കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അറിയിപ്പുണ്ടാകുന്നത് വരെ ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് സർവീസില്ല: ഇത്തിഹാദ്, പ്രഖ്യാപനവുമായി എമിറേറ്റ്സും

Google Oneindia Malayalam News

ദില്ലി: കൊവിഡ് വ്യാപനം രൂക്ഷമായതോടെ ഏപ്രിൽ 24 മുതലാണ് ഇന്ത്യ- യുഎഇ വിമാന സർവീസുകൾ നിർത്തിവെച്ചത്. ഇതിനിടെ സർവീസ് പുനരാരംഭിക്കുമെന്ന റിപ്പോർട്ടുകളുണ്ടായിരുന്നുവെങ്കിലും സർവീസ് പുനരാരംഭിക്കുന്ന കാര്യത്തിൽ അന്തിമധാരണയായിട്ടില്ല. നേരത്തെ എമിറേറ്റ്സും ഇത്തിഹാദും പലതവണ ഇന്ത്യ- യുഎഇ സർവീസുകൾ ആരംഭിക്കുന്നതിനുള്ള തിയ്യതികൾ പരിഷ്കരിച്ചിരുന്നു.

ഐഎന്‍എല്‍ സംസ്ഥാന കമ്മിറ്റി ഓഫീസില്‍ യോഗം നടത്തി എപി അബ്ദുള്‍ വഹാബ്; ജില്ലാ കൗണ്‍ലില്‍ കാസിമിനെതിരെ പ്രമേയംഐഎന്‍എല്‍ സംസ്ഥാന കമ്മിറ്റി ഓഫീസില്‍ യോഗം നടത്തി എപി അബ്ദുള്‍ വഹാബ്; ജില്ലാ കൗണ്‍ലില്‍ കാസിമിനെതിരെ പ്രമേയം

1

യുഎഇ സർക്കാരിൽ നിന്നുള്ള പുതിയ നിർദേശം അനുസരിച്ച് ഇന്ത്യയിൽ നിന്ന് യുഎഇയിലേക്കുള്ള യാത്രാവിമാനസർവീസ് അടുത്തൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിർത്തിവെച്ചിരിക്കുന്നതായാണ് ഇത്തിഹാദ് വക്താവ് വ്യക്തമാക്കിയിട്ടുള്ളത്. ഇതോടെ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാരെ യുഎഇയിലേക്ക് എത്തിക്കില്ലെന്നും കമ്പനി വ്യക്തമാക്കി.

2

യുഎഇ പൌരന്മാർ, നയതന്ത്രത്തിനെത്തുന്നവർ, ഗോൾഡൻ വിസ ഉടമകൾ, ഗോൾഡൻ- റെസിഡൻസ് വിസാ ഉടമകളുടെ ക്ഷണിതാക്കൾ എന്നിവർക്ക് യുഇഎയുടെ പ്രവേശന വിലക്കിൽ നിന്ന് ഇളവുണ്ട്. ഈ യാത്രക്കാർ ക്വാറന്റൈൻ ചട്ടങ്ങൾ കൃത്യമായി പാലിക്കണമെന്നാണ് നിർദേശമെന്നും ഇത്തിഹാദ് വക്താവ് കൂട്ടിച്ചേർത്തു. അതേ സമയം ഇത്തിഹാദ് ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാന സർവീസ് തുടരും. ഇതിൽ ചരക്ക് വിമാനങ്ങളും ഉൾപ്പെടും.

3

കൂടുതൽ വിവരങ്ങൾക്കായി etihad.com/destinationguide, മൊബൈൽ അപ്ലിക്കേഷൻ വഴി അല്ലെങ്കിൽ +971 600 555 666 (യുഎഇ) ൽ ഇത്തിഹാദ് എയർവേയ്‌സിൽ വിളിക്കുകയോ. etihad.com/contacts ഈ വെബ്സൈറ്റ് പരിശോധിച്ച് മറ്റ് പ്രാദേശിക ഇത്തിഹാദ് കോൺടാക്റ്റ് സെന്ററുകളുടെ ഒരു ലിസ്റ്റിൽ നിന്ന് ആവശ്യമായവ കണ്ടെത്തി വിളിക്കുകയോ ആണ് ചെയ്യേണ്ടത്.

4


ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ്, ശ്രീലങ്ക, യുഎഇ എന്നീ രാജ്യങ്ങളിൽ നിന്ന് യുഎഇയിലേക്കുള്ള വിമാന സർവീസ് ആഗസ്റ്റ് ഏഴ് വരെ നിർത്തിവെച്ചതായി യുഎഇ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ 14 ദിവസത്തിനുള്ളിൽ ഈ രാജ്യങ്ങൾ സന്ദർശിച്ചവർക്കും യുഎഇ സന്ദർശിക്കുന്നതിന് വിലക്കുണ്ട്. യുഎഇ പൌരന്മാർ, യുഎഇ ഗോൾഡൻ വിസ ഉടമകൾ, ഗോൾഡൻ വിസ ഉടമകൾ, നയതന്ത്ര ദൌത്യത്തിനായെത്തിയവർ എന്നിവർക്ക് യാത്രാവിലക്കിൽ നിന്ന് ഇളവ് നൽകിയിട്ടുണ്ട്.

Recommended Video

cmsvideo
സംസ്ഥാനത്ത് ഇന്ന് 22,056 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
5

അടുത്തൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇന്ത്യയിൽ നിന്ന് യുഎഇയിലേക്കുള്ള സർവീസുകൾ നിർത്തിവെച്ചിരിക്കുകയാണെന്ന് ഇത്തിഹാദ് എയർവേയ്സാണ് അറിയിച്ചിട്ടുള്ളത്. ഇത്തിഹാദ് വക്താവാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്. കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് യുഎഇ സർക്കാർ ഇന്ത്യയിലേക്കുള്ള വിമാന സർവീസ് നിർത്തലാക്കുന്നത്. നേരത്തെ ആഗസ്റ്റ് രണ്ട് വരെ യാത്രാ വിലക്കുണ്ടെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. ഇതിന് പിന്നാലെയാണ് കമ്പനിയിൽ നിന്ന് പുതിയ പ്രഖ്യാപനം ഉണ്ടാകുന്നത്.

English summary
Etihad Stops Flights From India To UAE Till Further Notice
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X