കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പലസ്തീന്‍ രാഷ്ട്രനിര്‍മാണത്തിന് സഹായവുമായി യൂറോപ്യന്‍ യൂനിയന്‍; 53 ദശലക്ഷം ഡോളര്‍ നല്‍കും

Google Oneindia Malayalam News

ബ്രസല്‍സ്: പലസ്തീന്‍ രാഷ്ട്രനിര്‍മാണത്തിന് ശക്തിപകരുന്നതിന്റെ ഭാഗമായി യൂറോപ്യന്‍ യൂനിയന്‍ സഹായധനം പ്രഖ്യാപിച്ചു. പലസ്തീന്‍ രാഷ്ട്രത്തിന്റെ തലസ്ഥാനമായി കരുതപ്പെടുന്ന കിഴക്കന്‍ ജെറൂസലേം ഇള്‍പ്പെടെയുള്ള പ്രദേശങ്ങളുടെ ശാക്തീകരണത്തിനായി 42.5 ദശലക്ഷം യൂറോ (53 മില്യന്‍ ഡോളര്‍) നല്‍കാനാണ് ഇതുമായി ബന്ധപ്പെട്ട് ചേര്‍ന്ന യോഗത്തില്‍ തീരുമാനമായത്.

ഓസ്‌ട്രേലിയയില്‍ കാമുകനുവേണ്ടി ഭര്‍ത്താവിനെ കൊലപ്പെടുത്തിയ മലയാളിക്ക് ശിക്ഷ ഉറപ്പ്?ഓസ്‌ട്രേലിയയില്‍ കാമുകനുവേണ്ടി ഭര്‍ത്താവിനെ കൊലപ്പെടുത്തിയ മലയാളിക്ക് ശിക്ഷ ഉറപ്പ്?

യുഎസ്സിന്റെ ഏകപക്ഷീയ നിലപാട് വേണ്ട

യുഎസ്സിന്റെ ഏകപക്ഷീയ നിലപാട് വേണ്ട

പലസ്തീന്‍-ഇസ്രായേല്‍ സമാധാന ശ്രമങ്ങളില്‍ ഏകപക്ഷീയമായ തീരുമാനങ്ങളുമായി യുഎസ് നടത്തുന്ന ശ്രമങ്ങള്‍ക്കെതിരേ യൂറോപ്യന്‍ യൂനിയന്‍ ശക്തമായി പ്രതികരിച്ചു. അമേരിക്ക ഒറ്റയ്ക്ക് നടത്തുന്ന ശ്രമങ്ങള്‍ പരാജയത്തിലായിരിക്കും കലാശിക്കുകയെന്നും ഇ.യു അഭിപ്രായപ്പെട്ടു. ചര്‍ച്ചകള്‍ ഒരു കക്ഷിയെ മാത്രം ഉള്‍പ്പെടുത്തിയാവരുത്. സമാധാനശ്രമങ്ങളില്‍ അതുമായി ബന്ധപ്പെട്ട മുഴുവന്‍ കക്ഷികളെയും ഭാഗഭാക്കാക്കണമെന്നും യൂറോപ്യന്‍ യൂനിയന്‍ വിദേശനയവിഭാഗം അധ്യക്ഷ ഫ്രെഡെറിക്ക മൊഗെറിനി പറഞ്ഞു. അമേരിക്കയില്ലാതെ ഒന്നും നടക്കില്ല, അതേസമയം അമേരിക്ക മാത്രമായി ഒന്നും നടക്കില്ലെന്നും അവര്‍ വ്യക്തമാക്കി.

