കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീര്‍ വിഷയം പാകിസ്താന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച് തുര്‍ക്കി, പിന്തുണ പ്രഖ്യാപിച്ച് എര്‍ദോഗന്‍

Google Oneindia Malayalam News

ഇസ്ലാമാബാദ്: കശ്മീര്‍ വിഷയത്തില്‍ ഇന്ത്യക്കെതിരെ പുതിയ സമ്മര്‍ദ തന്ത്രവുമായി തുര്‍ക്കി. പാകിസ്താന്‍ പാര്‍ലമെന്റില്‍ കശ്മീര്‍ വിഷയം തുര്‍ക്കി പ്രസിഡന്റ് രജബ് ത്വയിബ് എര്‍ദോഗന്‍ ഉന്നയിച്ചു. പാകിസ്താന്‍ ആഗോള തലത്തില്‍ ഇന്ത്യയെ കശ്മീര്‍ വിഷയത്തില്‍ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെയാണ് തുര്‍ക്കി പരസ്യ പിന്തുണ പ്രഖ്യാപിച്ചത്. കശ്മീര്‍ വിഷയത്തില്‍ തുര്‍ക്കി എപ്പോഴും പാകിസ്താനെ പിന്തുണയ്ക്കുമെന്നും എര്‍ദോഗന്‍ വ്യക്തമാക്കി.

1

അതേസമയം തുര്‍ക്കിയുടെ നീക്കം ഇന്ത്യക്ക് വലിയ തിരിച്ചടി. ആഗോള തലത്തില്‍ ഇന്ത്യ പിന്തുണ തേടി നേരത്തെ നടത്തിയ നീക്കങ്ങള്‍ വിജയിച്ചിരുന്നു. തുര്‍ക്കിയും മലേഷ്യയും പാകിസ്താനെ പിന്തുണയ്ക്കുകയും ചെയ്തു. ഇതിന് പിന്നാലെ ഇന്ത്യ ഇരു രാജ്യങ്ങളുമായുള്ള വ്യാപാര ബന്ധം തടഞ്ഞിരുന്നു. മലേഷ്യയില്‍ നിന്നുള്ള പാമോയില്‍ ഇറക്കുമതിയും ഇന്ത്യ അവസാനിപ്പിച്ചു. തുര്‍ക്കിയുടെ നീക്കത്തില്‍ ഇന്ത്യ കൂടുതല്‍ നടപടിയെടുക്കാന്‍ സാധ്യതയുണ്ട്.

പാകിസ്താന്‍ പാര്‍ലമെന്റിലെ സംയുക്ത സെഷനിലാണ് എര്‍ദോഗന്‍ കശ്മീര്‍ വിഷയം ഉന്നയിച്ചത്. ദ്വിദിന സന്ദര്‍ശനത്തിനാണ് എര്‍ദോഗന്‍ പാകിസ്താനിലെത്തിയത്. ഫിനാന്‍ഷ്യന്‍ ടാസ്‌ക് ഫോഴ്‌സ് നേരത്തെ പാകിസ്താനെ ഗ്രേ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇതില്‍ നിന്ന് പുറത്തുവരാനുള്ള പാകിസ്താന്റെ ശ്രമത്തെയും പിന്തുണയ്ക്കുമെന്ന് എര്‍ദോഗന്‍ പറഞ്ഞു. ഭീകരര്‍ക്ക് പാകിസ്താന്‍ ധനസഹായം നല്‍കുന്നുവെന്നാണ് ടാസ്്ക് ഫോഴ്‌സ് ഉന്നയിക്കുന്നത്. ഇന്ത്യ അടക്കം ഈ നടപടിയെ അംഗീകരിച്ചിരുന്നു.

കശ്മീര്‍ വിഷയം ബലം പ്രയോഗിക്കലുകളിലൂടെയും അടിച്ചമര്‍ത്തലുകളിലൂടെയും പരിഹരിക്കാനാവില്ലെന്ന് എര്‍ദോഗന്‍ പറഞ്ഞു. ദശാബ്ദങ്ങളായി ഞങ്ങളുടെ കശ്മീരി സഹോദരങ്ങള്‍ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുകാണ്. തെറ്റായ നയങ്ങളാണ് കാരണമെന്നും എര്‍ദോഗന്‍ വ്യക്തമാക്കി. പാകിസ്താന് കശ്മീര്‍ വിഷയം എത്രത്തോളം പ്രധാനപ്പെട്ടതാണോ, അത്രത്തോളം പ്രധാനപ്പെട്ടതാണ് തുര്‍ക്കിക്കും ആ വിഷയമെന്നും എര്‍ദോഗന്‍ പറഞ്ഞു. ഒന്നാം ലോക മഹായുദ്ധത്തില്‍ തുര്‍ക്കികളുടെ പ്രതിസന്ധികളുമായിട്ടാണ് എര്‍ദോഗന്‍ കശ്മീരികളുടെ പ്രശ്‌നത്തെ താരതമ്യം ചെയ്തത്.

തീവ്രവാദ ഗ്രൂപ്പുകളോട് അനുകമ്പയുള്ളയാളാണ്... പുല്‍വാമ പരാമര്‍ശത്തില്‍ രാഹുലിനെതിരെ ബിജെപി!!തീവ്രവാദ ഗ്രൂപ്പുകളോട് അനുകമ്പയുള്ളയാളാണ്... പുല്‍വാമ പരാമര്‍ശത്തില്‍ രാഹുലിനെതിരെ ബിജെപി!!

English summary
erdogan rakes up kashmir in pak parliament
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X