കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

12 പേര്‍... ഒരു കുടുംബം; ലക്ഷ്യം ജിഹാദ്... ഒടുവില്‍ ഒരാള്‍ പോലും ശേഷിക്കാതെ മരണം

Google Oneindia Malayalam News

ലണ്ടന്‍: ഐസിസിന്റെ തുടക്ക കാലത്ത് ഞെട്ടിപ്പിക്കുന്ന പല വാര്‍ത്തകളും പുറത്ത് വന്നിരുന്നു. അത്തരത്തിലുള്ള ഒന്നായിരുന്നു ഇംഗ്ലണ്ടിലെ 12 പേരടങ്ങുന്ന ഒരു കുടുംബം പൂര്‍ണമായും ഐസിസില്‍ ചേര്‍ന്നു എന്നത്.

ഏത് നിമിഷവും കൊച്ചിയില്‍ ഐസിസ് ആക്രമണം? ഭയപ്പെടുത്തുന്ന വിവരങ്ങളുമായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്ഏത് നിമിഷവും കൊച്ചിയില്‍ ഐസിസ് ആക്രമണം? ഭയപ്പെടുത്തുന്ന വിവരങ്ങളുമായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

ഒരാള്‍ പോലും അവശേഷിക്കാതെ ആ കുടുംബം പൂര്‍ണമായും ഇല്ലാതായിക്കഴിഞ്ഞു എന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്ത. ഒന്നിനും പതിനൊന്നിനും ഇടയില്‍ പ്രായമുള്ള മൂന്ന് കുഞ്ഞുങ്ങളേയും കൊണ്ടായിരുന്നു അവര്‍ അന്ന് സിറിയയില്‍ എത്തിയത്.

മുഹമ്മദ് മന്നാനം ഭാര്യയും മക്കളും അവരുടെ ഭാര്യമാരും കുഞ്ഞുങ്ങളും അടങ്ങുന്ന സംഘം 2015 മെയ് മാസത്തില്‍ ആയിരുന്നു ഐസിസില്‍ ആകൃഷ്ടരായി സിറിയയില്‍ എത്തിയത്. ഇതില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടത് ഐസിസിന് വേണ്ടിയുള്ള യുദ്ധത്തിലായിരുന്നു.

മന്നാന്‍ കുടുംബം

മന്നാന്‍ കുടുംബം

മുഹമ്മദ് മന്നാനും ഭാര്യ മിനേരയും മക്കളായ മുഹ്ഹമദ് തൗഫീഖ് ഹുസൈന്‍, മുഹമ്മദ് അബില്‍ കഷേം സാകെര്‍, മുഹമ്മദ് സിയാദ് ഹുസൈന്‍ എന്നിവര്‍ക്കും ഇവരുടെ ഭാര്യമാര്‍ക്കും കുട്ടികള്‍ക്കും ഒപ്പമായിരുന്നു ലണ്ടന്‍ വിട്ടത്. ഐസിസില്‍ ചേര്‍ന്ന ഏറ്റവും പ്രായമായ വിദേശിയും 75 കാരനായ മുഹമ്മദ് മന്നാന്‍ ആയിരുന്നു. ഇത് വലിയ വാര്‍ത്താ പ്രാധാന്യവും നേടി.

അപ്രത്യക്ഷരായപ്പോള്‍

അപ്രത്യക്ഷരായപ്പോള്‍

കുടുംബ സമേതം യാത്ര പോയതായിരുന്നു മുഹമ്മദ് മന്നാന്‍. എന്നാല്‍ ഇവരെ കുറിച്ച് ഒരു വിവരവും ലഭിക്കാതായപ്പോള്‍ ആണ് ബന്ധുക്കള്‍ പോലീസിനെ വിവരം അറിയിച്ചത്. അധികം വൈകും മുമ്പ് തന്നെ ഐസിസില്‍ ചേര്‍ന്ന കാര്യം ഇവര്‍ ബന്ധുക്കളേയും ലോകത്തേയും അറിയിക്കുകയായിരുന്നു.

ആദ്യം മരിച്ചത്

ആദ്യം മരിച്ചത്

മുഹമ്മദ് മന്നാന്‍ തന്നെ ആയിരുന്നു ആദ്യം മരിച്ചത്. പ്രമേഹ രോഗിയായിരുന്നു ഇയാള്‍ വാര്‍ദ്ധക്യ സഹജമായ അസുഖങ്ങള്‍ മൂലമാണ് മരിച്ചത്. ഭാര്യ മിനേര ക്യാന്‍സര്‍ രോഗിയായിരുന്നു. ഇവരും ഏറെ വൈകാതെ മരിച്ചു.

മൂന്ന് മക്കളും യുദ്ധത്തില്‍

മൂന്ന് മക്കളും യുദ്ധത്തില്‍

മുഹമ്മദ് മന്നാന്റെ മൂന്ന് മക്കളും കൊല്ലപ്പെട്ടത് ഐസിസിന് വേണ്ടി യുദ്ധം ചെയ്യുമ്പോള്‍ ആയിരുന്നു. റാഖയില്‍ നടന്ന പോരാട്ടത്തില്‍ മുഹമ്മദ് തൗഫീഖ് ഹുസൈന്‍ കൊല്ലപ്പെട്ടു. ബഗൗസില്‍ നടന്ന ഏറ്റുമുട്ടലില്‍ ആയിരുന്നു മുഹമ്മദ് അബില്‍ കൊല്ലപ്പെടുന്നത്. മുഹമ്മദ് സിയാദ് ഹുസൈനും റാഖയിലെ ആക്രമണത്തില്‍ കൊല്ലപ്പെടുകയായിരുന്നു.

ജീവന് വേണ്ടിയുള്ള പലായനം

ജീവന് വേണ്ടിയുള്ള പലായനം

കുടുംബത്തിലെ പുരുഷന്‍മാരെല്ലാം കൊല്ലപ്പെടുകയും സിറിയയില്‍ ഐസിസിന്റെ ആധിപത്യം അവസാനിക്കുകയും ചെയ്തതോടെ ബാക്കിയുള്ളവര്‍ ജീവന് വേണ്ടിയുള്ള ഓട്ടത്തില്‍ ആയിരുന്നു. ബഗൗസ് വരെ മാത്രമേ ഇവര്‍ക്ക് എത്താനായുള്ളു. അവിടെ നടന്ന വ്യോമാക്രമണത്തില്‍ ശേഷിക്കുന്നവരെല്ലാം കൊല്ലപ്പെട്ടു.

ബന്ധുവിന്റെ സ്ഥിരീകരണം

ബന്ധുവിന്റെ സ്ഥിരീകരണം

ഡെയ്‌ലി മെയില്‍ ആണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്. മുഹമ്മദ് മന്നാന്റെ ആദ്യ ഭാര്യയിലെ മകന്‍ ആണ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുള്ളത്.

English summary
Entire 12 member family joined ISIS from England is dead now
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X