Get Updates
Get notified of breaking news, exclusive insights, and must-see stories!

ബില്‍ ക്ലിന്റന്റെ സ്വിമ്മിങ് പൂളിലെ ചിത്രങ്ങളുമായി എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്ത്: ട്രംപിന് ആശ്വാസം

വാഷിങ്ടണ്‍: അമേരിക്കയിലെ രാഷ്ട്രീയ നേതാക്കളുടെയും സെലിബ്രിറ്റികളുടെയും പേടിസ്വപ്‌നമായിരുന്ന എപ്സ്റ്റീന്‍ ഫയലുകളുടെ ആദ്യ ബാച്ച് യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ടു. ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീനുമായി ബന്ധമുള്ള രാഷ്ട്രീയ നേതാക്കളെ പരാമര്‍ശിക്കുന്ന രേഖകളാണ് പുറത്തുവന്നത്. തങ്ങളുടെ പ്രതിച്ഛായയ്ക്കു തന്നെ ഭീഷണിയാകുന്ന ഫയലുകള്‍ പുറത്തിറങ്ങുന്നതിനെ രാഷ്ട്രീയ നേതാക്കളും സെലിബ്രിറ്റികളും ഏറെ ഭയപ്പാടോടെയാണ് കണ്ടിരുന്നത്. ആശങ്കകള്‍ക്കൊടുവില്‍ എപ്സ്റ്റീന്‍ ഫയലുകളുടെ ആദ്യ ഭാഗം പുറത്തിറങ്ങിയത് യുഎസ് രാഷ്ട്രീയത്തില്‍ പുതിയ ചര്‍ച്ചകള്‍ക്കും തുടക്കമിട്ടു കഴിഞ്ഞു.

രാഷ്ട്രീയക്കാരുടെയും സെലിബ്രിറ്റികളുടെയും പുറത്തറിയാത്ത രഹസ്യങ്ങള്‍ ഈ ഫയലില്‍ ഉണ്ടെന്നാണ് കരുതപ്പെടുന്നത്. ആരുടെയയൊക്കെ പേരുകള്‍ ഈ ഫയലുകളില്‍ ഉണ്ടെന്ന ആകാംക്ഷയിലാണ് ജനങ്ങളും. ലൈംഗിക കടത്തിന് 20 വര്‍ഷത്തെ തടവു ശിക്ഷ ലഭിച്ച ജെഫ്രി എപ്സ്റ്റീനുമായി സൗഹൃദത്തിലായിരുന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഈ രേഖകള്‍ പുറത്തിറങ്ങാതിരിക്കാന്‍ ഇടപെടലുകള്‍ നടത്തി എന്ന വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ എറെ നാളത്തെ ചര്‍ച്ചകള്‍ക്കു ശേഷം ട്രംപ് ഒപ്പുവച്ച 'എപ്സ്റ്റീന്‍ ഫയല്‍സ് ട്രാന്‍സ്പാരന്‍സി ആക്ട്' പ്രകാരമാണ് ലക്ഷക്കണക്കിന് പേജുകളുള്ള ഈ രേഖകള്‍ വെളിച്ചം കണ്ടത്.

trump

300,000 പേജുകളുള്ള രേഖകളാണ് യുഎസ് നീതിന്യായ വകുപ്പ് വെള്ളിയാഴ്ച പുറത്തിറക്കി. ട്രംപിന് വലിയ തിരിച്ചടിയാകുമെന്നു കരുതിയ ഫയലുകളില്‍ പക്ഷേ അദ്ദേഹത്തിന്റെ പേരില്ല എന്നാണ് ശ്രദ്ധേയം. പ്രതിപക്ഷമായ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാക്കള്‍ക്കെതിരെ പ്രയോഗിക്കാനുള്ള ശക്തമായ ആരോപണങ്ങള്‍ ഉണ്ടെന്നതും ട്രംപിന് രാഷ്ട്രീയ നേട്ടമായിരിക്കുകയാണ്.

