കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇത്തിഹാദ് റെയിലിൽ പ്രവാസികൾക്ക് സുഖയാത്ര; ഗതാഗതക്കുരിക്കില്ല; 7 എമിറേറ്റുകളെ ബന്ധിപ്പിക്കും; അറിയാം

ഇത്തിഹാദ് റെയിലിൽ പ്രവാസികൾക്ക് സുഖയാത്ര; ഗതാഗതക്കുരിക്കില്ല; 7 എമിറേറ്റുകളെ ബന്ധിപ്പിക്കും; അറിയാം

Google Oneindia Malayalam News

അബുദാബി: ഇത്തിഹാദ് റെയിലിൽ പരീക്ഷണ അടിസ്ഥാനത്തിലുളള ട്രെയിൻ ഓടി തുടങ്ങി. യു എ ഇയുടെ പ്രധാന പദ്ധതികളിൽ ഒന്നാണ് ഇത്തിഹാദ് റെയിൽ. ദുബായിലേക്കാണ് ട്രെയിൻ ഓടി തുടങ്ങിയത്. അബുദാബിയിൽ നിന്നായിരുന്നു യാത്രയുടെ തുടക്കം.പദ്ധതി പൂർണമാകുന്നതിലൂടെ യു എ ഇ മരുഭൂമിയുടെ മനോഹരമായ കാഴ്ചകൾ കണ്ടു യാത്രക്കാർക്ക് ഈ ട്രെയിൻ യാത്ര ആസ്വദിക്കാം.

യാത്രാ ട്രെയിനിന്റെ ആദ്യ ചിത്രവും ഇത്തിഹാദ് റെയിൽ പുറത്തു വിട്ടിരുന്നു. 7 എമിറേറ്റുകളെയും തമ്മിൽ ബന്ധിപ്പിക്കുന്നതാണ് ഇത്തിഹാദ് റെയിൽ. 2024 അവസാനത്തോടെ രാജ്യം മുഴുവൻ യാത്രയ്ക്കായി ട്രെയിൻ സജ്ജമാകും. തുടക്കത്തിൽ ചരക്ക് നീക്കത്തിനാണ് മുൻഗണന.

എന്നാൽ, പിന്നീട്, യാത്രാ സർവീസ് ആരംഭിക്കും. കഴിഞ്ഞ മാസത്തിലാണ് ഈ പ്രഖ്യാപനം ഉണ്ടായിരുന്നത്. പടിഞ്ഞാറ് അൽ സില മുതൽ വടക്ക് ഫുജൈറ വരെ രാജ്യത്തെ 11 നഗരങ്ങളെയും പ്രദേശങ്ങളെയും ബന്ധിപ്പിച്ചാണ് ട്രാക്ക് ഒരുക്കിയത്.

<div class=

" title="
uae
" />
uae

അതേ സമയം, പ്രധാന റെയിൽ പദ്ധതി ജിസിസി റെയിലുമായി ബന്ധിപ്പിക്കാനും പദ്ധതിയുണ്ട് എന്നാണ് വിവരം. അബുദാബിയിൽ നിന്ന് ദുബായിലേക്ക് 50 മിനിറ്റ് സമയത്തിനുളളിൽ എത്തിചേരാം. എന്നാൽ, ഫുജൈറയിലേക്ക് 100 മിനിറ്റ് യാത്രാ ദൈർഘ്യം ഉണ്ടാകും. ട്രെയിനിൽ 400 പേർക്ക് യാത്ര ചെയ്യാൻ സാധിക്കും. മണിക്കൂറിൽ 200 കിലോമീറ്റർ വേഗത്തിലാണ് ട്രെയിൻ ഓടുന്നത് എന്ന സവിശേഷതയുമുണ്ട്.

യു എ ഇ യുടെ പ്രധാന പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ എമിറേറ്റുകൾ തമ്മിലുള്ള അകലം ഇല്ലാതാകും എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ, പൊതു ഗതാഗത സംവിധാനത്തിൽ ഉൾപ്പെടെ ഉപയോഗിക്കാവുന്ന ടിക്കറ്റ് ആയിരിക്കും ഇതിനും ഉണ്ടാകുക. യാത്രക്കാർക്ക് ഗതാഗതക്കുരുക്കിൽ പെടാതെ കൃത്യ സമയത്ത് കൃത്യ സ്ഥാനങ്ങളിൽ എത്തുവാൻ പുതിയ റെയിൽ പദ്ധതിയിലൂടെ സാധിക്കും. ഇതിന്റെ ആദ്യഘട്ട നിർമ്മാണം 2016 പൂർത്തിയാക്കിയിരുന്നു. ഇതിന് പിന്നാലെ തന്നെ അബുദാബി നഗരങ്ങൾക്കിടയിൽ ചരക്കുഗതാഗതം ആരംഭിച്ചിരുന്നു.

അതേസമയം, യുഎഇ സൗദി അതിർത്തിക്ക് അടുത്തുള്ള സിംല മുതൽ കിഴക്കൻ തീരത്തെ ഫുജൈറ വരെ ഈ പദ്ധതി പ്രകാരം സ്റ്റേഷനുകൾ ഉണ്ടാകും. പദ്ധതി പൂർണമായും യാഥാർഥ്യമാകുമ്പോൾ 9000 പേർക്ക് ഇതിലൂടെ തൊഴിൽ സമ്പാദിക്കാൻ സാധിക്കും.2030 ഓടെ മൂന്നു കോടിയിലധികം ആളുകൾക്ക് യാത്ര സുഖമായി നടത്തുവാൻ സാധിക്കും.

അതേസമയം , യുഎഇയുടെ മറ്റ് പദ്ധതികളെക്കാൾ സവിശേഷം ആയിരിക്കും ഈ പദ്ധതിയെന്ന് ഇത്തിഹാദ് റെയിൽ പാസഞ്ചർ എക്സിക്യൂട്ടീവ് ഡയറക്ടർ അഹ്മദ് അൽ ഹാഷിമി പറഞ്ഞു. ചില പ്രധാന സ്റ്റേഷനുകളിൽ ചരിത്രം പറയുന്ന തരത്തിലാണ് സ്റ്റേഷൻ നിർമ്മിക്കുന്നത്.

ക്ലബ്ബ് ഹൗസ് ആപ്പ് ചാറ്റ് കേസ്: ലഖ്‌നൗവിലെ 18 കാരനെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തുക്ലബ്ബ് ഹൗസ് ആപ്പ് ചാറ്റ് കേസ്: ലഖ്‌നൗവിലെ 18 കാരനെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു

അതു പോലെ തന്നെ ട്രെയിനിനുള്ളിൽ ചാർജിങ്, സംഗീതം, വൈഫൈ എന്നിവ യാത്രക്കാർക്ക് ആവശ്യാനുസരണം ഉപയോഗപ്പെടുത്തുവാൻ സജ്ജീകരണങ്ങൾ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

Recommended Video

cmsvideo
ഞായറാഴ്ച സമ്പൂര്‍ണ്ണ അടച്ചിടല്‍, സംസ്ഥാനത്ത് കര്‍ശന നിയന്ത്രണം | Oneindia Malayalam

ടിക്കറ്റ് നിരക്ക് എന്നത് സാധാരണ കുടുംബങ്ങൾക്കും വിനോദ സഞ്ചാരികൾക്കും അതു പോലെ തന്നെ തൊഴിലാളികൾക്കും ഒരുപോലെ സ്വീകാര്യമാകുന്ന തിരക്കായിരിക്കും.

English summary
Etihad Rail for UAE expatriates; The experimental train has began to run
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X