കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്തരകൊറിയയെ യൂറോപ്യന്‍ യൂണിയന്‍ അടക്കിനിര്‍ത്തും: ആയുധ പരീക്ഷണങ്ങള്‍ക്ക് ഉടന്‍ അന്ത്യം!!

യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിയിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്

Google Oneindia Malayalam News

ബ്രസ്സല്‍സ്: ലോക രാജ്യങ്ങളുടേയും ഐക്യരാഷ്ട്ര സഭയുടേയും വിലക്കും മുന്നറിയിപ്പും വകവെയ്ക്കാതെ ആയുധ പരീക്ഷണം നടത്തുന്ന ഉത്തരകൊറിയയെ നിലയ്ക്ക് നിര്‍ത്താന്‍ യൂറോപ്യന്‍ യൂണിയന്‍. യൂറോപ്യന്‍ യൂണിയനിലെ നേതാക്കളാണ് ഉത്തരകൊറിയയെ അടക്കിനിര്‍ത്താനുള്ള നീക്കങ്ങള്‍ നടത്താന്‍ ആവശ്യപ്പെട്ടിട്ടുള്ളത്. അണുവായുധ പരീക്ഷണങ്ങളും മിസൈല്‍ പരീക്ഷണങ്ങളും അവസാനിപ്പിക്കാന്‍ ഉത്തരകൊറിയയോട് നിര്‍ദേശിക്കാനാണ് യൂണിയന്‍റെ തീരുമാനം. യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിയിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. നേതാക്കളുടെ യോഗത്തില്‍ അംഗീകാരം ലഭിക്കുന്നതോടെ പ്രസ്താവനയായി ഇക്കാര്യം യൂറോപ്യന്‍ യൂണിയന്‍ പുറത്തുവിടും.

ആയുധ പരീക്ഷണങ്ങള്‍ പൂര്‍ണ്ണമായി നിര്‍ത്തി വെയ്ക്കാന്‍ ആവശ്യപ്പെടുന്നതിന് പുറമേ മേലില്‍ ആവര്‍ത്തിക്കരുതെന്ന നിര്‍ദേശവും യൂറോപ്യന്‍ യൂണിയന്‍ ഉത്തരകൊറിയയ്ക്ക് നല്‍കും. എന്നാല്‍ ഇത് പാലിക്കാനോ അനുസരിക്കാനാ തയ്യാറായില്ലെങ്കില്‍ രാജ്യത്തിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാനും യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിയില്‍ ധാരണയായിട്ടുണ്ട്. എന്നാല്‍ നടപടി സംബന്ധിച്ച വിവരങ്ങള്‍ യൂണിയന്‍ പുറത്തുവിട്ടിട്ടില്ല. ആയുധ പരീക്ഷണം തുടരുന്ന സാഹചര്യത്തില്‍ ഐക്യരാഷ്ട്ര സഭ ഏര്‍പ്പെടുത്തിയ വിലക്കുകള്‍ക്ക് പുറമേയാണിത്. യൂണിയന് കീഴിലുള്ള രാജ്യങ്ങള്‍ അംഗീകരിച്ച് കഴിഞ്ഞിട്ടുണ്ട്. ഉത്തരകൊറിയയ്ക്ക് പുറമേ ഉത്തരകൊറിയയോട് വാണിജ്യബന്ധം തുടരുന്ന യൂറോപ്യന്‍ യൂണിയനില്‍ അംഗമല്ലാത്ത രാജ്യങ്ങള്‍ക്ക് നേരെയും ഉപരോധം ഏര്‍പ്പെടുത്തുമെന്ന് ചില റിപ്പോര്‍ട്ടുകളുണ്ട്.

kim-jong-un

ഉത്തരകൊറിയ സൃഷ്ടിക്കുന്ന അനാവശ്യ പ്രകോപനങ്ങള്‍ക്കിടെ ചൈനയും ഉത്തരകൊറിയയും തമ്മിലുള്ള ബന്ധത്തില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടായതോടെ ബുധനാഴ്ച ആരംഭിച്ച ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസിന് അഭിനന്ദന സന്ദേശവുമായി ഉത്തരകൊറിയയില്‍ അധികാരത്തിലിരിക്കുന്ന വര്‍ക്കേഴ്സ് പാര്‍ട്ടി ഓഫ് കൊറിയ രംഗത്തത്തിയിരുന്നു. ഉത്തരകൊറിയന്‍ ആയുധ പരീക്ഷണങ്ങള്‍ക്ക് മേല്‍ ശക്തമായ ഉപരോധം ഏര്‍പ്പെടുത്തുന്നതിനുള്ള നീക്കങ്ങള്‍ ചൈന നടത്തിവരികയാണ് എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഈ നീക്കം.

വളരെ ചുരുങ്ങിയ വാക്കുകളില്‍ പാര്‍ട്ടി കോണ്‍ഗ്രസിന് ആശംസ നേര്‍ന്ന ഉത്തരകൊറിയ പാര്‍ട്ടിയെ അഭിനനന്ദിക്കുക മാത്രമാണ് ചെയ്തത്. ചൈനീസ് പ്രസിഡന്‍റിനെ പേര് പറഞ്ഞ് അഭിസംബോധന ചെയ്യാന്‍ ഉത്തരകൊറിയ ശ്രമിച്ചിട്ടില്ല. ടിയാനന്‍മെന്‍ സ്ക്വയറിന് സമീപത്തുള്ള ഗ്രേറ്റ് ഹാള്‍ ഓഫ് പീപ്പിളിലാണ് ബുധനാഴ്ച ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്നത്. ഒക്ടോബര്‍ 18ന് ചൈനീസ് പാര്‍ട്ടി കോണ്‍ഗ്രസ് ആരംഭിച്ചതോടെ ഉത്തരകൊറിയ അടുത്ത ആയുധ പരീക്ഷണം നടത്തുമെന്ന ആശങ്കയിലാണ് അയല്‍രാജ്യമായ ദക്ഷിണകൊറിയ. ഐക്യരാഷ്ട്ര സഭ ഉപരോധം ഏര്‍പ്പെടുത്തിയ ഉത്തരകൊറിയയുടെ മുഖ്യ സഖ്യ രാജ്യമായ ചൈനയുമായാണ് ഉത്തരകൊറിയയുടെ 90 ശതമാനത്തിലധികം വ്യാപാര ബന്ധങ്ങളും. ഐക്യരാഷ്ട്ര സഭയുടെ ഉപരോധത്തോടെ ഉത്തരകൊറിയയില്‍ നിന്നുള്ള കല്‍ക്കരി, വസ്ത്രം, കടല്‍മത്സ്യങ്ങള്‍, എണ്ണ കയറ്റുമതി എന്നിവയ്ക്കാണ് തിരശ്ശീല വീണത്.

English summary
European Union leaders will demand on Thursday that North Korea end its nuclear and ballistic weapons program, according to the draft final statement of an EU summit.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X