മുന്‍ ഡെമോക്രാറ്റിക് പ്രസിഡന്റ് ബില്‍ ക്ലിന്റനാണ് ഈ ഫയലില്‍ ഉള്‍പ്പെട്ട പ്രധാനി. ക്ലിന്റണും എപ്സ്റ്റീന്റെ കൂട്ടാളി ഗിസ്ലെയ്ന്‍ മാക്സ്വെല്ലും ഒരുമിച്ചുള്ള സ്വകാര്യ ചിത്രങ്ങള്‍ ഫയലുകളില്‍ ഉള്‍പ്പെട്ടത് ക്ലിന്റന്റെ പ്രതിച്ഛായയ്ക്ക് വലിയ തിരിച്ചടിയായി. ബാത്ത് ടബ്ബില്‍ കിടക്കുന്നതും ഗിസ്ലെയ്ന്‍ മാക്സ്വെല്ലിനൊപ്പം നീന്തല്‍ക്കുളത്തില്‍ കിടക്കുന്നതും ഉള്‍പ്പെടെ ക്ലിന്റന്റെ നിരവധി ഫോട്ടോകള്‍ പുറത്തുവന്നു.

എപ്സ്റ്റീന്‍ ഫയലുകളില്‍ പോപ്പ് താരം മൈക്കല്‍ ജാക്സന്റെ പേരും ഉള്‍പ്പെട്ടിട്ടുണ്ട്. മൈക്കല്‍ ജാക്സണ്‍ എപ്സ്റ്റീന്റെ പാം ബീച്ച് വസതി സന്ദര്‍ശിച്ചതായും സൂചനകളുണ്ട്. ഇതുകൂടാതെ ഡിപി വേള്‍ഡ് ചെയര്‍മാന്‍ സുല്‍ത്താന്‍ അഹമ്മദ് ബിന്‍ സുലായേം, ബില്‍ ഗേറ്റ്സ് തുടങ്ങിയവരുടെ പേരുകളും രേഖകളില്‍ പരാമര്‍ശിക്കപ്പെടുന്നുണ്ട്.

ക്ലിന്റന്റെ ഇത്തരം ബന്ധങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ ട്രംപ് നേരത്തെ തന്നെ ഉത്തരവിട്ടിരുന്നു. മൈക്കല്‍ ജാക്സണെപ്പോലുള്ള ലോക പ്രശസ്തരുടെ പേരുകളും ഫയലുകളില്‍ പരാമര്‍ശിക്കുന്നുണ്ടെങ്കിലും, അമേരിക്കന്‍ രാഷ്ട്രീയത്തില്‍ ക്ലിന്റന്റെ അവിഹിതമായ ഇടപാടുകളാണ് ഇപ്പോള്‍ സജീവ ചര്‍ച്ചാ വിഷയമായിരിക്കുന്നത്.

എപ്സ്റ്റീനുമായി വ്യക്തിപരമായ സൗഹൃദമുണ്ടെങ്കിലും അദ്ദേഹത്തിന്റെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കില്ലെന്ന് തെളിയിക്കാന്‍ കഴിഞ്ഞത് ട്രംപിന് ആശ്വാസമായി. ഫയലുകള്‍ പുറത്തുവിട്ടതില്‍ ട്രംപ് അനുകൂലികള്‍ക്കിടയില്‍ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. സര്‍ക്കാരിലെ ഉന്നതരും എപ്സ്റ്റീനും തമ്മിലുള്ള ബന്ധം പുറത്തുകൊണ്ടുവരുന്നത് വഴി അഴിമതിക്കെതിരെയുള്ള പോരാളിയായിട്ടാണ് ട്രംപിനെ അനുകൂലികള്‍ പ്രശംസിക്കുന്നത്.

അമേരിക്കന്‍ ധനകാര്യ വിദഗ്ദ്ധനായിരുന്ന ജെഫ്രി എപ്സ്റ്റീന് ഉന്നത രാഷ്ട്രീയ നേതാക്കള്‍, സെലിബ്രിറ്റികള്‍, രാജകുടുംബാംഗങ്ങള്‍ എന്നിവരുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന ഒരു വലിയ ശൃംഖല തന്നെ നടത്തിയിരുന്നു. 2019-ല്‍ ലൈംഗികക്കടത്ത് കേസില്‍ വിചാരണ നേരിടുന്നതിനിടെ മാന്‍ഹട്ടന്‍ ജയിലില്‍ അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+