Get Updates
Get notified of breaking news, exclusive insights, and must-see stories!

മുംബൈ ഭീകരാക്രമണത്തിന് പിന്നില്‍ ഹാഫിസ് സയീദെന്ന് ലോകത്തിന് മുഴുവനറിയാം: കര്‍സായ് പാകിസ്താനെതിരെ

കാബൂള്‍: ലഷ്കര്‍ ഇ ത്വയ്ബ ഭീകരന്‍ ഹാഫിസ് സയീദിനും പാകിസ്താനുമെതിരെ മുന്‍ അഫ്ഗാനിസ്താന്‍ പ്രസിഡന്റ്. മുംബൈ ഭീകരാക്രമണത്തിന് പിന്നില്‍ ഹാഫിസ് സയീദാണെന്ന് ലോകത്തിന് മുഴുവന്‍ അറിയാമെന്നായിരുന്നു ഹമീദ് കര്‍സായിയുടെ പ്രസ്താവന. ലഷ്കര്‍ ഇ ത്വയ്ബ ഭീകരനെ പാക് പ്രസിഡന്റ് ഷാഹിദ് അബ്ബാസ് ഖാന്‍ വിശേഷിപ്പിച്ചതിന് പിന്നാലെയാണ് ഹമീദ് കര്‍സായ് രംഗത്തെത്തിയിട്ടുള്ളത്. ഉത്തരവാദിത്ത പാക് അധികൃതര്‍ ഇത്തരത്തില്‍ പെരുമാറിയത് ദാരുണമാണെന്നും കര്‍സായ് പ്രതികരിച്ചു. ഇന്ത്യാ ടുഡേയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് മുന്‍ അഫ്ഗാനിസ്താന്‍ നേതാവ് ഇപ്രകാരം പ്രതികരിച്ചിട്ടുള്ളത്.

മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ഹാഫിസ് സയീദിനെതിരെ രാജ്യത്ത് കേസുകളില്ലെന്നും അതിനാല്‍ നടപടി സ്വീകരിക്കേണ്ടതില്ലെന്നുമുള്ള പാക് പ്രധാനമന്ത്രിയുടെ പ്രസ്താവന പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഹമീദ് കര്‍സായ് പാക് ഭരണകൂ
ടത്തിനും പാക് പ്രധാനമന്ത്രിയ്ക്കുമെതിരെ രംഗത്തെത്തിയിട്ടുള്ളത്. സയീദിനെതിരെ നടപടി സ്വീകരിക്കാത്തത് തെളിവുകളുടെ അഭാവത്തിലാണെന്നുള്ള വാദങ്ങളും പാക് പ്രധാനമന്ത്രി ഷാഹിദ് അബ്ബാസി ഖാന്‍ നേരത്തെ അവകാശപ്പെട്ടിരുന്നു.

 പ്രശ്നം പാക് നീക്കത്തില്‍

പ്രശ്നം പാക് നീക്കത്തില്‍

ഹാഫിസ് സയീദീനെപ്പോലുള്ള ഭീകരരെ സംരക്ഷിക്കുന്ന പാകിസ്താന്റെ നടപടിയാണ് അഫ്ഗാനിസ്താനും പാകിസ്താനും തമ്മിലുള്ള പ്രശനങ്ങള്‍ക്കും ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധത്തില്‍ പ്രശ്നമാകുന്നതെന്നും ഹമീദ് കര്‍സായ് വ്യക്തമാക്കി. മുംബൈ സ്ഫോടനക്കേസില്‍ ഹാഫിസ് സയീദിനെതിരെ തെളിവുകളില്ലെന്നും അതിനാല്‍ നടപടിയെടുക്കാന്‍ കഴിയില്ലെന്നുമുള്ള പാക് പ്രധാനമന്ത്രി ഷാഹിദ് ഖാന്‍ അബ്ബാസിയുടെ പ്രതികരണത്തിന് പിന്നാലെയാണ് കര്‍സായിയുടെ പ്രതികരണം പുറത്തുവന്നിട്ടുള്ളത്. മുംബൈ ഭീകരാക്രമണത്തിന് പിന്നില്‍ ഹാഫിസ് സയീദാണെന്ന കാര്യം ലോകത്തിന് മുഴുവന്‍ അറിയാമെന്നും ഉത്തരവാദിത്തമുള്ള അധികൃതര്‍ ഇത്തരത്തിലുള്ള പ്രസ്താവനകള്‍ നടത്തരുതെന്നുമാണ് കര്‍സായ് ചൂണ്ടിക്കാണിക്കുന്നത്. പത്ത് മാസം വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരുന്ന ഹാഫിസ് സയീദിനെ പാക് ഭീകരവിരുദ്ധ കോടതി മോചിപ്പിച്ചതിന് ശേഷം പാകിസ്താനില്‍ സമ്പൂര്‍ണ്ണ സ്വാതന്ത്ര്യമാണ് ഹാഫിസ് സയീദ് ആസ്വദിച്ച് വരുന്നത്.

