കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാന് പിന്തുണയുമായി ഉര്‍ദുഗാന്‍; ഇറാന്റെ സ്ഥിരത പ്രധാനം

  • By Desk
Google Oneindia Malayalam News

അങ്കാറ: ഭരണകൂടത്തിനെതിരേ പ്രക്ഷോഭം തുടരുന്ന ഇറാന് പിന്തുണയുമായി തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്‍ രംഗത്തെത്തി. ഇറാന്റെ സ്ഥിരതയെ രാജ്യം വിലമതിക്കുന്നതായി വ്യക്തമാക്കിയ ഉര്‍ദുഗാന്‍, പ്രക്ഷോഭകരോടുള്ള സമീപനത്തിന്റെ കാര്യത്തില്‍ ശരിയായ നിലപാടാണ് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി കൈക്കൊണ്ടതെന്ന് അഭിപ്രായപ്പെട്ടു. ഒരാഴ്ചയായി തുടരുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ തുര്‍ക്കി പ്രസിഡന്റ് ഇറാന്‍ പ്രസിഡന്റുമായി ഫോണില്‍ സംസാരിച്ചതായി ഉര്‍ദുഗാന്റെ ഓഫീസ് അറിയിച്ചു. പ്രക്ഷോഭം ഏതാനും ദിവസങ്ങള്‍ക്കകം കെട്ടടങ്ങുമെന്ന് പ്രതീക്ഷിക്കുന്നതായി ഹസന്‍ റൂഹാനി പ്രത്യാശ പ്രകടിപ്പിച്ചതായും ഓഫീസ് പ്രസ്താവനയില്‍ പറഞ്ഞു. ജനങ്ങള്‍ക്ക് പ്രതിഷോധിക്കാന്‍ അധികാരമുണ്ടെന്നും എന്നാല്‍ അക്രമം നടത്തുന്നവര്‍ക്കെതിരേ നടപടിയെടുക്കുമെന്നും റൂഹാനി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

മലബാറിലെ മൊഞ്ചൻ ബസ്സുകൾക്ക് തിരിച്ചടി; ഇനി നിരത്തിലിറങ്ങാൻ യൂണിഫോമിടണം, എല്ലാ ബസ്സുകൾക്കും ഒരേ നിറംമലബാറിലെ മൊഞ്ചൻ ബസ്സുകൾക്ക് തിരിച്ചടി; ഇനി നിരത്തിലിറങ്ങാൻ യൂണിഫോമിടണം, എല്ലാ ബസ്സുകൾക്കും ഒരേ നിറം

ഇറാന്റെ സ്ഥിരത തുര്‍ക്കിയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണെന്നും ഇറാനില്‍ വിദേശ ശക്തികള്‍ ഇടപെടുന്നത് തങ്ങള്‍ എതിരാണെന്നും തുര്‍ക്കി വിദേശകാര്യമന്ത്രി മൗലൂദ് കവുസോഗ്ലു ഒരു ടിവി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഇറാനില്‍ ഭരണമാറ്റം വേണമെന്നും അവിടത്തെ ജനങ്ങള്‍ ആ മാറ്റം സാധ്യമാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അമേരിക്കയും ഇസ്രായേലുമാണ് ഇറാനിലെ അശാന്തിക്ക് പിന്നിലെന്ന് ഇറാന്‍ പ്രസിഡന്റിന്റെ പ്രസ്താവനയെ അംഗീകരിക്കുന്ന നിലപാടാണ് തുര്‍ക്കി വിദേശകാര്യമന്ത്രി കൈക്കൊണ്ടത്. 'ഇറാനിലെ പ്രക്ഷോഭങ്ങളെ പിന്തുണയ്ക്ക് രണ്ടാളുകളാണുള്ളത്- ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും'- അദ്ദേഹം പറഞ്ഞു.

iran3

സിറിയയുടെ കാര്യത്തില്‍ അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും ഈയിടെയായി ഇറാനും തുര്‍ക്കിയും തമ്മിലുള്ള ബന്ധം മെച്ചപ്പെട്ടതിന്റെ സൂചനയാണ് നിര്‍ണായക ഘട്ടത്തില്‍ ഇറാനോട് അനുഭാവപൂര്‍ണമായ നിലപാട് സ്വീകരിക്കാനുള്ള തുര്‍ക്കിയുടെ തീരുമാനമെന്ന് വിലയിരുത്തപ്പെടുന്നു. സിറിയന്‍ ആഭ്യന്തര സംഘത്തില്‍ വിരുദ്ധ ശക്തികളെയാണ് ഇറാനും തുര്‍ക്കിയും പിന്തുണയ്ക്കുന്നത്. ഇറാനുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യമാണ് തുര്‍ക്കി. മിഡിലീസ്റ്റിലെ സുപ്രധാന അറബിതര ശക്തികളാണ് ഈ രണ്ട് രാജ്യങ്ങളും.

English summary
erdogan says turkey values iranian stability
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X