• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കുര്‍ദുകളെ തകര്‍ത്തെറിയുമെന്ന് തുര്‍ക്കി.... യുദ്ധഭീഷണിയുമായി എര്‍ദോഗന്‍, സംഘര്‍ഷത്തിന് അയവില്ല

അങ്കാറ: സിറിയയില്‍ കുര്‍ദുകള്‍ക്ക് തന്ന സമയപരിധി അവസാനിച്ചാല്‍ യുദ്ധം ആരംഭിക്കുമെന്ന് തുര്‍ക്കി പ്രസിഡന്റ് രജബ് ത്വയിബ് എര്‍ദോഗന്‍. അതേസമയം കുര്‍ദുകളെ തകര്‍ത്തെറിയുമെന്നാണ് ഭീഷണി. അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപ് ഭരണകൂടത്തിനെതിരെ തുര്‍ക്കി വിഷയത്തില്‍ വിമര്‍ശനം കടുക്കുന്നതിനിടെയാണ് എര്‍ദോഗന്‍ പ്രകോപനപരമായ പ്രസ്താവന നടത്തിയിരിക്കുന്നത്.

സിറിയയിലെ സംഘര്‍ഷത്തിന് തല്‍ക്കാലം അയവുണ്ടാവില്ലെന്നാണ് സൂചന. കുര്‍ദുകള്‍ സേഫ് സോണ്‍ വിട്ട് പോകാനുള്ള സാധ്യതയും കുറവാണ്. കഴിഞ്ഞ ദിവസം വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും, സംഘര്‍ഷത്തിന് കുറവുണ്ടായിരുന്നില്ല. റാസ് അല്‍ ഐനില്‍ വന്‍ പോരാട്ടമാണ് നടന്നത്. ഐക്യരാഷ്ട്രസഭ സൂചിപ്പിച്ചത് പോലെ അഭയാര്‍ത്ഥി പ്രശ്‌നം രൂക്ഷമാകുന്നതിന്റെ സൂചനകളും കാണുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ

സൈന്യത്തെ കയറൂരിവിടും

സൈന്യത്തെ കയറൂരിവിടും

കുര്‍ദുകള്‍ക്കെതിരെ പൂര്‍ണ സജ്ജമായ സൈനിക ആക്രമണത്തിന് തുര്‍ക്കി തയ്യാറാണെന്ന് എര്‍ദോഗന്‍ പറയുന്നു. പക്ഷേ അത് കുര്‍ദുകള്‍ സേഫ് സോണ്‍ വിട്ട് പോയില്ലെങ്കില്‍ മാത്രമേ സംഭവിക്കുകയുള്ളൂ. തുര്‍ക്കിയുമായി അതിര്‍ത്തി പങ്കിടുന്ന കിഴക്കന്‍ സിറിയയുടെ ഭാഗങ്ങളില്‍ നിന്ന് കുര്‍ദുകള്‍ ഒഴിഞ്ഞുപോകണമെന്നാണ് എര്‍ദോഗന്റെ അന്തിമ മുന്നറിയിപ്പ്. എന്നാല്‍ കുര്‍ദുകള്‍ ഇതുവരെ മാറാനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയിട്ടില്ല.

120 മണിക്കൂര്‍

120 മണിക്കൂര്‍

120 മണിക്കൂറിനുള്ളില്‍ തുര്‍ക്കി സര്‍വ സന്നാഹങ്ങളുമായി ആക്രമണം നടത്തുമെന്ന് എര്‍ദോഗന്‍ പറഞ്ഞു. പറഞ്ഞ വാക്ക് പാലിക്കാന്‍ കുര്‍ദുകള്‍ ചൊവ്വാഴ്ച്ച വരെ സമയമുണ്ട്. സമയപരിധി കഴിയുന്ന അടുത്ത സെക്കന്റില്‍ കുര്‍ദുകള്‍ അനുഭവിക്കേണ്ടി വരും. തുര്‍ക്കിയിലെ വിമതരുമായി കുര്‍ദിഷ് സേനയ്ക്ക് ബന്ധമുണ്ടെന്നാണ് എര്‍ദോഗന്റെ വാദം. സിറിയക്ക് ഉള്ളില്‍ യുദ്ധത്തിലെ അഭയാര്‍ത്ഥികളെ പാര്‍പ്പിക്കാനുള്ള സൗകര്യം ഒരുക്കണുമെന്നാണ് എര്‍ദോഗന്‍ പറയുന്നത്. അതിനായിട്ടാണ് കുര്‍ദുകളെ ആട്ടിയോടിക്കുന്നത്.

