കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദേശ പ്രതിനിധികള്‍ സഞ്ചരിച്ച പാക് ഹെലികോപ്റ്റര്‍ താലിബാര്‍ തകര്‍ത്തു

  • By Soorya Chandran
Google Oneindia Malayalam News

ഇസ്ലാമാബാദ്: വിദേശ പ്രതിനിധികള്‍ സഞ്ചരിച്ചിരുന്ന പാക് ഹെലികോപ്റ്റര്‍ പാക് താലിബാര്‍ തകര്‍ത്തു. വിദേശ പ്രതനിധികളുള്‍പ്പെടെ ഏഴ് പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തിന്റെ ഉത്തരവാദിത്തം പാക് താലിബാന്‍ ഏറ്റെടുത്തു.

നോര്‍വെ, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള അംബാസഡര്‍മാര്‍ ഉള്‍പ്പെടെയുള്ളവരാണ് കൊല്ലപ്പെട്ടത്. ഇന്തോനേഷ്യ, മലേഷ്യാ എന്നീ രാജ്യങ്ങളിടെ അംബാസഡര്‍മാരുടെ ഭാര്യമാരും കൊല്ലപ്പെട്ടിട്ടുണ്ട്.

Pakistan Map

ഹെലികോപ്റ്ററിന്റെ രണ്ട് പൈലറ്റുമാരും, ഒരു ഹെലികോപ്റ്റര്‍ ജീവനക്കാരനും മരിച്ചു. പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിനെ ലക്ഷ്യം വച്ചുള്ള ആക്രണം ആയിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. വടക്കന്‍ പാകിസ്താനില്‍ വച്ചായിരുന്നു സംഭവം.

വിദേശ പ്രതിനിധികളുടെ ഹെലികോപ്റ്ററിന് തൊട്ടുപിറകേ ആയിരുന്നു നവാസ് ഷെരീഫ് സഞ്ചരിച്ചിരുന്നു ഹെലികോപ്റ്ററും പറന്നിരുന്നത്. പാക് വ്യോമ സേനയുടെ പരിപാടിയില്‍ പങ്കെടുക്കുന്നതിന് വേണ്ടിയായിരുന്നു വിദേശ പ്രതിനിധികളക്കം ഹെലികോപ്റ്ററില്‍ യാത്രതിരിച്ചത്. വടക്കന്‍ പാകിസ്താനിലെ ഒരു സ്‌കൂളിുന് മുകളില്‍ ആണ് ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണത്.

വിമാന വേധ മിസൈല്‍ ഉപയോഗിച്ചാണ് ഹെലികോപ്റ്റര്‍ തകര്‍ത്തതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

English summary
The ambassadors to Pakistan from the Philippines and Norway and the wives of the ambassadors from Malaysia and Indonesia were killed on Friday when a Pakistani army helicopter carrying foreign dignitaries made a crash landing.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X