സൈനിക മേധാവി വെടിയേറ്റ് മരിച്ചു... ഗവർണറും കൊല്ലപ്പെട്ടു; പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തു
ആഡിസ് അബാബ(എത്യോപ്യ): എത്യോപ്യന്‍ സൈനിക മേധാവി വെടിയേറ്റ് മരിച്ചു. അദ്ദേഹത്തിന്റെ സുരക്ഷാ ജീവനക്കാര്‍ തന്നെ ആയിരുന്നു വെടിയുതിര്‍ത്തത്. രാജ്യ തലസ്ഥാനമായ ആഡിസ് അബാബയില്‍ വച്ചായിരുന്നു സംഭവം. ജനറല്‍ സിയറെ മെകോന്നെന് ആണ് കൊല്ലപ്പെട്ടത്.
മറ്റൊരു സൈനിക ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടിട്ടുണ്ട്. എത്യോപ്യയുടെ കിഴക്കന്‍ അംഹാര മേഖലയില്‍ അട്ടിമറി ശ്രമം തടയുന്നതിനിടെ ആയിരുന്നു സൈനിക മേധാവിയ്ക്ക് നേര്‍ക്കുള്ള ആക്രമണം. സൈനിക മേധാവിയുടെ മരണം സ്ഥിരീകരിച്ച് പ്രധാനമന്ത്രി അബിയ് അഹമ്മദ് ആണ് രാജ്യത്തെ അഭിസംബോധ ചെയ്തത്.

അംഹാരയില്‍ സ്ഥിതിഗതികള്‍ കുറച്ചായി നിയന്ത്രണാതീതം ആണ്. പ്രദേശിക ഗവര്‍ണര്‍ അംബാച്യൂ മെക്കോനെനും അദ്ദേഹത്തിന്റെ ഉപദേശകനും അവിടെ വെടിയേറ്റ് മരിച്ചിരുന്നു. അറസ്റ്റുകള്‍ക്ക് ശേഷം സ്ഥിതിഗതികള്‍ ശാന്തമാണെന്നാണ് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ടെങ്കിലും ലോക രാജ്യങ്ങള്‍ എത്യോപ്യയെ സസൂക്ഷ്മം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. എംബസി ജീവനക്കാരോട് ഓഫീസിന് പുറത്തിറങ്ങരുതെന്ന് അമേരിക്ക നിര്‍ദ്ദേശിച്ചിട്ടുണ്ട്.
രാജ്യത്തെ വിഭജിക്കാനൊരുങ്ങി നില്കുന്ന പൈശാചിക ശക്തികളെ ഒരുമിച്ച് നേരിടണം എന്നാണ് പ്രധാനമന്ത്രി ടിവിയിലൂടെ ജനങ്ങളോട് ആവശ്യപ്പെട്ടത്. ഗോത്രവര്‍ഗ്ഗങ്ങള്‍ തമ്മിലുള്ള കലാപങ്ങള്‍ ഏറ്റവും രൂക്ഷമായ പ്രദേശങ്ങളില്‍ ഒന്നാണ് അംഹാരയും മറ്റ് പ്രദേശങ്ങളും. ആഭ്യന്തര സംഘര്‍ഷങ്ങള്‍ കുറയ്ക്കുന്നതിനായുളള നടപടികളുമായി മുന്നോട്ട് പോകുകയായിരുന്നു പ്രധാനമന്ത്രി അബിയ്. രാഷ്ട്രീയ തടവുകാരെ സ്വതന്ത്രരാക്കിക്കൊണ്ടും രാഷ്ട്രീയ പാര്‍ട്ടികളുടെ നിരോധനങ്ങള്‍ നീക്കിയും ജനകീയത നേടിയ നേതാവാണ് ഇദ്ദേഹം. കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തിയ ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അബിയ് അഹമ്മദിന്റെ നീക്കം ഏറെ പ്രശംസ നേടുകയും ചെയ്തിരുന്നു.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications