കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഛിന്നഗ്രഹ ഭീതി അവസാനിക്കുന്നില്ല.... ഭൂമിയെ ലക്ഷ്യമിട്ട് ഭീമാകാരന്‍ ഡിഡിമോസ്, മുന്നറിയിപ്പ് ഇങ്ങനെ

Google Oneindia Malayalam News

Recommended Video

cmsvideo
ഭൂമിയെ ലക്ഷ്യമിട്ട് ഭീമാകാരന്‍ ഡിഡിമോസ് വരുന്നു | Oneindia Malayalam

ലണ്ടന്‍: ഭൂമിയെ ലക്ഷ്യമിട്ട് വരുന്ന ഗോഡ് ഓഫ് കെയോസിനെ കുറിച്ചുള്ള വിവരങ്ങള്‍ കഴിഞ്ഞ ദിവസം നാസ പുറത്തുവിട്ടിരുന്നു. എന്നാല്‍ ഛിന്നഗ്രഹ ഭീഷണി ഇതിലൂടെ അവസാനിക്കുന്നില്ലെന്നാണ് യൂറോപ്പ്യന്‍ സ്‌പേസ് ഏജന്‍സിയുടെ കണ്ടെത്തല്‍. ഇവര്‍ നിര്‍ണായക വിവരങ്ങള്‍ നാസയുമായി പങ്കുവെക്കുന്നുണ്ട്. ഭൂമിയുമായി കൂട്ടിയിടിക്കാന്‍ നല്ല രീതിയില്‍ സാധ്യതയുള്ള ഇരട്ട ഛിന്നഗ്രങ്ങളാണ് ഉള്ളതെന്ന് ഇഎസ്എ പറയുന്നു.

അതേസമയം നാസ ബഹിരാകാശത്ത് നിന്ന് കണ്ടെത്തിയ വിവരങ്ങള്‍ ശാസ്ത്രജ്ഞരെ ഞെട്ടിച്ചിരിക്കുകയാണ്. ഇതിനെ നേരിടാന്‍ യാതൊരു സജ്ജീകരണങ്ങളും ഇല്ലെന്ന് നാസ സമ്മതിക്കുന്നു. അതേസമയം അതിവേഗമാണ് ഈ ഛിന്നഗ്രഹം നീങ്ങുന്നതെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. അതാണ് ഏറ്റവും വലിയ ആശങ്ക. ഛിന്നഗ്രഹം നിരന്തരം നിരീക്ഷിക്കാനുള്ള തയ്യാറെടുപ്പുകളാണ് ഇഎസ്എയും നാസയും നടത്തി കൊണ്ടിരിക്കുന്നത്.

ഭീമാകാരന്‍ ഡിഡിമോസ്

ഭീമാകാരന്‍ ഡിഡിമോസ്

രണ്ട് ഛിന്നഗ്രഹങ്ങളാണ് ഭൂമിയുടെ ഭ്രമണപഥത്തിലേക്ക് എത്തുന്നതെന്ന് യൂറോപ്പ്യന്‍ സ്‌പേസ് ഏജന്‍സി പറയുന്നു. ഡിഡിമോസ് എന്നാണ് ഇതിന്റെ പേര്. ഭൂമിയുമായി ചെറിയൊരു കൂട്ടിയിടി പോലും വലിയ ദുരന്തങ്ങള്‍ക്ക് കാരണാകും. ഡാസയുടെ ഡാര്‍ട്ട് ബഹിരാകാശവാഹനത്തിനൊപ്പം ഇഎസ്എയും പ്രത്യേക ദൗത്യ വാഹനത്തെ അയക്കുന്നുണ്ട്. ഇത് ഡിഡിമോസിന്റെ പ്രതലത്തില്‍ ഇടിച്ചിറങ്ങുകയും, ഛിന്നഗ്രഹത്തിന്റെ സഞ്ചാരം ഏത് ദിശയിലേക്കാണ് എന്ന് കണ്ടെത്തുകയും ചെയ്യുമെന്നാണ് നാസ പ്രതീക്ഷിക്കുന്നത്. ഇതിന്റെ പ്രതലം കൂടുതല്‍ പാറകഷ്ണങ്ങള്‍ നിറഞ്ഞതാണെങ്കില്‍ വിവരങ്ങള്‍ ലഭിക്കുന്നത് ഇനിയും വൈകും.

