• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

റോഹിംഗ്യ: മ്യാന്‍മര്‍ സൈനിക ജനറല്‍മാരെ ബഹിഷ്‌ക്കരിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍

  • By desk

ധാക്ക: റോഹിംഗ്യന്‍ മുസ്ലിംകള്‍ക്കെതിരേ അതിക്രമം തുടരുന്ന മ്യാന്‍മര്‍ സൈന്യത്തിനെതിരായ നടപടികളുയെ ഭാഗമായി അവിടെ നിന്നുള്ള സൈനിക ഉദ്യോഗസ്ഥര്‍ക്ക് അനുമതി നിഷേധിക്കാന്‍ യൂറോപ്യന്‍ യൂനിയന്‍ തയ്യാറെടുക്കുന്നു. ഇതുമായി ബന്ധപ്പെട്ട കരട് നിര്‍ദേശം യു.എന്നില്‍ സമര്‍പ്പിക്കാനിരിക്കുകയാണ് യൂറോപ്യന്‍ യൂനിയന്‍. യൂറോപ്യന്‍ യൂനിയന്റെ നടപടിയെ യുഎന്നിലെ മുന്‍ ബംഗ്ലാദേശ് പ്രതിനിധി റാശിദ് അഹ്മദ് ചൗധരി സ്വാഗതം ചെയ്തു. മ്യാന്‍മര്‍ നേതാവ് ആങ് സാന്‍ സൂചി സൈന്യത്തിന്റെ കൈയിലെ പാവയാണെന്നും റോഹിംഗ്യന്‍ ജനതയ്‌ക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍ അവര്‍ക്കാവില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

നിലവില്‍ ഇസ്രായേലില്‍ നിന്നും പടിഞ്ഞാറാന്‍ രാജ്യങ്ങളില്‍ നിന്നുമാണ് മ്യാന്‍മറിന് ആയുധങ്ങള്‍ ലഭിക്കുന്നത്. ഇത് നിര്‍ത്തലാക്കുന്നതോടെ അവരുടെ മേല്‍ സമ്മര്‍ദ്ദമേറുകയും അവര്‍ വഴിക്കുവരുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. അത്തരമൊരു സാഹചര്യത്തില്‍ മാത്രമേ ലക്ഷക്കണക്കിന് അഭയാര്‍ഥികളെ തിരിച്ചയക്കാനുള്ള നടപടികളുമായി മുന്നോട്ടുപോവാന്‍ ബംഗ്ലാദേശിന് സാധിക്കുകയുള്ളൂ. മ്യാന്‍മറിനെതിരേ ഉപരോധം ഏര്‍പ്പെടുത്താന്‍ അന്താരാഷ്ട്ര സമൂഹം സന്നദ്ധമാവണം. റോഹിംഗ്യയിലെ വംശീയ ഉന്‍മൂലനം അവസാനിപ്പിക്കാന്‍ യു.എന്‍ രക്ഷാ സമിതി ഏകകണ്ഠമായി പ്രമേയം പാസാക്കണമെന്നും ബംഗ്ലാദേശ് ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടു.

ട്രോളുകള്‍ക്ക് നിലവാരം വേണമെന്ന് പറഞ്ഞ കുമ്മനം രാജശേഖരനെ സോഷ്യൽ മീഡിയ ട്രോളി കൊല്ലുന്നു, ഇത് മാരകം!

ടെക്‌സാസില്‍ വെടിവെപ്പ്, പോലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു

മ്യാന്‍മറിലെ പ്രശ്‌ന ബാധിതമായ റഖിനെ പ്രവിശ്യയിലേക്ക് അന്താരാഷ്ട്ര സഹായ സംഘങ്ങളെ അനുവദിക്കാത്ത ഭരണകൂടത്തിന്റെ നടപടിയെ യു.എന്‍ കഴിഞ്ഞ ദിവസം വിമര്‍ശിച്ചിരുന്നു. സൈനിക അതിക്രമങ്ങള്‍ കാരണം വീടും കുടുംബവും നഷ്ടപ്പെട്ട് ഒറ്റപ്പെട്ടുപോയ റോഹിംഗ്യന്‍ വിഭാഗങ്ങള്‍ക്ക് അടിയന്തര സഹായം എത്തിക്കേണ്ടത് അനിവാര്യമാണെന്നും അതിന് സത്വര നടപടികള്‍ സ്വീകരിക്കണമെന്നും യു.എന്‍ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെടുകയുണ്ടായി. യു.എന്നിന്റെ ഉന്നതതല താമസിയാതെ റഖിനെ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.

മ്യാന്‍മര്‍ സൈന്യത്തിന്റെയും ബുദ്ധമതവിഭാഗങ്ങളുടെയും നേതൃത്വത്തില്‍ റഖിനെ പ്രദേശത്ത് ഉണ്ടായ അതിക്രമങ്ങളില്‍ അഞ്ച് ലക്ഷത്തിലേറെ പേര്‍ അഭയാര്‍ഥികളാക്കപ്പെടുകയും ലക്ഷക്കണക്കിന് പേര്‍ ഭവനരഹിതരാവുകയും ചെയ്തിരുന്നു. ഇവരില്‍ ഭൂരിഭാഗം പേരും ബംഗ്ലാദേശ് അതിര്‍ത്തി ജില്ലയായ കോക്‌സ് ബസാറിലാണ് ടെന്റുകള്‍ കെട്ടി താമസിക്കുന്നത്.

English summary
The EU has proposed cutting back contacts with Myanmar’s top generals as a first step to increasing sanctions over atrocities committed by the army against Rohingya Muslims
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more