പലസ്തീനെ സഹായിക്കാന്‍ അടിയന്തര യോഗം

പലസ്തീനെ സഹായിക്കാന്‍ അടിയന്തര യോഗം

പലസ്തീന്‍ വികസന സഹായവുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര കോ-ഓര്‍ഡിനേറ്റിംഗ് കമ്മിറ്റിയുടെ അടിയന്തര യോഗത്തിലാണ് യൂറോപ്യന്‍ യൂനിയന്‍ സഹായധനം പ്രഖ്യാപിച്ചത്. യോഗത്തില്‍ ഫലസ്തീന്‍, ഇസ്രായേല്‍, ഈജിപ്ത്, യുഎസ് മന്ത്രിമാരും പ്രതിനിധികളും പങ്കെടുത്തു. ജെറൂസലേം ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിച്ചുകൊണ്ടുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനമുണ്ടായതിന് ശേഷം ആദ്യമായാണ് ഇത്തരമൊരു യോഗം വിളിച്ചുചേര്‍ക്കുന്നത്.

ദ്വിരാഷ്ട്ര പരിഹാരം വേണം

ദ്വിരാഷ്ട്ര പരിഹാരം വേണം

പലസ്തീന്‍-ഇസ്രായേല്‍ വിഷയത്തില്‍ ദ്വിരാഷ്ട്ര പരിഹാരമല്ലാതെ വേറെ വഴികളില്ലെന്ന് മൊഗെറിനി വ്യക്തമാക്കി. പ്രയാസകരമായ സാഹചര്യത്തിലൂടെയാണ് അറബ് മേഖല മുന്നോട്ടുപോയിക്കൊണ്ടിരിക്കുന്നത്. ഇത്തരമൊരു സാഹചര്യത്തില്‍ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ പരസ്പരം വിശ്വാസം വളര്‍ത്തുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങളാണ് എല്ലാവരുടെയും ഭാഗത്തുനിന്നുണ്ടാവേണ്ടതെന്നും അവര്‍ വ്യക്തമാക്കി. അതിനുവേണ്ടിയുള്ള മുഴുവന്‍ ശ്രമങ്ങള്‍ക്കും യൂറോപ്യന്‍ യൂനിയന്‍ മുന്‍പന്തിയിലുണ്ടാവുമെന്നും വിദേശനയ വിഭാഗം ചീഫ് കൂട്ടിച്ചേര്‍ത്തു.

സഹായ സന്നദ്ധതയുമായി കൂടുതല്‍ രാജ്യങ്ങള്‍

സഹായ സന്നദ്ധതയുമായി കൂടുതല്‍ രാജ്യങ്ങള്‍

പലസ്തീനികള്‍ക്കും വിവിധ രാജ്യങ്ങളില്‍ കഴിയുന്ന ഫലസ്തീന്‍ അഭയാര്‍ഥികള്‍ക്കുമുള്ള സഹായധനം വെട്ടിക്കുറയ്ക്കാന്‍ അമേരിക്ക തീരുമാനിച്ച പശ്ചാത്തലത്തില്‍ കൂടുതല്‍ രാജ്യങ്ങള്‍ സഹായവാഗ്ദാനവുമായി രംഗത്തുവന്നു. സ്വിറ്റ്‌സര്‍ലാന്റ്, ഫിന്‍ലാന്റ്, ഡെന്‍മാര്‍ക്ക്, സ്വീഡന്‍, നോര്‍വേ, ജര്‍മനി, റഷ്യ, ബെല്‍ജിയം, കുവൈത്ത്, നെതര്‍ലാന്‍ഡ്‌സ്, അയര്‍ലന്റ് എന്നീ രാജ്യങ്ങളാണ് സഹായം നല്‍കാനുള്ള നടപടിക്രമങ്ങളുമായി മുന്നോട്ടുപോവുന്നത്. ഗസ, വെസ്റ്റ്ബാങ്ക്, സിറിയ എന്നിവിടങ്ങളിലെ ഫലസ്തീനികളെ സഹായിക്കുന്നതിന് ചുരുങ്ങിയത് 800 മില്യന്‍ ഡോളര്‍ ആവശ്യമാണെന്ന് യുഎന്‍ ഏജന്‍സി വ്യക്തമാക്കി

English summary
eu pledges 53m dollar to help build palastinian state
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X