അപകട ലിസ്റ്റില്‍ രണ്ടാം സ്ഥാനം

അപകട ലിസ്റ്റില്‍ രണ്ടാം സ്ഥാനം

യൂറോപ്പ്യന്‍ സ്‌പേസ് ഏജന്‍സി ഭൂമി നേരിടുന്ന വലിയ വിപത്തായിട്ടാണ് ഛിന്നഗ്രഹത്തെ കാണുന്നത്. അപകടങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനമാണ് ഇതിന് നല്‍കിയിരിക്കുന്നത്. അതേസമയം ഡിഡിമോസ് അല്ലാതെ നില്‍ക്കുന്ന മറ്റൊരു ഭീഷണിയാണ് ഇതെന്നാണ് സൂചന. ഭൂമിയുമായി കൂട്ടിയിടിക്കാന്‍ സാധ്യത വളരെ കൂടുതലാണ്. 2006 ജെവൈ26 എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. 2073നും 2116നും ഇടയിലാണ് ഇത് ഭൂമിയെ ഇടിക്കാന്‍ സാധ്യതയുള്ളതെന്നാണ് ശാസ്ത്രജ്ഞര്‍ പ്രവചിക്കുന്നത്.

ആദ്യ ഭീഷണി

ആദ്യ ഭീഷണി

ഡിഡിമോസ് തന്നെയാണ് ആദ്യ ഭീഷണിയായി ശാസ്ത്രലോകം പറയുന്നു. ജോതിശാസ്ത്രജ്ഞ ബ്രയാന്‍ മേയ് ഇതിന്റെ വലിപ്പത്തെ കുറിച്ച് വെളിപ്പെടുത്തിയിട്ടുണ്ട്. ഇരട്ട ഛിന്നഗ്രഹത്തില്‍ ആദ്യത്തേത് വലിയ പര്‍വതത്തിന്റെ വലിപ്പമുള്ള വലിയ പാറക്ഷണങ്ങളാണ്. രണ്ടാമതേത് വലിയ പിരമിഡിന്റെ വലിപ്പമുള്ള പാറകഷ്ണങ്ങളാണ്. നാസയുടെ ഹീര ബഹിരാകാശ പേടകം ഇതിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. നിരവധി കാര്യങ്ങള്‍ ഇതിലൂടെ പുറം ലോകമറിയുമെന്ന് ബ്രയാന്‍ മേയ് പറയുന്നു.

എപ്പോള്‍ ഭൂമിയിലെത്തും

എപ്പോള്‍ ഭൂമിയിലെത്തും

ജെവൈ26 കൃത്യം ഭൂമിയിലെത്തുന്ന സമയവും യൂറോപ്പ്യന്‍ സ്‌പേസ് ഏജന്‍സി പ്രവചിച്ചിട്ടുണ്ട്. 2074 മെയ് രണ്ടിന് രാത്രി ഒന്‍പത് മണിയോടെ ഇത് ഭൂമിയുടെ ഭ്രമണപദത്തിലെത്തുമെന്നാണ് ഇഎസ്എ പറയുന്നത്. ഒരുപക്ഷേ വലിയൊരു കൂട്ടിയിടി ഉണ്ടായാല്‍ ഭൂമി ചിതറി പോകാന്‍ വരെ സാധ്യതയുണ്ട്. മുമ്പ് മഹാവിസ്‌ഫോടന സമയത്തുണ്ടായ മാറ്റം വരെ ഉണ്ടാവാനും. അതേസമയം ഭൂമിയെ ഈ ഛിന്നഗ്രഹം ഇടിക്കുന്നത് പല ഘടകങ്ങലെ ആശ്രയിച്ചാണെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.