ട്രംപ് പറയുന്നത്

ട്രംപ് പറയുന്നത്

സിറിയയില്‍ ഏറ്റുമുട്ടല്‍ തുടരുന്ന കാര്യത്തെ കുറിച്ച് അന്വേഷിച്ചെന്ന് ഡൊണാള്‍ഡ് ട്രംപ് പറയുന്നു. സ്‌നൈപര്‍മാരും ചില ബോംബിംഗ് സ്‌ക്വാഡുകളും അവിടെയുണ്ടെന്നും ഇവരെ പിന്‍വലിക്കുമെന്ന് എര്‍ദോഗന്‍ പറഞ്ഞതായും ട്രംപ് പറഞ്ഞു. അതേസമയം വെടിനിര്‍ത്തലിന് തുര്‍ക്കി തയ്യാറാണെന്ന് എര്‍ദോഗന്‍ പറഞ്ഞെന്ന് ട്രംപ് വ്യക്തമാക്കി. കുര്‍ദിഷ് സേനയ്ക്കും ഇത് തന്നെയാണ് വേണ്ടതെന്നും, അതിനായുള്ള ശ്രമങ്ങള്‍ തുടരുമെന്നും ട്രംപ് പറഞ്ഞു.

വമ്പന്‍ യുദ്ധത്തിലേക്ക്

വമ്പന്‍ യുദ്ധത്തിലേക്ക്

എര്‍ദോഗന്‍ പറഞ്ഞതിനേക്കാള്‍ കുറഞ്ഞ മേഖലയിലേ തങ്ങള്‍ നിലനില്‍ക്കുന്നുള്ളൂവെന്നും, ഒരിക്കലും സേഫ് സോണ്‍ വിട്ട് പോകില്ലെന്നും കുര്‍ദുകള്‍ പറഞ്ഞു. കുര്‍ദ് സൈന്യം മേഖലയില്‍ നിന്ന് വിട്ടുപോയിട്ടില്ലെന്നാണ് വ്യക്തമാകുന്നത്. രാത്രിയിലും വെടിവെപ്പും സ്‌ഫോടനങ്ങളും തുടരുന്നതായി മനുഷ്യാവകാശ സംഘടനകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ അടുത്ത 48 മണിക്കൂറില്‍ സിറിയ വീണ്ടും രക്തക്കളമാകുമെന്ന് ഉറപ്പായിരിക്കുകയാണ്.

അമേരിക്കയ്ക്ക് മൗനം

അമേരിക്കയ്ക്ക് മൗനം

തുര്‍ക്കിയുടെ സൈനിക നടപടിയില്‍ അമേരിക്ക കാര്യമായി പ്രതികരിച്ചിട്ടില്ല. അതേസമയം ട്രംപിനെതിരെ അമേരിക്കയില്‍ വന്‍ പ്രതിഷേധം നടക്കുകയാണ്. വെടിനിര്‍ത്തല്‍ വാക്കാല്‍ പ്രഖ്യാപിച്ചതോടെ ട്രംപ് ഉപരോധം പിന്‍വലിക്കാന്‍ തയ്യാറായെന്നാണ് വിമര്‍ശനം. എന്നാല്‍ സാമ്പത്തികമായി തുര്‍ക്കിയെ ബുദ്ധിമുട്ടിക്കുന്ന പദ്ധതികള്‍ ട്രംപ് നടപ്പാക്കേണ്ടി വരുമെന്നാണ് സൂചന. സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദ് റഷ്യന്‍ അധികൃതരുമായി സിറിയന്‍ പ്രശ്‌നം ചര്‍ച്ച ചെയ്തു.

വിമതരുടെ ചര്‍ച്ച

വിമതരുടെ ചര്‍ച്ച

സിറിയന്‍ വിമതരും ഡെമോക്രാറ്റിക് ഫോഴ്‌സസും തമ്മില്‍ ഒരു ഭാഗത്ത് ചര്‍ച്ച നടക്കുന്നുണ്ട്. ഇവര്‍ ആയുധം വെച്ച് കീഴടങ്ങി, റാസ് അല്‍ ഐന്‍ വിടാനാണ് ഒരുങ്ങുന്നത്. ഇവര്‍ സാധാരണക്കാരെ അതിര്‍ത്തി കടക്കാനും സഹായിക്കുകയാണ്. യുഎസ്സുമായുള്ള വെടിനിര്‍ത്തല്‍ തുര്‍ക്കി ലംഘിച്ചെന്ന് കുര്‍ദിഷ് സേന കുറ്റപ്പെടുത്തുന്നു. അതിര്‍ത്തിയില്‍ തടസ്സം സൃഷ്ടിക്കുകയാണ് തുര്‍ക്കിയെന്നും ഇവര്‍ കുറ്റപ്പെടുത്തുന്നു. സാധാരണക്കാരെ ഒഴിപ്പിക്കാന്‍ സുരക്ഷിതമായ മാര്‍ഗം ഒരുക്കാന്‍ തങ്ങള്‍ ശ്രമിച്ചെങ്കിലും തുര്‍ക്കിഷ് സൈന്യം അത് തടയുന്നുവെന്നും കുര്‍ദുകള്‍ പറഞ്ഞു.

സിറിയയില്‍ വെടിനിര്‍ത്തലിന് പിന്നാലെ പോരാട്ടം... സമാധാന ശ്രമം പാളിയോ? വ്യോമാക്രമണം ശക്തം

English summary
erdogan warns kurds as syria ceasefire gets intense
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X