കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നെതന്യാഹു ഭീകരവാദി, ഇസ്രായേല്‍ ഭീകരരാഷ്ട്രം; ആഞ്ഞടിച്ച് ഉര്‍ദുഗാന്‍

  • By Desk
Google Oneindia Malayalam News

അങ്കാറ: ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ ഭീകരവാദിയെന്നും ഇസ്രായേലിനെ ഭീകര രാഷ്ട്രമെന്നും വിശേഷിപ്പിച്ച് തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്‍. സിറിയന്‍ അതിര്‍ത്തി പ്രദേശമായ അഫ്രിനില്‍ തുര്‍ക്കി നടത്തുന്ന സൈനിക നടപടിയെ നെതന്യാഹു വിമര്‍ശിച്ചതിനുള്ള പ്രതികരണമെന്ന നിലയ്ക്കാണ് ഉര്‍ദുഗാന്റെ പരാമര്‍ശനം. സിറിയന്‍ ഗ്രാമങ്ങള്‍ ബോംബിടുന്ന തുര്‍ക്കി, ഗാസ വെടിവയ്പ്പിന്റെ പശ്ചാത്തലത്തില്‍ തങ്ങളെ ഉപദേശിക്കാന്‍ വരേണ്ടതില്ലെന്ന് നെതന്യാഹു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

കീഴടങ്ങാമെന്ന് സമ്മതിച്ചിട്ടില്ല; സിറിയന്‍ അവകാശവാദം പൊള്ളയാണെന്ന് ദൗമ വിമത കൗണ്‍സില്‍കീഴടങ്ങാമെന്ന് സമ്മതിച്ചിട്ടില്ല; സിറിയന്‍ അവകാശവാദം പൊള്ളയാണെന്ന് ദൗമ വിമത കൗണ്‍സില്‍

അഫ്രിനില്‍ തുര്‍ക്കി സൈന്യം നേരിടുന്നത് ഭീകരവാദികളെയാണെന്നും എന്നാല്‍ നിരായുധരായ പലസ്തീന്‍ ജനതയെയാണ് ഇസ്രായേല്‍ സൈന്യം വെടിവച്ചുകൊല്ലുന്നതെന്നും തെക്കന്‍ തുര്‍ക്കിയില്‍ നടന്ന ജസ്റ്റിസ് ആന്റ് ഡെവലപ്‌മെന്റ് പാര്‍ട്ടിയുടെ യോഗത്തില്‍ പ്രസംഗിക്കവെ ഉര്‍ദുഗാന്‍ പറഞ്ഞു. അഫ്രിനിലെ ജനങ്ങളെ തുര്‍ക്കി സൈന്യം പീഡിപ്പിക്കുന്നുവെന്ന് ആരോപിക്കുന്ന നെതന്യാഹുവിന്റെ വാദത്തിന് തീരെ ബലം പോരാ.

ഭീകരരാഷ്ട്രമായ ഇസ്രായേല്‍ പലസ്തീനിലെ അടിച്ചമര്‍ത്തപ്പെട്ട ജനതയോട് ചെയ്യുന്നത് എന്താണെന്ന് ലോകം കാണുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. തുര്‍ക്കി എവിടെയും അധിനിവേശം നടത്തിയിട്ടില്ല. എന്നാല്‍ ഇസ്രായേല്‍ എന്ന ഭീകരരാഷ്ട്രം അതാണ് ചെയ്തുകൊണ്ടിരിക്കുന്നത്. സമാധാനപരമായി പ്രതിഷേധിച്ചവര്‍ക്കു നേരെ വെടിയുതിര്‍ത്ത് 17 പേരെ വധിച്ച ഇസ്രായേലിന്റെ പ്രവൃത്തി മനുഷ്യത്വ രഹിതമാണെന്ന് കഴിഞ്ഞ ദിവസം ഉര്‍ദുഗാന്‍ കുറ്റപ്പെടുത്തിയിരുന്നു.

ഭൂമി ദിനാചരണത്തിന്റെ 42-ാം വാര്‍ഷിക ദിനത്തില്‍ ഇസ്രായേല്‍ അതിര്‍ത്തിയിലേക്ക് ഫലസ്തീനികള്‍ നടത്തിയ പ്രകടത്തിനെതിരേ ഇസ്രായേല്‍ സൈന്യം നടത്തിയ വെടിവയ്പ്പിലാണ് 17 പേര്‍ കൊല്ലപ്പെട്ടത്. ഗസയോട് ചേര്‍ന്ന് കിടക്കുന്ന അതിര്‍ത്തിയില്‍ അഞ്ച് കേന്ദ്രങ്ങളിലായി നടന്ന പ്രകടനങ്ങള്‍ക്കെതിരേ ഇസ്രായേല്‍ സൈന്യം വെടിയുതിര്‍ക്കുകയായിരുന്നു. 1967ല്‍ സ്വന്തം മണ്ണിലേക്ക് തിരിച്ചുവരാനുള്ള തങ്ങളുടെ അവകാശത്തിനായി സമാധാനപരമായി പ്രതിഷേധിച്ച ആറ് ഫലസ്തീനികളെ ഇസ്രായേല്‍ സൈന്യം വെടിവച്ചുകൊന്നതിന്റെ ഓര്‍മ പുതുക്കലായിട്ടായിരുന്നു പരിപാടി.

1948ല്‍ ഇസ്രായേലില്‍ നിന്ന് ആയിരക്കണക്കിന് പലസ്തീനികള്‍ ആട്ടിയോടിക്കപ്പെട്ടതിന്റെ ദുരന്ത സ്മരണയുണര്‍ത്തുന്ന നഖ്ബ ദിനമായ മെയ് 15 വരെ ഇസ്രായേല്‍ അതിര്‍ത്തിയില്‍ കുടില്‍കെട്ടി സമരം തുടരാനാണ് പലസ്തീനികളുടെ തീരുമാനം. അതേസമയം, ഗസ അതിര്‍ത്തിയില്‍ പ്രതിഷേധ പ്രകടനം നടത്തിയ 17 പലസ്തീനികളെ വെടിവച്ചുകൊല്ലുകയും 1500ലേറെ പേര്‍ക്ക് പരിക്കേല്‍പ്പിക്കുകയും ചെയ്ത ഇസ്രായേല്‍ സൈന്യത്തിന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നന്ദി പറഞ്ഞിരുന്നു.

27 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഇറാഖ് വിമാനം സൗദി മണ്ണിലിറങ്ങി27 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഇറാഖ് വിമാനം സൗദി മണ്ണിലിറങ്ങി

English summary
Erdogan calls Netanyahu 'terrorist', Israel 'terrorist state'
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X