 റഷ്യയ്ക്കും യുഎസിനുമൊപ്പം

റഷ്യയ്ക്കും യുഎസിനുമൊപ്പം


അമേരിക്കയോടെന്ന പോലെ റഷ്യയുമായുള്ള ഇന്ത്യയുടെ ബന്ധത്തിലും അടുപ്പം പ്രകടമാണെന്നും കര്‍സായ് നിരീക്ഷിക്കുന്നു. ലോകത്തെ വലിയ ശക്തിയായ റഷ്യയും ഇന്ത്യയെപ്പോലെ ഭീകരവാദം കൊണ്ട് അനുഭവിക്കുകയാണെന്നും പരസ്പര സഹകരണത്തിലൂടെ മാത്രമേ നേട്ടം കണ്ടെത്താനാകൂ എന്നും കര്‍സായ് പറയുന്നു. 15 വര്‍ഷം മുമ്പ് തന്നെ ഭീകരവാദത്തിന്റെ പരിണിത ഫലങ്ങള്‍ അനുഭവിക്കുകയാണ് അഫ്ഗാനിസ്താനെന്നും കര്‍സായ് പറയുന്നു.

 ചൈന ആര്‍ക്കൊപ്പം??

ചൈന ആര്‍ക്കൊപ്പം??

ഭീകരവാദത്തിനെതിരെ ഇന്ത്യ സ്വീകരിക്കുന്ന നടപടികളെ എതിര്‍ക്കുന്ന ചൈന അഫ്ഗാനിസ്താന്‍- പാകിസ്താന്‍ മേഖലയിലെ ഭീകരവിരുദ്ധ നീക്കങ്ങള്‍ക്കെതിരെ രംഗത്തെത്തുമെന്നും കര്‍സായ് നിരീക്ഷിക്കുന്നു. പത്താന്‍കോട്ട് ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ മസൂദ് അസ്ഹറിനെ ആഗോളഭീകരമായി പ്രഖ്യാപിക്കാനുള്ള ഇന്ത്യയുടെ ആവശ്യത്തെ ചൈനീസ് നടപടിയും കര്‍സായ് ചൂണ്ടിക്കാണിക്കുന്നു. അമേരിക്കയും ബ്രിട്ടനും ഫ്രാന്‍സും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ അനുകൂലിച്ച നടപടിയെയാണ് യുഎന്നില്‍ ചൈന എതിര്‍ത്തത്.

 സയീദിനെതിരെ നടപടിയില്ല, ന്യായീകരണവും

സയീദിനെതിരെ നടപടിയില്ല, ന്യായീകരണവും

വ്യക്തികള്‍ക്കെതിരെ കേസുണ്ടെങ്കില്‍ മാത്രമേ നടപടി സ്വീകരിക്കാന്‍ കഴിയുള്ളൂവെന്നായിരുന്നു ഹാഫിസ് സയീദിനെക്കുറിച്ച് പ്രധാനമന്ത്രിയുടെ പ്രതികരണം. ഐക്യരാഷ്ട്രസഭയുടെ പ്രമേയം ലംഘിച്ചെന്ന് ആരോപിച്ച് പത്ത് മാസത്തോളം പാകിസ്താന്‍ വീട്ടുതടങ്കലിലാക്കിയ ഹാഫിസ് സയീദിനെ മാസങ്ങള്‍ക്ക് മുമ്പ് മോചിപ്പിച്ചിരുന്നു. ഇതിനെല്ലാം ഒടുവിലാണ് പാക് പ്രധാനമന്ത്രിയുടെ പ്രതികരണം. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ഹാഫിസ് സയീദിനെതിരെ ഇന്ത്യ പാകിസ്താന് തെളിവുകളൊന്നും കൈമാറിയില്ലെന്നാണ് കഴിഞ്ഞ നവംബറില്‍ ഷാഹിദ് ഖാന്‍ അബ്ബാസി ഉന്നയിച്ച അവകാശവാദം. മുംബൈ ഭീകരാക്രമണ കേസില്‍ ഹാഫിസ് സയീദിനെ വിചാരണ ചെയ്യാത്ത പാക് നടപടിയ്ക്കെതിരെ ഇന്ത്യ നിരന്തരം രംഗത്തെുന്ന സാഹചര്യത്തിലാണ് പാകിസ്താന്റെ ഭാഗത്തുനിന്ന് ഇത്തരത്തിലൊരു പ്രതികരണമുണ്ടാവുന്നത്.

 പഴി അമേരിക്കയ്ക്ക്!!

പഴി അമേരിക്കയ്ക്ക്!!

അഫ്ഗാനിസ്താനിലെ നിലവിലെ അവസ്ഥയ്ക്ക് പിന്നില്‍ അമേരിക്കയാണെന്നും ഹമീദ് കര്‍സായ് കുറ്റപ്പെടുത്തുന്നു. പാകിസ്താനും യുഎസും തമ്മിലുള്ള സൈനിക ഇന്റലിജന്‍സിന്റെ ആഴം അറിയാമെന്നും ഇത് കുറേ വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെയുള്ളതാണെന്നും അദ്ദേഹം പറയുന്നു. യുഎസും പാകിസ്താനും തമ്മിലുള്ള ഈ ബന്ധമാണ് പാകിസ്താനിലേയും അഫ്ഗാനിസ്താനിലെയും പ്രശ്നങ്ങള്‍ക്ക് പിന്നിലെന്നും മതഭീകരവാദം വളര്‍ത്തുന്നത് ഇതാണെന്നും കര്‍സായ് കുറ്റപ്പെടുത്തുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+