കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി കോടീശ്വരനെ വിട്ടയക്കുന്നു; ആറ് മാസത്തിന് ശേഷം!! ആഫ്രിക്കയില്‍ ആഘോഷം, കൂടെ 1000 പേരും

Google Oneindia Malayalam News

റിയാദ്/അഡിസ് അബാബ: മാസങ്ങളായി സൗദി അറേബ്യയില്‍ തടവിലാണ് ശതകോടീശ്വരനായ മുഹമ്മദ് അല്‍ അമൗദി. കഴിഞ്ഞ നവംബറില്‍ നടന്ന കൂട്ട അറസ്റ്റില്‍ തടവിലാക്കപ്പെട്ടതാണ് ഇദ്ദേഹത്തെ. അല്‍ വലീദ് ബിന്‍ തലാല്‍ രാജകുമാരന്‍ ഉള്‍പ്പെടെയുള്ള പ്രമുഖരെ വിട്ടയച്ചപ്പോഴും മുഹമ്മദിനെ വിട്ടയക്കാന്‍ സൗദി തയ്യാറായിരുന്നില്ല. ആഫ്രിക്കയിലെ ഏറ്റവും വലിയ കോടീശ്വരനാണ് ഇദ്ദേഹം. സ്വന്തമായി സ്വര്‍ണഖനിയും കോടികളുടെ വ്യവസായവുമെല്ലാമുള്ള ധനികന്‍. സൗദി അറേബ്യയില്‍ കുടുംബ വേരുള്ള ഇദ്ദേഹത്തിന്റെ അറസ്റ്റ് ആഫ്രിക്കയെ മൊത്തത്തില്‍ ആശങ്കയിലാഴ്ത്തിയിരുന്നു. തുടര്‍ന്ന് ആഫ്രിക്കന്‍ ലോബി നടത്തിയ നീക്കമാണിപ്പോള്‍ വിജയം കാണുന്നത്. ആരാണ് ആഫ്രിക്ക അടക്കി ഭരിക്കുന്ന മുഹമ്മദ് എന്ന് വിശദീകരിക്കാം...

പ്രധാനമന്ത്രി പറയുന്നു

പ്രധാനമന്ത്രി പറയുന്നു

മുഹമ്മദ് അല്‍ അമൗദിയുടെ മോചനത്തെ സംബന്ധിച്ച് എത്യോപ്യന്‍ പ്രധാനമന്ത്രിയാണ് അറിയിച്ചത്. എത്യോപ്യക്കാരനാണ് മുഹമ്മദ്. കഴിഞ്ഞ നവംബറിലാണ് സൗദി പോലീസ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. വിട്ടയക്കണമെന്ന എത്യോപ്യയുടെ ആവര്‍ത്തിച്ചുള്ള അപേക്ഷ ഒടുവില്‍ സൗദി അംഗീകരിച്ചുവെന്നാണ വിവരം.

വിട്ടയക്കണമെന്നാവശ്യപ്പെട്ട് പ്രത്യേക സംഘം

വിട്ടയക്കണമെന്നാവശ്യപ്പെട്ട് പ്രത്യേക സംഘം

സൗദി കിരീടവകാശി മുഹമ്മദ് ബിന്‍സല്‍മാന്റെ നേതൃത്വത്തിലുള്ള അഴിമതി വിരുദ്ധ ഏജന്‍സിയാണ് മുഹമ്മദ് അല്‍ അമൗദി ഉള്‍പ്പെടെയുള്ള കോടീശ്വരന്‍മാരെ അറസ്റ്റ് ചെയ്തിരുന്നത്. എത്യോപ്യന്‍ സംഘം അടുത്തിടെ സൗദിയിലെത്തി കിരീടവകാശിയുമായി ചര്‍ച്ച നടത്തിരുന്നു. ഈ ചര്‍ച്ചയിലാണ് ഇദ്ദേഹത്തെ വിട്ടയക്കാന്‍ ധാരണയായതത്രെ.

കോടികളുടെ വ്യവസായം

കോടികളുടെ വ്യവസായം

എത്യോപ്യന്‍ പ്രധാനമന്ത്രി അബി അഹ്മദ് ആണ് മുഹമ്മദിന്റെ മോചനത്തെ കുറിച്ചുള്ള വിവരം പുറത്തുവിട്ടത്. ഉടന്‍ അദ്ദേഹം എത്യോപ്യയില്‍ എത്തുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. എത്യോപ്യയില്‍ മാത്രമല്ല, ആഫ്രിക്കയിലും യൂറോപ്പിലും സൗദിയിലുമടക്കം കോടികളുടെ വ്യവസായമുള്ള മുഹമ്മദ് അല്‍ അമൗദി ആരാണ് എന്നത് സംബന്ധിച്ച് അറിയേണ്ടതു തന്നെ.

സൗദി ബന്ധം ഇങ്ങനെ

സൗദി ബന്ധം ഇങ്ങനെ

എത്യോപ്യയിലാണ് ഇദ്ദേഹത്തിന്റെ ജനനം. പിതാവ് സൗദിക്കാരനാണ്. മാതാവ് എത്യോപ്യക്കാരിയും. സ്വീഡന്റെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണ കമ്പനിയായ പ്രീം എബി മുഹമ്മദ് അല്‍ അമൗദിയുടേതാണ്. യൂറോപ്പില്‍ റിയല്‍ എസ്റ്റേറ്റ് രംഗത്തും മറ്റും കോടികളുടെ വ്യവസായമുണ്ട് ഇദ്ദേഹത്തിന്.v

 ആഫ്രിക്കയുടെ സുല്‍ത്താന്‍

ആഫ്രിക്കയുടെ സുല്‍ത്താന്‍

എത്യോപ്യയിലെ ഏറ്റവും വലിയ സ്വകാര്യ നിക്ഷേപകനാണ് മുഹമ്മദ് അല്‍ അമൗദി. നിരവധി ഹോട്ടലുകളുടെ ഉടമയാണ് ഇദ്ദേഹം. ഒരു സ്വര്‍ണ ഖനിയുണ്ട്. ആഫ്രിക്കയിലെ കാപ്പി, അരി കാര്‍ഷിക മേഖല കൈയ്യടക്കി വച്ചിരിക്കുന്നത് മുഹമ്മദ് അല്‍ അമൗദിയാണ്. ഇദ്ദേഹത്തെ മാത്രമല്ല സൗദി അറേബ്യ വിട്ടയക്കാന്‍ ഒരുങ്ങുന്നത്.

1000 തടവുകാരെയും

1000 തടവുകാരെയും

സൗദിയിലെ ജയിലുകളില്‍ കഴിയുന്ന 1000 എത്യോപ്യന്‍ തടവുകാരെ വിട്ടയക്കാനും സൗദി അറേബ്യ തീരുമാനിച്ചിട്ടുണ്ട്. എത്യോപ്യന്‍ പ്രധാനമന്ത്രിയുടെ അപേക്ഷ മാനിച്ചാണിത്. റിയാദില്‍ സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി സൗദി കിരീവകാശിയുമായി ഈ മാസം 18നാണ് ചര്‍ച്ച നടത്തിയത്.

അഞ്ച് ലക്ഷം പേര്‍

അഞ്ച് ലക്ഷം പേര്‍

അഞ്ച് ലക്ഷം എത്യോപ്യക്കാരാണ് സൗദിയില്‍ അനധികൃതമായി താമസിക്കുന്നത്. ഇതില്‍ പിടികൂടിയ 160000 പേരെ നാട്ടിലേക്ക് കയറ്റിവിട്ടു. ഒട്ടേറെ പേര്‍ സൗദി ജയിലുകളില്‍ കഴിയുകയാണ്. നേരത്തെ സൗദി അഴിമതിയുടെ പേരില്‍ പിടികൂടിയ കോടീശ്വരന്മാരില്‍ ഏകദേശം എല്ലാവരെയും വിട്ടയച്ചിട്ടുണ്ട്. ഏതാനും ചിലര്‍ മാത്രമാണ് ഇപ്പോള്‍ തടവിലുള്ളത്.

ചരിത്രം തിരുത്തി സൗദി

ചരിത്രം തിരുത്തി സൗദി

കൂട്ട അറസ്റ്റ് എല്ലാവരെയും ഞെട്ടിക്കുന്ന ഒന്നായിരുന്നു. സാമ്പത്തിക തിരിമറി നടത്തുന്നവരോട് വിട്ടുവീഴ്ച്ചയില്ലെന്ന പ്രഖ്യാപനമായയിരുന്നു അറസ്റ്റ്. സൗദി അറേബ്യയുടെ ചരിത്രം മാറുകയാണെന്ന് നിരീകര്‍ വിലയിരുത്തിയ സംഭവമായിരുന്നു ഇത്. രാജകുടുംബത്തിലുള്ളവരുടെ തെറ്റുകളും കുറവുകളും കണ്ടില്ലെന്ന് നടിക്കുന്ന ഒരു രീതിയിലായിരുന്നു ഇതുവരെ. എന്നാല്‍ കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഈ പദവിയില്‍ എത്തിയതോടെ കാര്യങ്ങള്‍ മാറി മറിഞ്ഞിരിക്കുന്നു. തെറ്റുകള്‍ ആര് ചെയ്താലും ഫലം അനുഭവിക്കേണ്ടി വരുമെന്ന സാഹചര്യമാണിപ്പോള്‍.

കൈയ്യടി ലഭിച്ചത്

കൈയ്യടി ലഭിച്ചത്

സാധാരണക്കാര്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെ ധൈര്യത്തെ വാനോളം പുകഴ്ത്തുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. സൗദിയിലെയും അയല്‍രാജ്യങ്ങളിലെയും പത്രങ്ങള്‍ നടപടിയെ പിന്തുണച്ചു രംഗത്തെത്തിയിരുന്നു. കൂടാതെ സോഷ്യല്‍ മീഡിയയിലും രാജകുമാരന് മികച്ച പിന്തുണ ലഭിച്ചു. സൗദിയുടെ ചരിത്രം മാറുകയാണെന്നാണ് സംഭവത്തെ കുറിച്ച് ലണ്ടന്‍ കേന്ദ്രമായുള്ള നിരീക്ഷണ വിഭാഗമായ ഛതം ഹൗസിന്റെ ജെയ്ന്‍ കിന്നിന്‍മോണ്ട് അഭിപ്രായപ്പെട്ടത്. ഇപ്പോള്‍ ഫോബ്‌സ് തിരഞ്ഞെടുത്ത ശക്തരായ 10 പേരില്‍ ബിന്‍ സല്‍മാന്‍ രാജകുമാരനും ഉള്‍പ്പെടും.

കൂടെ വിമര്‍ശനവുമുണ്ട്

കൂടെ വിമര്‍ശനവുമുണ്ട്

മുഹമ്മദ് രാജകുമാരന്‍ പുതിയ ഭരണരീതിയാണ് ആവിഷ്‌കരിക്കുന്നത്. രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുന്നതിന് അദ്ദേഹം വിശാലമായ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിനോടൊപ്പം തന്നെയാണ് അഴിമതി വിരുദ്ധ നീക്കങ്ങളും ശക്തമാക്കിയിരിക്കുന്നത്. എന്നാല്‍ ഈ നീക്കം അധികാരം ഉറപ്പിക്കാനും വിമര്‍ശനങ്ങളെ ഇല്ലാതാക്കാനുമുള്ള കിരീടവകാശിയുടെ തന്ത്രമാണിതെന്നും പറയുന്നവരുണ്ട്. ഒട്ടേറെ ശ്രദ്ധിക്കപ്പെട്ട പരിഷ്‌കാരങ്ങളാണ് അടുത്തിടെ സൗദി നടപ്പാക്കിയത്.

English summary
Ethiopia Lobbies for Release of Billionaire in Saudi Arabia
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X