സ്വീഡന്റെയും ഫിന്‍ലാന്‍ഡിന്റെയും നാറ്റോ അംഗത്വ നീക്കം; പിന്തുണയ്ക്കാനാകില്ലെന്ന് എർദോഗൻ
ദില്ലി; നാറ്റോയില്‍ അംഗത്വമെടുക്കുന്നതിനുള്ള സ്വീഡന്റെയും ഫിന്‍ലാന്‍ഡിന്റെയും ശ്രമങ്ങളെ പിന്തുണക്കില്ലെന്ന് വ്യക്തമാക്കി തുര്‍ക്കി പ്രസിഡന്റ് തയ്യിബ് എർദോഗൻ. തീവ്രവാദ സംഘങ്ങളെ പിന്തുണക്കുന്ന നിലപാടാണ് ഇരു രാജ്യങ്ങൾക്കും ഉള്ളതെന്നും അതിനാൽ നീക്കത്തോട് യോജിക്കാനാകില്ലെന്നും എർദോഗൻ പറഞ്ഞു.
"ഞങ്ങൾക്ക് അനുകൂലമായ അഭിപ്രായമില്ല. സ്കാൻഡിനേവിയൻ രാജ്യങ്ങൾ തീവ്രവാദ സംഘടനകളുടെ ഗസ്റ്റ്ഹൗസ് പോലെയാണ് പ്രവർത്തിക്കുന്നത്, ഇസ്താംബൂളിൽ വെള്ളിയാഴ്ച പ്രാർത്ഥനയ്ക്ക് ശേഷം എർദോഗൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

1952-ൽ ഗ്രീസിന്റെ നാറ്റോ അംഗത്വത്തിന് പച്ചക്കൊടി കാട്ടി തുർക്കിയിലെ മുൻ ഭരണാധികാരികൾക്ക് തെറ്റ് കാണിച്ചു. തുർക്കി എന്ന നിലയിൽ വിഷയത്തിൽ വീണ്ടും അബദ്ധം കാണിക്കാൻഗ്രീസ് തങ്ങളുടെ നാറ്റോ അംഗത്വം തുര്‍ക്കിക്കെതിരെയാണ് പ്രയോഗിക്കുന്നതെന്നും എര്ദോഗന് കുറ്റപ്പെടുത്തി. ഞങ്ങൾ ആഗ്രഹിക്കുന്നില്ല, എർദോഗൻ പറഞ്ഞു.
കുർദിസ്ഥാൻ വർക്കേഴ്സ് പാർട്ടി (പികെകെ), സിറിയൻ കുർദിഷ് പീപ്പിൾസ് പ്രൊട്ടക്ഷൻ യൂണിറ്റുകൾ (വൈപിജി) എന്നിവയുൾപ്പെടെയുള്ള തീവ്രവാദ സംഘളുമായുള്ള ഇടപെടലിൽ നേരത്തേ തന്നെ സ്വീഡനെയും മറ്റ് പടിഞ്ഞാറൻ യൂറോപ്യൻ രാജ്യങ്ങളെയും തുർക്കി ആവർത്തിച്ച് വിമർശിച്ചിട്ടുണ്ട്. അതേസമയം, ഫിൻലാൻഡിനെയും സ്വീഡനെയും പിന്തുണയ്ക്കുന്ന നിലപാടാണ് യുഎസ് സ്വീകരിച്ചത്.
യുക്രൈനിലെ റഷ്യൻ അധിനിവേശത്തിന് പിന്നാലെയാണ് സ്വീഡനും ഫിൻലാന്റും നാറ്റോയിൽ അംഗമാകാനുള്ള നടപടികളിലേക്ക് കടന്നത്. യുക്രെയ്നിനെ ആക്രമിച്ച റഷ്യ ഏതുനിമിഷവും തങ്ങൾക്കു നേരെ തിരിഞ്ഞേക്കാമെന്ന ഭീതിയിലാണ് രാജ്യങ്ങൾ.
Recommended Video
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications