ഇറാന് പിന്തുണയുമായി ഉര്ദുഗാന്; ഇറാന്റെ സ്ഥിരത പ്രധാനം
അങ്കാറ: ഭരണകൂടത്തിനെതിരേ പ്രക്ഷോഭം തുടരുന്ന ഇറാന് പിന്തുണയുമായി തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉര്ദുഗാന് രംഗത്തെത്തി. ഇറാന്റെ സ്ഥിരതയെ രാജ്യം വിലമതിക്കുന്നതായി വ്യക്തമാക്കിയ ഉര്ദുഗാന്, പ്രക്ഷോഭകരോടുള്ള സമീപനത്തിന്റെ കാര്യത്തില്‍ ശരിയായ നിലപാടാണ് ഇറാന് പ്രസിഡന്റ് ഹസന് റൂഹാനി കൈക്കൊണ്ടതെന്ന് അഭിപ്രായപ്പെട്ടു. ഒരാഴ്ചയായി തുടരുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ തുര്‍ക്കി പ്രസിഡന്റ് ഇറാന് പ്രസിഡന്റുമായി ഫോണില്‍ സംസാരിച്ചതായി ഉര്‍ദുഗാന്റെ ഓഫീസ് അറിയിച്ചു. പ്രക്ഷോഭം ഏതാനും ദിവസങ്ങള്‍ക്കകം കെട്ടടങ്ങുമെന്ന് പ്രതീക്ഷിക്കുന്നതായി ഹസന് റൂഹാനി പ്രത്യാശ പ്രകടിപ്പിച്ചതായും ഓഫീസ് പ്രസ്താവനയില്‍ പറഞ്ഞു. ജനങ്ങള്‍ക്ക് പ്രതിഷോധിക്കാന്‍ അധികാരമുണ്ടെന്നും എന്നാല്‍ അക്രമം നടത്തുന്നവര്‍ക്കെതിരേ നടപടിയെടുക്കുമെന്നും റൂഹാനി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ഇറാന്റെ സ്ഥിരത തുര്‍ക്കിയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണെന്നും ഇറാനില്‍ വിദേശ ശക്തികള്‍ ഇടപെടുന്നത് തങ്ങള്‍ എതിരാണെന്നും തുര്‍ക്കി വിദേശകാര്യമന്ത്രി മൗലൂദ് കവുസോഗ്ലു ഒരു ടിവി ചാനലിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. ഇറാനില്‍ ഭരണമാറ്റം വേണമെന്നും അവിടത്തെ ജനങ്ങള്‍ ആ മാറ്റം സാധ്യമാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അമേരിക്കയും ഇസ്രായേലുമാണ് ഇറാനിലെ അശാന്തിക്ക് പിന്നിലെന്ന് ഇറാന് പ്രസിഡന്റിന്റെ പ്രസ്താവനയെ അംഗീകരിക്കുന്ന നിലപാടാണ് തുര്‍ക്കി വിദേശകാര്യമന്ത്രി കൈക്കൊണ്ടത്. 'ഇറാനിലെ പ്രക്ഷോഭങ്ങളെ പിന്തുണയ്ക്ക് രണ്ടാളുകളാണുള്ളത്- ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും'- അദ്ദേഹം പറഞ്ഞു.

സിറിയയുടെ കാര്യത്തില്‍ അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും ഈയിടെയായി ഇറാനും തുര്‍ക്കിയും തമ്മിലുള്ള ബന്ധം മെച്ചപ്പെട്ടതിന്റെ സൂചനയാണ് നിര്‍ണായക ഘട്ടത്തില്‍ ഇറാനോട് അനുഭാവപൂര്‍ണമായ നിലപാട് സ്വീകരിക്കാനുള്ള തുര്‍ക്കിയുടെ തീരുമാനമെന്ന് വിലയിരുത്തപ്പെടുന്നു. സിറിയന്‍ ആഭ്യന്തര സംഘത്തില്‍ വിരുദ്ധ ശക്തികളെയാണ് ഇറാനും തുര്‍ക്കിയും പിന്തുണയ്ക്കുന്നത്. ഇറാനുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യമാണ് തുര്‍ക്കി. മിഡിലീസ്റ്റിലെ സുപ്രധാന അറബിതര ശക്തികളാണ് ഈ രണ്ട് രാജ്യങ്ങളും.
-
ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖാംനഇ അധികാരമേറ്റു; ഉറ്റുനോക്കി ലോകം -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സൗദി അറേബ്യയ്ക്ക് തിരിച്ചടി കിട്ടിത്തുടങ്ങി; അരാംകോയുടെ ലാഭം ഇടിഞ്ഞു, ഇനിയും ഇടിഞ്ഞേക്കും -
കറുത്ത സ്വര്‍ണം നിറഞ്ഞ ഖാര്‍ഗ് ദ്വീപ്; ഇറാനില്‍ ട്രംപ് ഈ നീക്കം നടത്തുമോ, പെട്രോള്‍ 200 രൂപയാകും -
സൗദി അറേബ്യ കൈവിട്ട നീക്കത്തിന്; ക്രൂഡ് വില്‍പ്പനയില്‍ അപൂര്‍വ നീക്കം, ഇരട്ടനീക്കം ഫലം കാണും -
സ്വര്‍ണം മൂക്കു കുത്തി വീണു; വിപണി ഇടിയുന്നു, സ്വര്‍ണവില ഇനിയും കുറഞ്ഞേക്കും, ഇന്നത്തെ പവന് വില -
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ












Click it and Unblock the Notifications