗദി കിരീടവകാശിയുടെ വരവ്

സംഘര്‍ഷ സാഹചര്യം നിലനില്‍ക്കവെയാണ് സൗദി കിരീടവകാശിയായ മുഹമ്മദ് ബിന്‍ സല്‍മാന്‍ മേഖലയിലേക്ക് വരുന്നത്. പാകിസ്താനില്‍ ഞായറാഴ്ച എത്തുന്ന അദ്ദേഹം ചൊവ്വാഴ്ച ഇന്ത്യയിലെത്തും. സന്ദര്‍ശനത്തിനിടെ ഭീകരാക്രമണം പ്രധാന ചര്‍ച്ചയാകുമെന്നാണ് കരുതുന്നത്. ഇറാനുമായി അത്ര സുഖത്തിലല്ല സൗദി അറേബ്യ.

ആകാശമാര്‍ഗം സിആര്‍പിഎഫ് തേടി; കേന്ദ്രം അവഗണിച്ചു, ബുള്ളറ്റ്പ്രൂഫ് ബസും അനുവദിച്ചില്ല- റിപോര്‍ട്ട്ആകാശമാര്‍ഗം സിആര്‍പിഎഫ് തേടി; കേന്ദ്രം അവഗണിച്ചു, ബുള്ളറ്റ്പ്രൂഫ് ബസും അനുവദിച്ചില്ല- റിപോര്‍ട്ട്

English summary
Enough is enough, says Iran in talks with India after Pak-based terror groups attack both countries
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X