യാര്‍ക്കോവ്‌സ്‌കി ഇഫക്ട്

യാര്‍ക്കോവ്‌സ്‌കി ഇഫക്ട്

യാര്‍ക്കോവസ്‌കി ഇഫ്ക്ട് കൂട്ടിയിടിക്ക് വലിയ സ്വാധീനം ചെലുത്തുമെന്നാണ് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത്. ഛിന്നഗ്രഹത്തിന്റെ പ്രദക്ഷിണത്തില്‍ ബാഹികമായോ ആന്തരികമായോ ഉണ്ടാവുന്ന താപം ഇതിന്റെ സഞ്ചാരപദം മാറ്റിയേക്കും. ഭൂഗുരുത്വാകര്‍ഷണ ദ്വാരമാണ് സഞ്ചാര പദം മാറ്റാവുന്ന മറ്റൊരു കാര്യം. ഇത് ബഹിരാകാശത്തെ ഒരു മേഖലയാണ്. സമീപത്തുള്ള ഗ്രഹത്തിന്റെ ഗുരുത്വാകര്‍ഷണ നീക്കം ഛിന്നഗ്രഹത്തിന്റെ സഞ്ചാരത്തെ സ്വാധീനിക്കാം. ജെവൈ26 ഭൂഗുരുത്വാകര്‍ഷണ ദ്വാരത്തിലൂടെ കടന്നുപോയാല്‍ ഭൂമിയുമായി നേരിട്ട് കൂട്ടിയിടി സംഭവിക്കാം.

ഭാഗ്യപരീക്ഷണം ഇങ്ങനെ

ഭാഗ്യപരീക്ഷണം ഇങ്ങനെ

ഛിന്നഗ്രഹം വലിയൊരു നഗരത്തിന്റെ വലിപ്പമുള്ളതോ, അതല്ലെങ്കില്‍ ഒരു ഗ്രഹത്തെ തകര്‍ക്കുന്നതോ ആയിട്ടുള്ള രീതിയിലേക്ക് എത്തിയിട്ടില്ലെന്നാണ് വിലയിരുത്തല്‍. ഭൂമിയുടെ അന്തരീക്ഷത്തില്‍ എത്തിയാല്‍ ഇത് ചിന്നിചിതറി പോകാനുള്ള സാധ്യതയാണ് കൂടുതലായുള്ളത്. അതേസമയം നാസയുടെ ബഹിരാകാശ പേടകം ഛിന്നഗ്രഹത്തിന്റെ ദിശമാറ്റാനും ശ്രമിക്കുന്നുണ്ട്. ഒരു പക്ഷേ ഭൂമിയിലെത്തുന്നതിന് മുമ്പ് ഇത് കത്തി തീരാനും സാധ്യതയുണ്ട്. പക്ഷേ ഇത് ഭൗമമധ്യത്തില്‍ വെച്ച് പൊട്ടിച്ചിതറിയാല്‍ വലിയ ദുരന്തങ്ങള്‍ സംഭവിച്ചേക്കാം. നേരത്തെ ഇത്തരമൊരു സംഭവം റഷ്യയില്‍ നടന്നപ്പോള്‍ ഏഴായിരം കെട്ടിടങ്ങള്‍ തകരുകയും 1500 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ഡൂംസ്‌ഡേ ഛിന്നഗ്രഹം ഭൂമിയിലേക്ക്, കൂട്ടിയിടിച്ചാല്‍ തരിപ്പണമാകും, എലോണ്‍ മസ്‌ക് പറയുന്നത് ഇങ്ങനെഡൂംസ്‌ഡേ ഛിന്നഗ്രഹം ഭൂമിയിലേക്ക്, കൂട്ടിയിടിച്ചാല്‍ തരിപ്പണമാകും, എലോണ്‍ മസ്‌ക് പറയുന്നത് ഇങ്ങനെ

English summary
esa detects asteroid with great chance of hitting earth
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X