12 പേര്... ഒരു കുടുംബം; ലക്ഷ്യം ജിഹാദ്... ഒടുവില്‍ ഒരാള്‍ പോലും ശേഷിക്കാതെ മരണം
ലണ്ടന്‍: ഐസിസിന്റെ തുടക്ക കാലത്ത് ഞെട്ടിപ്പിക്കുന്ന പല വാര്‍ത്തകളും പുറത്ത് വന്നിരുന്നു. അത്തരത്തിലുള്ള ഒന്നായിരുന്നു ഇംഗ്ലണ്ടിലെ 12 പേരടങ്ങുന്ന ഒരു കുടുംബം പൂര്‍ണമായും ഐസിസില്‍ ചേര്‍ന്നു എന്നത്.
ഒരാള്‍ പോലും അവശേഷിക്കാതെ ആ കുടുംബം പൂര്‍ണമായും ഇല്ലാതായിക്കഴിഞ്ഞു എന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്ത. ഒന്നിനും പതിനൊന്നിനും ഇടയില്‍ പ്രായമുള്ള മൂന്ന് കുഞ്ഞുങ്ങളേയും കൊണ്ടായിരുന്നു അവര്‍ അന്ന് സിറിയയില്‍ എത്തിയത്.
മുഹമ്മദ് മന്നാനം ഭാര്യയും മക്കളും അവരുടെ ഭാര്യമാരും കുഞ്ഞുങ്ങളും അടങ്ങുന്ന സംഘം 2015 മെയ് മാസത്തില്‍ ആയിരുന്നു ഐസിസില്‍ ആകൃഷ്ടരായി സിറിയയില്‍ എത്തിയത്. ഇതില്‍ മൂന്ന് പേര് കൊല്ലപ്പെട്ടത് ഐസിസിന് വേണ്ടിയുള്ള യുദ്ധത്തിലായിരുന്നു.

മന്നാന്‍ കുടുംബം
മുഹമ്മദ് മന്നാനും ഭാര്യ മിനേരയും മക്കളായ മുഹ്ഹമദ് തൗഫീഖ് ഹുസൈന്, മുഹമ്മദ് അബില്‍ കഷേം സാകെര്‍, മുഹമ്മദ് സിയാദ് ഹുസൈന് എന്നിവര്‍ക്കും ഇവരുടെ ഭാര്യമാര്‍ക്കും കുട്ടികള്‍ക്കും ഒപ്പമായിരുന്നു ലണ്ടന്‍ വിട്ടത്. ഐസിസില്‍ ചേര്‍ന്ന ഏറ്റവും പ്രായമായ വിദേശിയും 75 കാരനായ മുഹമ്മദ് മന്നാന്‍ ആയിരുന്നു. ഇത് വലിയ വാര്‍ത്താ പ്രാധാന്യവും നേടി.

അപ്രത്യക്ഷരായപ്പോള്‍
കുടുംബ സമേതം യാത്ര പോയതായിരുന്നു മുഹമ്മദ് മന്നാന്‍. എന്നാല്‍ ഇവരെ കുറിച്ച് ഒരു വിവരവും ലഭിക്കാതായപ്പോള്‍ ആണ് ബന്ധുക്കള്‍ പോലീസിനെ വിവരം അറിയിച്ചത്. അധികം വൈകും മുമ്പ് തന്നെ ഐസിസില്‍ ചേര്‍ന്ന കാര്യം ഇവര്‍ ബന്ധുക്കളേയും ലോകത്തേയും അറിയിക്കുകയായിരുന്നു.

ആദ്യം മരിച്ചത്
മുഹമ്മദ് മന്നാന്‍ തന്നെ ആയിരുന്നു ആദ്യം മരിച്ചത്. പ്രമേഹ രോഗിയായിരുന്നു ഇയാള്‍ വാര്‍ദ്ധക്യ സഹജമായ അസുഖങ്ങള്‍ മൂലമാണ് മരിച്ചത്. ഭാര്യ മിനേര ക്യാന്‍സര്‍ രോഗിയായിരുന്നു. ഇവരും ഏറെ വൈകാതെ മരിച്ചു.

മൂന്ന് മക്കളും യുദ്ധത്തില്‍
മുഹമ്മദ് മന്നാന്റെ മൂന്ന് മക്കളും കൊല്ലപ്പെട്ടത് ഐസിസിന് വേണ്ടി യുദ്ധം ചെയ്യുമ്പോള്‍ ആയിരുന്നു. റാഖയില്‍ നടന്ന പോരാട്ടത്തില്‍ മുഹമ്മദ് തൗഫീഖ് ഹുസൈന് കൊല്ലപ്പെട്ടു. ബഗൗസില്‍ നടന്ന ഏറ്റുമുട്ടലില്‍ ആയിരുന്നു മുഹമ്മദ് അബില്‍ കൊല്ലപ്പെടുന്നത്. മുഹമ്മദ് സിയാദ് ഹുസൈനും റാഖയിലെ ആക്രമണത്തില്‍ കൊല്ലപ്പെടുകയായിരുന്നു.

ജീവന് വേണ്ടിയുള്ള പലായനം
കുടുംബത്തിലെ പുരുഷന്മാരെല്ലാം കൊല്ലപ്പെടുകയും സിറിയയില്‍ ഐസിസിന്റെ ആധിപത്യം അവസാനിക്കുകയും ചെയ്തതോടെ ബാക്കിയുള്ളവര്‍ ജീവന് വേണ്ടിയുള്ള ഓട്ടത്തില്‍ ആയിരുന്നു. ബഗൗസ് വരെ മാത്രമേ ഇവര്‍ക്ക് എത്താനായുള്ളു. അവിടെ നടന്ന വ്യോമാക്രമണത്തില്‍ ശേഷിക്കുന്നവരെല്ലാം കൊല്ലപ്പെട്ടു.

ബന്ധുവിന്റെ സ്ഥിരീകരണം
ഡെയ്ലി മെയില്‍ ആണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്. മുഹമ്മദ് മന്നാന്റെ ആദ്യ ഭാര്യയിലെ മകന് ആണ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുള്ളത്.
-
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വർണം ഏറ്റവും വില കുറവിൽ വാങ്ങാൻ ആകുന്നത് ഇപ്പോൾ; 2 മാസം കഴിഞ്ഞാൽ 1.5 ലക്ഷത്തിന് മുകളിലേക്ക്;സ്വർണ വ്യാപാരി -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
ബെംഗളൂരു മലയാളികൾക്ക് സന്തോഷ വാർത്ത; മൈസൂരു റോഡിലെ ഗതാഗത കുരുക്ക് കുറയും, 810 കോടിയുടെ എലിവേറ്റഡ് ഇടനാഴി -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ഡിഗ്രിക്കാര്‍ക്ക് കൊച്ചിന് ഷിപ്പ്യാര്ഡില് അവസരം; ശമ്പളം എത്രയെന്ന് കേട്ടോ -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം












Click it and Unblock the Notifications