കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൈനിക മേധാവി വെടിയേറ്റ് മരിച്ചു... ഗവർണറും കൊല്ലപ്പെട്ടു; പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തു

Google Oneindia Malayalam News

ആഡിസ് അബാബ(എത്യോപ്യ): എത്യോപ്യന്‍ സൈനിക മേധാവി വെടിയേറ്റ് മരിച്ചു. അദ്ദേഹത്തിന്റെ സുരക്ഷാ ജീവനക്കാര്‍ തന്നെ ആയിരുന്നു വെടിയുതിര്‍ത്തത്. രാജ്യ തലസ്ഥാനമായ ആഡിസ് അബാബയില്‍ വച്ചായിരുന്നു സംഭവം. ജനറല്‍ സിയറെ മെകോന്നെന്‍ ആണ് കൊല്ലപ്പെട്ടത്.

അവനവന്‍ കുരുക്കിയ കുരുക്കില്‍ ബിനോയ് കോടിയേരി... യുവതിയ്ക്ക് നല്‍കിയത് ലക്ഷങ്ങള്‍, തെളിവുകള്‍അവനവന്‍ കുരുക്കിയ കുരുക്കില്‍ ബിനോയ് കോടിയേരി... യുവതിയ്ക്ക് നല്‍കിയത് ലക്ഷങ്ങള്‍, തെളിവുകള്‍

മറ്റൊരു സൈനിക ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടിട്ടുണ്ട്. എത്യോപ്യയുടെ കിഴക്കന്‍ അംഹാര മേഖലയില്‍ അട്ടിമറി ശ്രമം തടയുന്നതിനിടെ ആയിരുന്നു സൈനിക മേധാവിയ്ക്ക് നേര്‍ക്കുള്ള ആക്രമണം. സൈനിക മേധാവിയുടെ മരണം സ്ഥിരീകരിച്ച് പ്രധാനമന്ത്രി അബിയ് അഹമ്മദ് ആണ് രാജ്യത്തെ അഭിസംബോധ ചെയ്തത്.

Ethiopia

അംഹാരയില്‍ സ്ഥിതിഗതികള്‍ കുറച്ചായി നിയന്ത്രണാതീതം ആണ്. പ്രദേശിക ഗവര്‍ണര്‍ അംബാച്യൂ മെക്കോനെനും അദ്ദേഹത്തിന്റെ ഉപദേശകനും അവിടെ വെടിയേറ്റ് മരിച്ചിരുന്നു. അറസ്റ്റുകള്‍ക്ക് ശേഷം സ്ഥിതിഗതികള്‍ ശാന്തമാണെന്നാണ് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ടെങ്കിലും ലോക രാജ്യങ്ങള്‍ എത്യോപ്യയെ സസൂക്ഷ്മം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. എംബസി ജീവനക്കാരോട് ഓഫീസിന് പുറത്തിറങ്ങരുതെന്ന് അമേരിക്ക നിര്‍ദ്ദേശിച്ചിട്ടുണ്ട്.

രാജ്യത്തെ വിഭജിക്കാനൊരുങ്ങി നില്‍കുന്ന പൈശാചിക ശക്തികളെ ഒരുമിച്ച് നേരിടണം എന്നാണ് പ്രധാനമന്ത്രി ടിവിയിലൂടെ ജനങ്ങളോട് ആവശ്യപ്പെട്ടത്. ഗോത്രവര്‍ഗ്ഗങ്ങള്‍ തമ്മിലുള്ള കലാപങ്ങള്‍ ഏറ്റവും രൂക്ഷമായ പ്രദേശങ്ങളില്‍ ഒന്നാണ് അംഹാരയും മറ്റ് പ്രദേശങ്ങളും. ആഭ്യന്തര സംഘര്‍ഷങ്ങള്‍ കുറയ്ക്കുന്നതിനായുളള നടപടികളുമായി മുന്നോട്ട് പോകുകയായിരുന്നു പ്രധാനമന്ത്രി അബിയ്. രാഷ്ട്രീയ തടവുകാരെ സ്വതന്ത്രരാക്കിക്കൊണ്ടും രാഷ്ട്രീയ പാര്‍ട്ടികളുടെ നിരോധനങ്ങള്‍ നീക്കിയും ജനകീയത നേടിയ നേതാവാണ് ഇദ്ദേഹം. കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തിയ ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അബിയ് അഹമ്മദിന്റെ നീക്കം ഏറെ പ്രശംസ നേടുകയും ചെയ്തിരുന്നു.

English summary
Ethiopia Army Chief Gen Seare Mekonnen shot dead in coup bid attack
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X