കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാത്തിരുന്ന് മടുത്തു; യൂറോപ്യന്‍ യൂനിയന്‍ അംഗത്വത്തിനായി ഇനിയും യാചിക്കാനില്ലെന്ന് ഉര്‍ദുഗാന്‍

  • By Desk
Google Oneindia Malayalam News

പാരിസ്: യൂറോപ്യന്‍ യൂനിയന്‍ അംഗത്വം നേടുന്നതിനായുള്ള അനന്തമായ നടപടിക്രമങ്ങള്‍ പാലിച്ച് തുര്‍ക്കിക്ക് മടുത്തെന്നും അംഗത്വത്തിന് ഇനിയും യാചിക്കാനില്ലെന്നും തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്‍ വ്യക്തമാക്കി. ഫ്രാന്‍സ് സന്ദര്‍ശനത്തിനെത്തിയ അദ്ദേഹം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് തുര്‍ക്കിയെ പുറത്ത്‌നിര്‍ത്തുന്ന യൂറോപ്യന്‍ യൂനിയന്‍ നിലപാടിനോടുള്ള തന്റെ നീരസം പ്രകടിപ്പിച്ചത്.

പതിറ്റാണ്ടുകളുടെ കാത്തിരിപ്പ്

പതിറ്റാണ്ടുകളുടെ കാത്തിരിപ്പ്

ദയവായി ഞങ്ങളെ അംഗമാക്കൂ എന്ന് നിരന്തരമായി പറഞ്ഞുകൊണ്ടിരിക്കാന്‍ ഞങ്ങള്‍ക്കാവില്ല. തുര്‍ക്കിയെ യൂറോപ്യന്‍ യൂനിയന്‍ പടിക്കുപുറത്ത് കാത്തുനിര്‍ത്താന്‍ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി- അദ്ദേഹം പറഞ്ഞു.
1987ലാണ് യൂറോപ്യന്‍ യൂനിയനില്‍ അംഗത്വം നേടുന്നതിന് മുന്നോടിയായുള്ള യൂറോപ്യന്‍ യൂനിയന്‍ കമ്മ്യൂണിറ്റിയില്‍ അംഗത്വത്തിന് തുര്‍ക്കി അപേക്ഷിച്ചത്. 1997ല്‍ ഇ.യു അംഗത്വത്തിന് തുര്‍ക്കി അര്‍ഹത നേടി. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ 2005ലാണ് തുടങ്ങിയത്. എന്നാല്‍ പിന്നീട് നടപടിക്രമങ്ങളെല്ലാം നിര്‍ത്തിവയ്ക്കപ്പെടുകയായിരുന്നു.

ഇ.യു തടസ്സങ്ങള്‍ സൃഷ്ടിക്കുന്നു

ഇ.യു തടസ്സങ്ങള്‍ സൃഷ്ടിക്കുന്നു

'ഇ.യു അംഗത്വം അനന്തമായി നീളുന്നതിനെ കുറിച്ച് ചോദിച്ചാല്‍ യൂറോപ്യന്‍ യൂനിയന്‍ ഒന്നും മറുപടി പറയാറില്ല. യുറോപ്യന്‍ നയത്തിന്റെ 15 അധ്യായങ്ങള്‍ കാണിച്ചായിരുന്നു തുടക്കത്തില്‍ അവര്‍ തുര്‍ക്കിക്ക് അംഗത്വം നിഷേധിച്ചത്. എന്നാല്‍ ഇപ്പോള്‍ നിബന്ധനകളുടെ എണ്ണം 35 ആയി ഉയര്‍ന്നു'- ഉര്‍ദുഗാന്‍ പറഞ്ഞു. യൂറോപ്യന്‍ യൂനിയന്‍ നിലവാരത്തിലേക്ക് തുര്‍ക്കി ഉയരുന്നതിനാവശ്യമായ നിരവധി നവീകരണ പ്രവര്‍ത്തനങ്ങള്‍ അടങ്ങിയതാണ് 35 ചാപ്റ്ററുകള്‍.

അംഗത്വമല്ല, സഹകരണമാണ് പ്രധാനം

അംഗത്വമല്ല, സഹകരണമാണ് പ്രധാനം

അതേസമയം, യൂറോപ്യന്‍ യൂനിയന്‍ അംഗത്വം എന്നതിനെക്കാള്‍ യൂറോപ്യന്‍ രാജ്യങ്ങളുമായുള്ള സഹകരണത്തിനും പങ്കാളിത്തത്തിനുമാണ് തുര്‍ക്കി ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഫ്രാന്‍സ് കരുതുന്നതു പോലെ തുര്‍ക്കിയുടെയും തുര്‍ക്കി ജനതയുടെയും ഭാവി യൂറോപ്പിലാണെന്നാണ് തങ്ങളും കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മനുഷ്യാവകാശ ലംഘനങ്ങള്‍

മനുഷ്യാവകാശ ലംഘനങ്ങള്‍

2016ലെ അട്ടിമറിശ്രമങ്ങളില്‍ പങ്കാളികളായവരെന്ന് സംശയിക്കുന്ന ഫത്ഹുല്ല ഗുലന്റെ അനുയായികള്‍ക്കെതിരേ തുര്‍ക്കി ഭരണകൂടം തുടരുന്ന പ്രതികാരനടപടികളെ വിമര്‍ശിച്ച് നിരവധി ഇ.യു അംഗങ്ങള്‍ രംഗത്തെത്തിയിരുന്നു. രാഷ്ട്രീയ എതിരാളികളെ അടിച്ചമര്‍ത്താനുള്ള മറയായി അട്ടിമറി ശ്രമത്തെ ഭരണകൂടം ഉപയോഗിക്കുകയാണെന്നാണ് അവരുടെ ആരോപണം. എന്നാല്‍ നിയമവ്യവസ്ഥ നിലനില്‍ക്കുന്ന രാജ്യമാണ് തുര്‍ക്കിയെന്നും കോടതികള്‍ സ്വതന്ത്രമായാണ് രാജ്യത്ത് പ്രവര്‍ത്തിക്കുന്നതെന്നും ഉര്‍ദുഗാന്‍ വ്യക്തമാക്കി.

നിയമവാഴ്ച നിലനില്‍ക്കണമെന്ന് മാക്രോണ്‍

നിയമവാഴ്ച നിലനില്‍ക്കണമെന്ന് മാക്രോണ്‍

ഭീകരവാദത്തിനെതിരേ ശക്തമായ നിലപാട് സ്വീകരിക്കാന്‍ ജനാധിപത്യസംവിധാനത്തിന് സാധിക്കണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പറഞ്ഞു. കാരണം ജനങ്ങളുടെ സംരക്ഷണം രാഷ്ട്രത്തിന്റെ ഉത്തരവാദിത്തമാണ്. അതേസമയം, ജനാധിപത്യ ഭരണക്രമങ്ങള്‍ നിയമവാഴ്ച നടപ്പിലാക്കുന്നുവെന്ന് ഉറപ്പുവരുത്തേണ്ടത് അനിവാര്യമാണെന്നും മാക്രോണ്‍ വ്യക്തമാക്കി. അട്ടിമറി ശ്രമങ്ങള്‍ പരാജയപ്പെടുത്തിയ ശേഷം തുര്‍ക്കി പ്രസിഡന്റ് ഇതാദ്യമായാണ് ഫ്രാന്‍സ് സന്ദര്‍ശിക്കുന്നത്.

English summary
Erdugan said that they cant request any more for European union membership
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X