കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എഫ്ബിയില്‍ നഗ്നചിത്രം, 16കാരി സുഹൃത്തിനെ കൊന്നു

  • By Meera Balan
Google Oneindia Malayalam News

മെക്‌സിക്കോ സിറ്റി: ഫേസ് ബുക്കില്‍ നഗ്നചിത്രമിട്ടതിന് 16 കാരി ഉറ്റസുഹൃത്തിനെ കുത്തിക്കൊന്നു. എറാന്‍ഡി എലിസബത്ത് ഗുറ്റീരെസ് എന്ന പെണ്‍കുട്ടിയാണ് ഉറ്റസുഹൃത്തായ അനെല്‍ ബെയ്‌സിനെ കുത്തിക്കൊന്നത്. 65 ഓളം കുത്തുകള്‍ ഏറ്റാണ് അനെല്‍ ബെയ്‌സ് മരിയ്ക്കുന്നത്. നോട്ടസ് എന്ന മെസ്സിക്കന്‍ വെബ്‌സൈറ്റാണ് വാര്‍ത്ത പുറത്ത് വിട്ടത്.

എറാന്‍ഡിയും അനെലും വളരെ അടുത്ത സുഹൃത്തുക്കളാണ്. തന്റെ ഉറ്റസുഹൃത്തും സഹോദരിയുമാണ് അനെല്‍ എന്നാണ് എറാന്‍ഡി വിശേഷിപ്പിച്ചിരുന്നത്. ഇരുവരും ഒരുമിച്ചുള്ള നഗ്നചിത്രങ്ങളാണ് അനെല്‍ ബെയ്‌സ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഇതാണ് കൊലപാതകത്തില്‍ കലാശിച്ചത്.

Anel Baez, Elizabeth

ഫേസ്ബുക്കില്‍ നഗ്നചിത്രമിട്ടതില്‍ എറാന്‍ഡി പ്രകോപിതയായിരുന്നു. ട്വിറ്ററിലൂടെ ബെയ്‌സിന് ഇവര്‍ ഭീഷണി സന്ദേശമയച്ചിരുന്നു. എന്റെ മനസില്‍ മൂന്ന് തവണയോളം നിന്നെ ഞാന്‍ കൊന്നു കഴിഞ്ഞു എന്നായിരുന്നു സന്ദേശം.എറാന്‍ഡിയുടെ പിണക്കം മാറ്റുന്നതിനാണ് അനെല്‍ ബെയ്‌സ് വീട്ടിലേക്ക് ക്ഷണിച്ചത്.

ഗൗമുച്ചിലുള്ള ബെയ്‌സിന്റെ വീട്ടില്‍ എറാന്‍ഡി എത്തി. അല്‍പ്പനേരം സംസാരിച്ചിരുന്ന ശേഷം ടോയ്‌ലറ്റില്‍ പോകണമെന്ന് എറാന്‍ഡി പറഞ്ഞു. അതിന് ശേഷം നേരെ പോയത് അടുക്കളയിലേക്കും. അടുക്കളയില്‍ നിന്നും കറിക്കത്തി എടുത്ത് ബെയ്‌സിനെ കുത്തി വീഴ്ത്തി. 65 കുത്തുകളാണ് ബെയ്‌സിന്റെ ശരീരത്തില്‍ ഉണ്ടായിരുന്നത്. കൊലപാതകത്തിന് ശേഷം എറാന്‍ഡി ഓടിപ്പോയി. എന്നാല്‍ ബെയ്‌സിന്റെ ശവസംസ്‌ക്കാര ചടങ്ങിന് എത്തി. ഇവിടെ വച്ച് പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

English summary
A 16-year-old girl from the Sinlao region of western Mexico has allegedly murdered her best friend by stabbing her 65 times. Erandy Elizabeth Gutierrez, the alleged killer, is believed to have killed Anel Baez after Baez supposedly posted naked photographs of Gutierrez and herself on Facebook.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X