പൊമറേനിയന്‍ നായകുട്ടിയുടെ തുമ്മല്‍ യൂ ട്യൂബില്‍ വൈറല്‍
പട്ടികളെ ഒരുവിധം എല്ലാര്‍ക്കും തന്നെ ഇഷ്ടമാണ് അതുകൊണ്ടാണല്ലോ നമ്മള്‍ അവയെ വീട്ടിലെ ഓമന മൃഗങ്ങളായി വളര്‍ത്തുന്നത്. പൊമറേനിയന്‍ നായകുട്ടിയാണേല്‍ പറയണ്ട, അതിനോട് ഒരല്പം ഇഷ്ടക്കൂടുതല്‍ ഉണ്ട് നമുക്ക്
അരുമയായ നായയുടെതുമ്മല്‍ പലപ്പോഴും അരോചകമായി കരുതുന്നവാരാണ് നമ്മളില്‍ ചിലരെങ്കിലും. എന്നാല്‍ ഒരു പൊമറേനിയന്‍ നായകുട്ടിയുടെ തുമ്മല്‍ ഇപ്പോള്‍ യൂട്യൂബില്‍ വൈറലായിരിക്കുകയാണ്.

തലകുടഞ്ഞുള്ള ഈ കുഞ്ഞന്‍ പൊമറേനിയന്‍ നായകുട്ടിയുടെ തുമ്മല്‍ കണ്ടാല്‍ ആരും ഒന്ന് ചിരിച്ച് പോകും. അസാധാരണമായ ശബ്ദം പുറപ്പെടുവിച്ചുകൊണ്ടാണ് ഇവന്‍ തുമ്മുന്നത് .
ഇതിനോടകം എട്ടുലക്ഷധികം ആളുകളാണ് ഈ വീഡിയോ കണ്ടത്. എപ്പിക് പൊമറേനിയന്‍ പപ്പി സ്‌നീസ് എന്ന പേരില്‍ കഴിഞ്ഞ ദിവസമാണ് വീഡിയോ യൂ ട്യൂബില്‍ അപ് ലോഡ് ചെയ്തിരിക്കുന്നത്












Click it and Unblock the Notifications