ഇഎസ്പിഎന്‍ എംഎസ്എം കൂട്ടായ്മയില്‍ ഇന്ത്യയില്‍ പുതിയ സ്‌പോര്‍ട്‌സ് ചാനല്‍
ഇന്ത്യയിലെ കായിക പ്രേമികള്‍ക്ക് സന്തോഷ വാര്‍ത്ത. ലോകത്തെ എല്ലാ കായിക മാമാങ്കങ്ങളും വിരല്‍ത്തുമ്പില്‍ എത്തിക്കാന്‍ ഒരുങ്ങുകയാണ് സ്‌പോര്‍ട്‌സ് സംപ്രേക്ഷകരായ ഇഎസ്പിഎനും എംഎസ്എമ്മും.
ലോകത്തിലെ ഏറ്റവും വലിയ സ്‌പോര്‍ട്‌സ് സംപ്രേക്ഷകരായ ഇഎസ്പിഎന്‍ എംഎസ്എമ്മുമായി ചേര്‍ന്ന് ഇന്ത്യയില്‍ പുതിയ സ്‌പോര്‍ട്‌സ് ചാനല്‍ ആരംഭിക്കാന്‍ പോകുകയാണ്. എംഎസ്എമ്മിന്റെ കീഴിലുള്ള സോണി കിക്‌സ് ഇനി സോണി ഇഎസ്പിഎന്‍ എന്ന പുതിയ സ്‌പോര്‍ട്‌സ് ചാനലായി അടുത്ത മാസത്തില്‍ സംപ്രേക്ഷണം തുടങ്ങും.

ക്രിക്കറ്റ്,ഫുഡ്‌ബോള്‍, ടെന്നിസ്, ബാസ്‌ക്കറ്റ് ബോള്‍ എന്നിങ്ങനെ ലോകത്തിലെ എല്ലാ സ്‌പോര്‍ട്‌സ് വിഭാഗങ്ങളും ലഭ്യമാകുന്ന വെബ്‌സൈറ്റും ആപ്ലിക്കേഷനുകളും ആരംഭിക്കുന്നുണ്ട്.












Click it and Unblock the Notifications