കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സമാധാന നൊബേല്‍ എത്യോപ്യന്‍ പ്രധാനമന്ത്രി അബി അഹമ്മദിന്, എറിത്രിയന്‍ കരാറിന് അംഗീകാരം

Google Oneindia Malayalam News

സ്റ്റോക്‌ഹോം: സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം എത്യോപ്യന്‍ പ്രധാനമന്ത്രി അബി അഹമ്മദിന്. സമാധാനം പുനസ്ഥാപിക്കുന്നതിനും അന്താരാഷ്ട്ര സഹകരണത്തിനുമാണ് അദ്ദേഹം പുരസ്‌കാരത്തിന് അര്‍ഹനായത്. പ്രധാനമായും അയല്‍രാജ്യമായ എറിത്രിയയുമായി സമാധാന കരാര്‍ ഉണ്ടാക്കിയതാണ് അബി അഹമ്മദിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. അധികാരത്തിലെത്തിയ ശേഷം അഹമ്മദ് നിരവധി പുരോഗമനപരമായ കാര്യങ്ങള്‍ എത്യോപ്യയില്‍ നടപ്പാക്കി വരുന്നത്.

1

സ്ത്രീ ശാക്തീകരണത്തിലും അഹമ്മദിന്റെ പങ്ക് എടുത്ത് പറയേണ്ടതുണ്ട്. രാഷ്ട്രീയത്തില്‍ സ്ത്രീകളുടെ പങ്ക് വര്‍ധിപ്പിച്ചതിന്റെ അഹമ്മദ് ഭരണത്തില്‍ വന്ന ശേഷമാണ്. എത്യോപ്യയിലെ 20 മന്ത്രിപദത്തില്‍ പകുതി മന്ത്രിമാര്‍ സ്ത്രീകളാണ്. രാജ്യത്തെ പ്രതിരോധ മന്ത്രി പദത്തില്‍ ആദ്യമായി വനിത എത്തുന്നതും അബി അഹമ്മദിന്റെ കാലത്താണ്. അബി അഹമ്മദ് അധികാരത്തിലെത്തിയ ശേഷം വളരെ വേഗത്തിലാണ് സമാധാന ഉടമ്പടി ഉണ്ടായതെന്ന് നൊബേല്‍ കമ്മിറ്റി വിലയിരുത്തി.

2018 എപ്രിലിലാണ് അബി അഹമ്മദ് എത്യോപ്യന്‍ പ്രധാനമന്ത്രിയാവുന്നത്. തുടര്‍ന്ന് എറിത്രിയയുമായി സമാധാന ചര്‍ച്ചകള്‍ക്ക് അദ്ദേഹം തുടക്കമിടുകയായിരുന്നു. ഇതിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മില്‍ ശത്രുത മറന്ന് സമാധാന കരാറിലെത്തുകയായിരുന്നു. 2002ലെ അന്താരാഷ്ട്ര അതിര്‍ത്തി കമ്മീഷന്റെ ആര്‍ബിട്രേഷന്‍ വിധി അംഗീകരിക്കാനുള്ള സന്നദ്ധത അഹമ്മദ് കാണിച്ചത് വലിയ നേട്ടമാണെന്ന് നൊബേല്‍ കമ്മിറ്റി വിലയിരുത്തി.

നൊബേല്‍ പുരസ്‌കാരം എത്യോപ്യക്ക് അഭിമാന നേട്ടമാണെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് കുറിച്ചു. അബി അഹമ്മദിന്റെ തീരുമാനങ്ങള്‍ ജനങ്ങള്‍ക്ക് നല്ലൊരു ജീവിതവും, മികച്ച ഭാവിയും വാഗ്ദാനം ചെയ്യുന്നു. ആദ്യത്തെ 100 ദിവസം പ്രധാനമന്ത്രിയെന്ന നിലയില്‍ അദ്ദേഹം ഉപയോഗപ്പെടുത്തിയത് അടിയന്തരാവസ്ഥ പിന്‍വലിക്കാനാണ്. രാഷ്ട്രീയ തടവുകാര്‍ക്ക് സ്വാതന്ത്ര്യം നല്‍കുകയും, മാധ്യമ സെന്‍ഷര്‍ഷിപ്പ് പിന്‍വലിക്കുകയും, പ്രതിപക്ഷത്തെ നിയമത്തിന് കീഴില്‍ കൊണ്ടുവരികയും ചെയ്തു. അഴിമതിക്കാരായ സൈനിക, നേതാക്കളെ പുറത്താക്കുകയും ചെയ്തു. ഇതെല്ലാം അദ്ദേഹത്തിന്റെ മനസാന്നിധ്യം കൊണ്ടാണ് സാധിച്ചതെന്നും കമ്മിറ്റി വിലയിരുത്തി.

 സാഹിത്യ നൊബേല്‍ പീറ്റര്‍ ഹാന്‍ഡ്‌കെയ്ക്ക്.... 2018ലെ പുരസ്‌കാരം ഓള്‍ഗ തുക്കാര്‍സുക്കിന് സാഹിത്യ നൊബേല്‍ പീറ്റര്‍ ഹാന്‍ഡ്‌കെയ്ക്ക്.... 2018ലെ പുരസ്‌കാരം ഓള്‍ഗ തുക്കാര്‍സുക്കിന്

English summary
Ethiopian PM Abiy Ahmed Wins 2019 Nobel Peace Prize
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X